“ഷുവര്‍… ഡിയര്‍…” അയാള്‍ക്കൊരു ഷേക്ക് ഹാന്‍ഡ് കൊടുത്തു പറഞ്ഞയച്ചു.. വടിവൊത്ത മസിലിനു മുകളില്‍ ഞരമ്പുകള്‍ തുടിക്കുന്ന കരുത്തുറ്റ കൈ..
വൈകിട്ട് വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ സീതക്ക് സന്തോഷമായി…
“ഗ്രേറ്റ് ന്യൂസ്.. എന്നാണു പോകേണ്ടത്??”
“രണ്ടാഴ്ചക്കകം പോകണം.. ഇവിടെ ഹാന്‍ഡ് ഓവര്‍ കൊടുക്കണമല്ലോ?”
“ഉം… അവിടെ താമസമൊക്കെയോ?”
“അതൊക്കെ ഉണ്ട്.. എനിക്ക് ഇവിടുത്തെ കാര്യമാണ്….” വിനോദ് സീതയെ നോക്കി…
“അതൊന്നും ഓര്‍ത്ത് ടെന്‍ഷനാവണ്ട…. അമ്മയും ജ്യോതിയും ഇല്ലേ?? ഐ വില്‍ മാനേജ്.. ഇതൊരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയല്ലേ??” സീത സമാധാനിപ്പിച്ചു…
അങ്ങനെ ആ കാര്യം തീരുമാനമായി… എറണാകുളം ഹോട്ടല്‍ തല്‍ക്കാലം ഓപ്പറേഷന്‍സ് മാനേജര്‍ നോക്കി നടത്തിക്കൊള്ളും.. അത്യാവശ്യം കാര്യങ്ങള്‍ അയാള്‍ക്ക് ഹാന്‍ഡ് ഓവര്‍ ചെയ്തു. യാത്രക്കുള്ള ഒരുക്കത്തിന്റെ തിരക്കില്‍ രണ്ടാഴ്ച പോയതറിഞ്ഞില്ല…
തല്‍ക്കാലത്തേക്ക് ബൈ കൊച്ചി…… ഇനി കളി അങ്ങ് മംഗലാപുരത്ത്………….
(ഇനി കുറച്ചുനേരം നമുക്ക് വിനോദിന്‍റെ ഭാഷയില്‍ കഥ കേള്‍ക്കാം…)
“മംഗലാപുരം!…. ”
കൊച്ചിയെപ്പോലെ തന്നേ അറബിക്കടലിനെ ചുംബിച്ചു കിടക്കുന്ന തുറമുഖനഗരം… ഗെയിറ്റ് വേ ഓഫ് കര്‍ണാടക… ബീച്ചുകളും സീഫുഡും സുലഭം…
പ്രധാനപാതയില്‍ നിന്നും കുറച്ചുള്ളിലായി അന്‍പതോളം ഏക്കര്‍ സ്ഥലം.. ബാക്ക് സൈഡ് അറബിക്കടലാണ്.. ബീച്ചിനഭിമുഖമായി ഒരു വീടുണ്ട്.. നാലു ബെഡ്രൂമുകള്‍ ഉള്ള, എല്ലാ സൌകര്യങ്ങളും ഉള്ള ഒരു കെട്ടിടം. എന്‍റെ വരവ് പ്രമാണിച്ച് അത് റെഡിയാക്കിയിട്ടിരുന്നു… അവിടെയാണ് എന്‍റെ താമസം… കമ്പനി വക കാറും ഡ്രൈവറും റെഡി.
ഒരു താല്‍ക്കാലിക ഓഫീസ് നഗരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.. റിസോര്‍ട്ടിന്റെ പണി തീരും വരേ അവിടമായിരിക്കും കമാന്‍ഡ് സെന്‍റര്‍.. പ്ലാനും മറ്റും തയ്യാര്‍.. . പണി അങ്ങ് തുടങ്ങിയാല്‍ മതി….
പിന്നീടങ്ങോട്ടൊരു യുദ്ധം തന്നെയായിരുന്നു.. രാവും പകലും പണി.. ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിച്ചു, കെട്ടിടം പണിയുവാന്‍ ഉള്ള ലൈസന്‍സുകളും പെര്മിട്ടുകളും എടുത്തു.. ലോക്കല്‍ തൊഴിലാളി, രാഷ്ട്രീയ നേതാക്കളെയും, പോലീസിനെയും, മറ്റു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെയും പോയിക്കണ്ടു പോക്കറ്റിലാക്കി… അങ്ങനെ രണ്ടുമൂന്നു മാസം കൊണ്ട് “കാം ചാലൂ” ആക്കി….
എറണാകുളത്ത് വീട്ടിലെ എല്ലാക്കാര്യങ്ങളും സീത വൃത്തിയായി മാനേജ് ചെയ്യുന്നുണ്ടായിരുന്നു… അമ്മയും ജ്യോതിയും കൂടെയുള്ളതും ഭാഗ്യമായി… കിച്ചുവിന്റെയും ജ്യോതിയുടെയും ക്ലാസുകള്‍ ഭംഗിയായി പോകുന്നു.. സീതയുടെ ജോലിയും….
ആദ്യമാസങ്ങള്‍ ഞാന്‍ ഓഫീസിലും യാത്രകളിലും തന്നേ ആയിരുന്നു.. രാവിലെ ഡ്രൈവര്‍ കാറുമായി വന്ന് ഓഫീസിലേക്ക് കൊണ്ടുപോകും. രാത്രി എപ്പോഴെങ്കിലുമാവും മടക്കം… വീട്ടിലെത്തിയാല്‍ രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങും.. വീണ്ടും രാവിലെ ഓഫീസിലേക്ക്..