അലമാരക്ക് ഉള്ളിൽ നിന്ന് സർട്ടിഫിക്കറ്റ് തപ്പുമ്പോളാണ് ആ ഫോട്ടോ കണ്ണിൽ പെട്ടത്. വിറയാർന്ന കൈകളാൽ അതെടുത്തു. കരയാതിരിക്കാൻ ആയില്ല. കളിക്കാണേ പോലും അന്നാ മഴയത്ത് ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ആ കാവിന്റെ നടേന്ന് ചെറുപൂ മാല കഴുത്തിൽ ചാർത്തി നിക്കുന്ന ഞാനും കുഞ്ചുവും. അവൾ തന്നെ എടുത്ത സെൽഫി ആയിരുന്നു അത്. ഇന്നവൾ അരൂടെയോ ഭാര്യയാ. സഹിക്കാൻ പറ്റുന്നില്ല. കുഞ്ചു ഈ ചതി എന്നോട് തന്നെ വേണമായിരുന്നോ?? എന്ത് തെറ്റാടി ഞാൻ നിന്നോട് ചെയ്തേ?? എത്രയൊക്കെ കരയാണ്ടിരിക്കാൻ ശ്രമിച്ചിട്ടും ആയില്ല. അലമാര വലിച്ചടച്ച് അതിൽ ചാരിയിരുന്ന് കരഞ്ഞു. എത്രയോ നേരം. കരഞ്ഞ് കരഞ്ഞ് കണ്ണീര് വറ്റിയപ്പോ എഴുന്നേറ്റു. നേരെ പോയത് അടുക്കളയിലേക്കാ. കണ്ണുടക്കിയത് കത്തിയിലും. അറിയാതെ കൈകൾ അങ്ങോട്ടേക്ക് ചലിച്ചു. കണ്ണുകൾ അടച്ച് കഴുത്തിന് നേരെ കത്തി കൊണ്ട് വന്നു.
“ഹലോ മാഷേ…..”
പിന്നിൽ നിന്നും ഒരു പെണ്ണിന്റെ ശബ്‌ദം. ഞെട്ടി കൈയിലിരുന്ന കത്തി താഴെ പോയി. ഞാൻ തിരിഞ്ഞു നോക്കി. കറുത്ത ചുരിതാർ അണിഞ്ഞ ഒരു പെണ്കുട്ടി.
“ആരാടി നീ?? നിയെങ്ങാനാ ഉള്ളി വന്നേ??”
“അഹ് ഒന്നടങ്ങ് മാഷേ. ഞാനൊന്ന് പറയട്ടെ.”
“നിയൊന്നും പറയണ്ട. ആരുല്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ വന്നതല്ലേ നീ??”
“ആരുല്ലാത്ത വീടോ?? അപ്പൊ മാഷേന്താ ആളല്ലേ??”
“നീ കൂടുതല് സംസാരിക്കണ്ട. ഞാൻ പോലീസിനെ വിളിക്കും. കള്ളി.”
“ദേ മാഷേ, മാഷിനെ സഹായിച്ച ഒരാളല്ലേ ഞാൻ ആ എന്നെ കള്ളീന്ന് വിളിക്കാവോ??”
“നീയെന്നെ സഹായിച്ചെന്നോ?? നീയാരെന്ന് പോലും എനിക്കറിയില്ല. നിന്നെ ആദ്യയിട്ടാ ഞാൻ കാണുന്ന പോലും.”
“മാഷേന്നെ കണ്ടിട്ടില്ല. പക്ഷെ ഞാനും മാഷും തമ്മിൽ ഒരു ബന്ധം ഉണ്ട്.”
“എടി കള്ളി നീയെന്തൊക്കെയാ ഈ പറയണേ?? ആദ്യം നീ പറഞ്ഞു എന്നെ സഹായിച്ചിട്ടുണ്ടെന്ന് ദേ ഇപ്പൊ പറയണു ഞാനും നീയും തമ്മി ബന്ധം ഉണ്ടെന്ന്. പെണ്ണെന്ന് പറയണ വർഗ്ഗത്തെ വിശ്വസിക്കാൻ കൊള്ളില്ല. നുണച്ചികള്.”
“എല്ലാ പെണ്ണുങ്ങളേം ഒരുപോലെ കാണരുത് മാഷേ. മാഷിനെ ഏതോ ഒരു കുട്ടി ചതിച്ചെന്നും പറഞ്ഞ് എല്ലാരും അങ്ങനെ ആവണം എന്നില്ലല്ലോ??”
“നിനക്കിതൊക്കെ എങ്ങനെ അറിയാം?? നീ വല്ലോം മാത്രവാദിനിയും ആണോ??”
“എന്റെ മാഷേ ഒന്ന് ചിരിപ്പിക്കാണ്ട് പോയേ. എന്റെ പേര് അച്ചു. ഞാനും മാഷും തമ്മിലൊരു ബന്ധം ഉണ്ട്.”
“ബന്ധം ഉണ്ട് ബന്ധം ഉണ്ടെന്ന് പറയുന്നല്ലോ എന്ത് ബന്ധോ ഞാനും നീയും തമ്മിലുള്ളേ??”
“ഹൃദയബന്ധം”