“അവസാനം നിന്റെ ചേച്ചി അതായത് എന്റെ മുറപ്പെണ്ണ് പറയാണ്ടിരുന്ന മതി.”
“എന്തോന്ന്??”
“അല്ല എപ്പളും അവള് പറയണത് ഞാനാ നിന്നെ വശളാക്കുന്നത് എന്നാ.”
“പോട്ടേടോ ചേച്ചീടെ സ്വഭാവം നിനക്കും അറിയാവുന്നതല്ലേ?? നമ്മള് ഇന്ന് night ഗോവക്ക് പോകുന്നു. നാളെ night തിരിച്ചു വരുന്നു. Ok.”
“Ok.”
അന്ന് അന്നാ ട്രിപ്പായിരുന്നു എല്ലാത്തിന്റെയും തുടക്കം. പപ്പു എന്നോട് പറഞ്ഞതാ വിശ്വസിക്കരുത് ചതിക്കുമെന്ന്. കേട്ടില്ല. വിശ്വസിച്ചുപ്പോയി. സ്നേഹിച്ചുപ്പോയി. ഇല്ല അവളില്ലാത്ത ലോകത്ത് ഞാനും ഇല്ല. ഏതവന്റെയോ പെണ്ണായി അവൾ ജീവിക്കുന്നത് കാണാൻ എനിക്കാവില്ല. കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുറി വിട്ട് ഞാൻ പുറത്തേക്കിറങ്ങി. ചേച്ചിയെ ഒന്ന് കാണണം. കുഞ്ഞിലെ അച്ഛൻ മരിച്ചു. അമ്മ ഏവന്റെയോ കൂടെ ഒളിച്ചോടി. കാക്കക്കും പൂച്ചക്കും കൊടുക്കാണ്ട് എന്നെ വളർത്തി ഈ നിലയിൽ എത്തിച്ചു. എനിക്ക് വേണ്ടി ആ പാവം സ്വന്തം ജീവിതം വരെ തുലച്ചു. ചേച്ചിയെ പൊന്ന് പോലെ നോക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാ എന്റെ മനസ്സ് ഇന്നലെ കണ്ട ഒരു പെണ്ണ് കാരണം ചത്തു. വാതിൽ ചാരിട്ടെ ഉണ്ടായിരുന്നുള്ളൂ. പയ്യെ അകത്ത് കേറി. പാവം ഒന്നും അറിയാണ്ട് സുഖായി ഉറങ്ങുവാ. കണ്ണീര് അണപൊട്ടി ഉഴുകി. വയ്യ ഇനിയും നിന്ന ഞാൻ കരഞ്ഞുപോകും. അടുത്ത ജന്മവും എന്റെ ഈ ചേച്ചീടെ അനിയനായി ജനിക്കണേ ഭഗവാനെ. പപ്പു അവളെ നന്നായ് നോക്കും. എന്റെ ചേച്ചീടെ പ്രായം ആണേലും അവൻ തന്ന freedom അതൊന്ന് കൊണ്ട് മാത്രമാണ് എടാ പോടാന്നും മയിരെന്നും ഒക്കെ വിളിക്കണേ. അവനെ കൂടി അവസനമായിട്ട് ഒന്ന് കാണണം എന്നുണ്ട് പക്ഷെ വേണ്ട. ആത്മാവ് മരിച്ചു കഴിഞ്ഞ ഈ ശരീരത്തെ കൂടെ അങ്ങ് ഇല്ലാണ്ടാക്കണം. അതായിരുന്നു ലക്ഷ്യം. മുൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. വെളിയിൽ തന്നെ ഉണ്ടായിരുന്നു നാട്ടുകാര് ഓമന പേരിട്ട് വിളിക്കുന്ന കാലൻ. ktm rc 390 എന്നോടൊപ്പം ഇതും ഇല്ലാതാവണം. അന്ന് ചേച്ചിക്കും എനിക്കും ഒരേപോലെ ഇഷ്ട്ടപ്പെട്ട ഒരു വണ്ടി നോക്കി വച്ചതാ. അപ്പളാ അവൾക്ക് ഇഷ്ട്ടപ്പെട്ട വണ്ടി ഇതാണെന്നും ഇത് തന്നെ അപ്പു വാങ്ങിയ മതീന്നും അവള് പറഞ്ഞത്. അന്നാദ്യമായി ചേച്ചിയെ ധിക്കരിച്ച് വാങ്ങിയതാ ഈ കാലനെ. അവൾടെ ഓർമ്മക്കായി ഒന്നും വേണ്ട. വണ്ടി ഒരുട്ടി റോഡിലേക്കിറക്കി. അവളില്ലാണ്ട് ആദ്യയിട്ടാ ഇത് ഓടിക്കുന്നെ. ഇതിന്റെ പിന്നില് ചേച്ചിയോ പപ്പുവോ കേറിട്ടില്ലാ. അവൾക്ക് മാത്രമായിരുന്നു ഇതിന്റെ പിൻസീറ്റ്. എപ്പളത്തെ കാലും speed കൂട്ടി തന്നെ ഓടിച്ചു. എത്രയും വേഗം ഏതേലും വണ്ടിക്കിടയിൽ കേറണം. വണ്ടിയോടിക്കുന്നതിനിടയിൽ പലരുടെയും ശബ്‌ദം കാത് തുളച്ചു കേറി. പലരുടെയും മുഖം കണ്ണിൽ മിന്നി മാഞ്ഞു. കണ്ണൊന്ന് അടച്ചു തുറന്നു. ഇപ്പൊ എന്റെ മുന്നിൽ കാലൻ ഒരു ലോറിയുടെ രൂപത്തിൽ. വീണ്ടും കണ്ണുകൾ അടച്ചു. വേണ്ട വേണ്ടാന്ന് ചെവിക്കുള്ളിൽ ഇരുന്ന് ആരോ പറയുമ്പോലെ. രണ്ട് കൈ കൊണ്ട് ചെവിയും പൊത്തി. മരണത്തിലേക്ക്…..
“കുഞ്ചു………………………..”