അവളെയും കൊണ്ട് അവൻ നേരെ മുറിയിലേക്ക് നടന്നു
.
.
.
.
ഈ സമയം ഒരു ദീർഘയാത്രയൊക്കെ കഴിഞ്ഞു വന്നതിന്റെ ക്ഷീണത്തിൽ അരുണിമ തന്റെ മുറിയിലെ ബെഡിൽ കിടന്നുറങ്ങുകയായിരുന്നു.
ബൾബിൽ നിന്നുള്ള പ്രകാശം ആ മുറിയിൽ പ്രവഹിക്കുന്നുണ്ട്.
കയ്യിലുള്ള നെബുലൈസർ ഇപ്പോഴും കാണാം.
ഉറക്കത്തിനിടയിലും ആ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ വിരിയുന്നുണ്ട്.
വളരെ അവ്യക്തമായവ.
അതോടൊപ്പം ഇടക്കിടെ അവൾ പൂണ്ടടക്കം ഞെട്ടുന്നു.
വല്ലാതെ തണുപ്പ് തോന്നിയതിനാൽ ഉറക്കത്തിനിടയിലും അവൾ ചുരുണ്ടു കിടന്നു.
ഏതോ സ്വപ്നത്തിലാണെന്ന് വ്യക്തം.
പതിയെ കൂമ്പിയടഞ്ഞ ആ മിഴിക്കോണുകളിലൂടെ നീരുറവ പ്രവഹിച്ചു തുടങ്ങി.
അപ്പോഴും അവൾ ഗാഢമായ മയക്കത്തിൽ ആയിരുന്നു.
പക്ഷെ അതിനു പ്രതിഫലമെന്നോണം അവളുടെ അധരങ്ങൾ പതിയെ മന്ത്രിച്ചു.
“ദേവേട്ടൻ…… ദേവേട്ടൻ”
അരുണിമയെ ചോറുണ്ണാൻ വേണ്ടി വിളിക്കാൻ വന്നതായിരുന്നു ആശ.
അപ്പോഴാണ് കട്ടിലിൽ കിടന്ന് വിറങ്ങലിച്ചുകൊണ്ട് പിറുപിറുക്കുന്ന തന്റെ മകളെ അവർ കണ്ടത്.
പതിയെ അരുണിമയ്ക്ക് സമീപം അവർ ഇരുന്നു.
അപ്പോഴും നാമജപം പോലെ അരുണിമ ദേവൻ എന്ന നാമം ഉരുവിടുന്നുണ്ടായിരുന്നു.
“മോളെ ആരു എണീക്ക് ചോറ് കയിക്കണ്ടേ വാ”
ആശ മകളെ കുലുക്കി വിളിച്ചു.
സ്വപ്നത്തിൽ നിന്നും ഞെട്ടി പിടഞ്ഞെനീറ്റ അരുണിമ ചുറ്റും തല ചരിച്ചു നോക്കി.
അപ്പോഴാണ് തന്റെ മകളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ആ അമ്മയുടെ ശ്രദ്ധയിൽ പെട്ടത്.
“മോളെ എന്തിനാ ന്റെ കുട്ടി കരയണേ? എന്താണ്ടായേ? ”
ആശ സംഭ്രമത്തോടെ അവളുടെ കണ്ണുകൾ ഒപ്പി.
“ഞാൻ കരഞ്ഞില്ലമ്മേ ”
അരുണിമ പയ്യെ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.
“ഉവ്വ് ന്നിട്ടാണല്ലോ ന്റെ കുട്ടി ദേവേട്ടാന്ന് പറഞ്ഞിറ്റ് കരഞ്ഞേ”
ആശ അവളുടെ നെറുകയിൽ പതിയെ തഴുകി.
“എന്തോ സ്വപ്നം കണ്ടമ്മേ അതാവും ചിലപ്പോ”
അരുണിമ അമ്മയെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.