💖ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“എന്താ മോനൂ മൂത്രോഴിക്കാൻ പോണോ??”

“അതല്ല. ചേച്ചിക്ക് ബുദ്ധിമുട്ട് ആവില്ലേ ഇവിടെ കിടന്നൂടെ??”

“എനിക്ക് എന്ത് ബുദ്ധിമുട്ടാ മോനു?? പിന്നെ മോനൂന് വയ്യാത്തതല്ലേ അതുമല്ല നേഴ്സ്മാർ കണ്ടൊണ്ട് വരുവാണേ അതിനും കേക്കണം ചിത്ത. അതാ ഞാൻ.”

“എന്നാലും കുറച്ച് നേരത്തേക്ക് ഇവിടെ കിടന്നൂടെ??”

പിന്നെ എതിര് പറഞ്ഞില്ല. വണ്ണം തീരെ ഇല്ല. അതുകൊണ്ട് തന്നെ ചേച്ചിക്ക് കിടക്കാൻ ഒരിത്തിരി സ്ഥലം മതി. ഏറെ വർഷത്തിന് ശേഷമാ ഞാനും ചേച്ചിയും ഒരുമിച്ചിങ്ങനെ കിടക്കണേ. അറിയാണ്ട് കണ്ണ് നനഞ്ഞു.

“ദേവി, എന്തിനാ മോനൂ കരയണേ?? വേദന എടുക്കണുണ്ടോ ഡോക്ടറെ വിട്ടിക്കട്ടെ??”

കട്ടിലീന്ന് ചാടി കൂട്ടി എണീച്ച് ആദിയോടെ ചേച്ചി തിരക്കി.

“ചേച്ചി കിടന്നേ. എനിക്കൊരു വേദനേം ഇല്ല.”

“പിന്നെന്തിനാ മോനൂ നീ കരഞ്ഞേ?? ചേച്ചിയോട് കള്ളം പറയുവാ??”

“നമ്മള് കുറെ വർഷങ്ങൾക്ക് ശേഷം അല്ലെ ചേച്ചി ഇങ്ങനെ ഒരുമിച്ച് കിടക്കണേ അതോർത്തപ്പോ അറിയാണ്ട് കണ്ണ് നിറഞ്ഞതാ.”

“അന്നെനിക്ക് എന്തോരം സങ്കടം ആയെന്നറിയോ?? എന്നും ഒരുമിച്ച് കിടന്നോണ്ടിരിന്നിട്ട് പെട്ടന്ന് ഒരു ദിവസം നീ വേറെ മുറിയിലേക്ക് മാറിയപ്പോ. ഞാൻ കരഞ്ഞില്ലാന്നേ ഉളളൂ.”

“ചേച്ചി മനപൂർവം അല്ല. നീ വല്യ ചെറുക്കൻ ആയില്ലേ ഇനിയും ചേച്ചീടെ കൂടെ കിടക്കാണ്ട് ഒറ്റക്ക് കിടന്നൂടെ എന്നൊക്കെ അമ്മാവനും അമ്മായിയും ചോദിച്ചപ്പോ ഞാനും ആലോചിച്ചു. പിന്നെ ശെരിയാന്ന് തോന്നി.”

“ഓഹോ അപ്പൊ ആ രണ്ടെണ്ണം ആണ് എന്റെ മോനൂനെ വേറെ റൂമിലോട്ട് മാറ്റാൻ കാരണം. നാളെ ഇങ്ങോട്ട് വരൂലോ. കാണിച്ചു കൊടുക്കാം ഞാൻ.”

“ചേച്ചി ഈ നിസ്സാര കാര്യത്തിന് വെറുതെ ഒന്നും ചോദിക്കാൻ പോണ്ടാ.”

“മോനൂന് ഇത് നിസ്സാര കാര്യം ആയിരിക്കും. പക്ഷെ എനിക്കങ്ങനെ അല്ല.”

പിന്നെ കുറെ നേരത്തേക്ക് നിശബ്ദത മാത്രം.

“മോനൂ…..”

“Mm”

“ചേച്ചി മോനോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയുവാണ്.”

“എന്താ ചേച്ചി??”

“ഹൃദയം ഇല്ലാണ്ട് ഒരു മനുഷ്യന് ജീവിക്കാൻ പറ്റില്ല. മോനുന് ആക്‌സിഡന്റ് ആയെന്നും ഹോസ്പിറ്റൽ എത്തിച്ചുന്നും ആരോ വിളിച്ച് പറഞ്ഞപ്പോ സർവ്വ ദൈവങ്ങളെയും വിളിച്ചോണ്ട് ഒരു ഓട്ടമായിരുന്നു ഞാൻ. കുറെ മണിക്കൂറുകൾ പ്രാർത്ഥനയും കരച്ചിലും ആയിരുന്നു. എനിക്കെന്താ ചെയ്യേണ്ടെന്ന് അറിയില്ലായിരുന്നു. പപ്പുനെ വിളിച്ചു. പേടിക്കണ്ട ഉടനേ വരാന്ന് അവൻ പറഞ്ഞിട്ടും എനിക്ക് പേടിയായിരുന്നു. പെട്ടന്നൊരു ഡോക്ടർ എന്റെ അടുത്തേക്ക് വന്നു. മോനുന്റെ heart ന് എന്തോ തകരാറുണ്ട് heart beat

Leave a Reply

Your email address will not be published. Required fields are marked *