മനസ്സില്ലാ മനസോടെയാണ് അവൻ എഴുന്നേറ്റത്. വേഗം റെഡിയായി വീടുപൂട്ടി അവരിറങ്ങി. ബുള്ളറ്റ് , മൈതാനത്തു വച്ചിട്ട് അവർ ക്ഷേത്രത്തിലേക്ക് നടന്നു.
“കണ്ണാ…ഒരു നിമിഷം…”
അവനോട് പറഞ്ഞിട്ട് അവൾ പുഴയുടെ നേർക്ക് നടന്നു. അവൻ പിന്നാലെ പോയി. പടവുകളിറങ്ങി അവൾ പുഴയിലേക്ക് ഇറങ്ങി .
“അമ്മേ….”
അവൻ ഉറക്കെ വിളിച്ചു .
അവൾ തിരിഞ്ഞു നോക്കിയില്ല. കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്ന് അവൾ മുങ്ങി. മൂന്നു തവണ മുങ്ങി നിവർന്ന് അവൾ പടികൾ കയറി.
“അമ്മ ആത്മഹത്യ ചെയ്യാൻ പോയെന്ന് കരുതിയോ…? ”
ആകെ വിളറി നിന്ന അവനോട് അവൾ പുഞ്ചിരിയോടെ ചോദിച്ചു.
അമ്പലത്തിനു ചുറ്റും നടക്കല്ലു പാകിയ പ്രദക്ഷിണ വഴിയുടെ നേർക്കാണ് അവൾ നടന്നത്. ക്ഷേത്രത്തിനു മുന്നിൽ നിന്ന് ഈറനോടെ അവൾ തൊഴുതു പ്രാർത്ഥിച്ചു. പിന്നെ ആ പ്രദക്ഷിണ വഴിയിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. എന്നിട്ട് ഒരു വശത്തേക്ക് ഉരുളാൻ തുടങ്ങി.
“അമ്മേ….എന്താണീ ചെയ്യുന്നത്…?”
അവന്റെ ചോദ്യം അവൾ കേട്ടില്ല. മനസ്സ് മറ്റെവിടെയോ ഒരു ബിന്ദുവിൽ സമർപ്പിച്ചുകൊണ്ട് അവൾ ശയന പ്രദക്ഷിണം തുടർന്നു. കല്ലിൽ ഉരഞ്ഞ് കൈമുട്ടുകളിലെ തൊലിപോയതും ചോര പൊടിഞ്ഞതും ഒന്നും അവളറിഞ്ഞില്ല. മൂന്നു തവണ ശയനപ്രദക്ഷിണം പൂർത്തിയാക്കി അവൾ എഴുന്നേറ്റു. കാലിന്റെ പെരുവിരലിൽ നിന്നും കൈമുട്ടുകളിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു.
“അമ്മ ഒന്നു കുളിച്ചിട്ട് വരട്ടെ…മേലപ്പിടി മണ്ണും ചെളിയും..”
തളർന്ന ഒരു പുഞ്ചിരി മകന് സമ്മാനിച്ചുകൊണ്ട് അവൾ പുഴയിലേക്ക് നടന്നു.
“എന്തിനാണമ്മേ ഇപ്പോൾ ഇങ്ങനെയൊരു ശയനപ്രദക്ഷിണം ?”
വീട്ടിലേക്ക് മടങ്ങുമ്പോൾ അവൻ ചോദിച്ചു.
“അമ്മയുടെ മനസ്സിൽ കുറച്ച് കളങ്കമുണ്ടായിരുന്നു. അത് കഴുകി കളഞ്ഞ് പ്രായശ്ചിത്തം ചെയ്യാനാണ് ..ഇപ്പോൾ… ഇങ്ങനെ…. ഇനി ശരീരം കൊണ്ടും മനസ്സുകൊണ്ടും എനിക്ക് എന്റെ കണ്ണന്റെ മാത്രമാവണം..”
അവന്റെ മുതുകിൽ കവിൾ ചേർത്തുവച്ച് അവളിരുന്നു. മനസ്സിൽ നിന്ന് ഭാരമൊക്കെ ഒഴിഞ്ഞിരിക്കുന്നു. പ്രക്ഷുബ്ധമായ ഒരു സമുദ്രത്തെപോലെയായിരുന്ന മനസ്സ് ഇപ്പോൾ ശാന്തമായ ഒരു തടാകം പോലെ ആയിരിക്കുന്നു.
വണ്ടിയിൽ നിന്നിറങ്ങി അവൾ വീട്ടിലേക്കു കയറിയത് ഒരു പാട്ടും പാടിയിട്ടാണ്.
“ഏഴു സുന്ദര രാത്രികൾ….
ഏകാന്ത സുന്ദര രാത്രികൾ…”