വശീകരണ മന്ത്രം 10 [ചാണക്യൻ]

Posted by

മുറിയിലേക്ക് കയറിയതും ജനൽപ്പടിയിൽ തല ചായ്ച്ചു ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്ന അഞ്ജലിയെയാണ് അവന്റെ കണ്മുന്നിൽ തെളിഞ്ഞത്.

നീല പട്ടു പാവാടയും ബ്ലൗസും ആയിരുന്നു അവളുടെ വേഷം.

നനവുള്ള കേശഭാരം മുതുകിലേക്ക് വിടർത്തിയിട്ടിരിക്കുന്നു.

കുളി കഴിഞ്ഞ് ഇപ്പൊ വന്നതേയുള്ളു എന്ന് സാരം.

അനന്തു പതിയെ നടന്നു വന്നു അഞ്‌ജലിക്ക് സമീപമുള്ള കസേരയിൽ ഇരുന്നു.

അപ്പോഴാണ് അവൾ അനന്തു റൂമിലേക്ക് വന്നത് പോലും ശ്രദ്ധിച്ചത്.

അവന്റെ കണ്ണിലേക്കു അവൾ ഉറ്റു നോക്കി.

ആ നോട്ടം അനന്തുവിനെ വല്ലാതെ പിടിച്ചുലച്ചു.

എന്തൊക്കെയോ അർഥതലങ്ങൾ മറഞ്ഞിരിക്കുന്ന അവളുടെ കലങ്ങിയ മിഴികൾ.

അവ ചുവന്നു തിണിർത്തിരിക്കുന്നു.

ചുവന്ന രക്തക്കുഴലുകൾ പൊന്തി നിൽക്കുന്നു.

അധരങ്ങൾ വല്ലാതെ വിറയ്ക്കുന്നു.

തേങ്ങൽ പുറത്തേക്ക് വരാതിരിക്കാൻ കടിച്ചു പിടിച്ചിരിക്കുന്നത് പോലെ അഞ്ജലിയുടെ ആ ഭാവം കണ്ടതും അനന്തുവിന്റെ നെഞ്ചോന്നു കാളി.

“മോളെ അഞ്ജലി”

ആർദ്രമായ ആ ഒരൊറ്റ വിളിയിൽ അഞ്ജലി മുള ചീന്തും പോലെ പൊട്ടി കരഞ്ഞു.

കണ്ണുനീർ ധാരയായി ഒഴുകി തുടങ്ങി.

അനന്തു മുന്നോട്ടേക്ക് ആഞ്ഞ് അവളെ ചേർത്ത് പിടിച്ചു.

അവന്റെ ചുമലിൽ അഞ്ജലി മുഖം പൂഴ്ത്തി തേങ്ങിക്കൊണ്ടിരുന്നു.

അവളുടെ കവിളിൽ നിന്നും ഇറ്റു വീണ അശ്രു അവന്റെ നെഞ്ചിനെ പൊള്ളിച്ചുകൊണ്ട് ഒഴുകി.

ആ കരവലയത്തിൽ കിടന്നതും അഞ്ജലിയുടെ തേങ്ങൽ നേർത്തു വരാൻ തുടങ്ങി.

ആ കരവലയത്തിന് എന്തോ മാന്ത്രികത ഉള്ളപോലെ.

അൽപ നേരം കൊണ്ട് അഞ്ജലിയുടെ മനസിൽ ആശ്വാസ തരംഗങ്ങൾ ഓടിയെത്തി തുടങ്ങി

കരച്ചിൽ നേർത്തു വന്നതും അനന്തു അവളുടെ മുഖം കോരിയെടുത്ത് ആ നെറ്റിത്തടത്തിൽ പതിയെ ചുംബിച്ചു.

ആ ചുംബനം അവളുടെ ശരീരത്തിലേക്ക് കനത്ത കുളിരു പ്രവഹിപ്പിച്ചു.

അതോടെ അഞ്ജലിയുടെ മനസിലെ സംഘർഷങ്ങളും വേദനകളും ലഘൂകരിക്കപ്പെട്ടു.

ഒരു കുഞ്ഞിനെ പോലെ അവന്റെ മാറിൽ അവൾ പറ്റിച്ചേർന്നു.

അവസാന തുള്ളി നീർമുത്തും അനന്തു അഞ്ജലിയുടെ കണ്ണിൽ നിന്നും ഒപ്പിയെടുത്തു.

അപ്പോഴും അവന്റെ ചുമലിൽ തല ചായ്ക്കാൻ അവൾ വെമ്പി.

Leave a Reply

Your email address will not be published. Required fields are marked *