പിന്നെയവൻ അവിടിരുന്നില്ല. വെളിയിലേക്കിറങ്ങി.
2 ആഴ്ചക്കുള്ളിൽ തന്നെ ഡിസ്സ്‌ചാര്ജ് കിട്ടി. നേരെ വീട്ടിലേക്ക്. ഇപ്പൊ ഞങ്ങള് ഒരുമിച്ച കിടക്കണേ. എന്തോ ഭാഗ്യത്തിന് അവൾ അമ്മാവനോടും അമ്മയിയോടും ഒന്നും ചോദിച്ചില്ല. മറന്നതായിരിക്കും. പുറത്തോട്ടുള്ള കറക്കം ഞാൻ പാടെ ഉപേക്ഷിച്ചു. മുറിയിൽ തന്നെ ചടഞ്ഞു കൂടി ഇരിപ്പായി. ചിരിക്കാൻ പോലും മറന്നു എന്ന് പറയാം. ചേച്ചിക്കൊരു ജോലിയുണ്ട്. ജംഗ്ഷനിൽ ഉള്ള ഒരു ബേക്കറിയിൽ. രാവിലെ എല്ലാം വച്ചുണ്ടാക്കിട്ട് പോകും. സമയം കിട്ടുമ്പോളൊക്കെ വിളിക്കും. പിന്നെ കുറച്ചു മാറി തന്നെയാ പപ്പുന്റെ വീടും. അവന് flipcart ലാ ജോലി. അമ്മാവനും അമ്മായിയും ഇടക്കൊക്കെ വന്ന് നോക്കും. പതിവ് പോലെ എല്ലാം ഉണ്ടാക്കി എന്നോട് യാത്രയും പറഞ്ഞവളിറങ്ങി.
🎶Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren🎶
ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് കട്ടിലിൽ ചുമ്മ ഓരോന്ന് ആലോചിച്ച് കിടക്കുവായിരുന്ന ഞാൻ ഞെട്ടി എഴുന്നേറ്റത്. ചാർജില് ഇട്ടേക്കുവായിരുന്നു. പോയി നോക്കിയപ്പോ പപ്പുവാണ്.
“ഹലോ പറയാടാ”
“അഹ് എടാ നിനക്കൊരു ജോലി ശെരിയായിട്ടുണ്ട്.”
“ആണോ എവിടെ??”
“അവളറിയണ്ട. എന്നെ കൊല്ലും. പിന്നെ നീ എനിക്ക് സ്വയിരം തരാത്തത് കൊണ്ട നോക്കിയേ.”
“നീ എവിടാന്ന് പറയടാ.”
“ഒരു IT കമ്പനിയിലാ. താല്പര്യം ഉണ്ടേ നാളെ രാവിലെ എന്റെ കൂടെ പോര്.”
“എന്തൊക്കെ വേണം??”
“അവര് പറഞ്ഞത് +2 ജയിച്ച സർട്ടിഫിക്കറ്റ് വേണം എന്ന.”
“അത് മാത്രം മതിയല്ലോ??”
“മതിയാവും. എന്നാ ശെരിടാ. ഒരു ഓർഡർ കൊടുക്കാന്ന്ണ്ട്.”
അവൻ ഫോൺ വച്ചു. ഞാൻ ജോലിക്ക് പോണത് ചേച്ചിക്ക് ഇഷ്ടമല്ല. പക്ഷെ ഇങ്ങനെ ചുമ്മായിരുന്നാ പഴയ ഓർമകൾ എന്നെ കാർന്ന് തിന്നും. അത് കൊണ്ട് ചേച്ചിയറിയാണ്ട് പപ്പുനോട് പറഞ്ഞതാ ഒരു ജോലി തരപ്പെടുത്തി തരാൻ. സർട്ടിഫിക്കറ്റ് ഇപ്പളേ എടുത്ത് വയ്ക്കാന്ന് വിചാരിച്ചു. എന്റെ മുറിയിലുള്ള അലമാരയില ഇരിക്കുന്നെ. ഹോസ്പിറ്റലിന്ന് വന്ന ശേഷം എന്റെ മുറിയിലേക്ക് കേറിയതെ ഇല്ല. കേറാൻ തോന്നില്ല എന്നതാണ് സത്യം.