അഞ്ജലിയുടെ ഭീകരമായ സംശയം കേട്ട് അവൻ പൊട്ടിച്ചിരിച്ചു.
ആ ചിരി നിയന്ത്രിക്കാൻ പോലും അവന് കഴിഞ്ഞില്ല.
പൊടുന്നനെ സ്വിച്ചിട്ട പോലെ അവന്റെ ചിരിനിന്നു.
ആ കണ്ണുകളിൽ ഏതൊക്കെയോ തെളിയുന്നപോലെ അഞ്‌ജലിക്ക് തോന്നി.
“അഞ്ജലി അരുണിമ പുനർജ്ജന്മം ആണെന്ന് നിനക്ക് തോന്നാനുള്ള കാരണം? ”
അനന്തു സംശയത്തോടെ അവളുടെ ഇരു തോളുകളിലും പിടിച്ചു കുലുക്കിക്കൊണ്ട് ചോദ്യം ആരാഞ്ഞു.
“അത് പിന്നെ ഞാൻ ആ ചേച്ചിയുടെ അതേ ഫോട്ടോസ് മുൻപ് കണ്ടിട്ടുണ്ട്”
“എവിടെ വച്ചു?”
അതു കേട്ടതും അനന്തുവിന്റെ കണ്ണുകൾ വജ്രം പോലെ വെട്ടി തിളങ്ങി.
അവന്റെ വെപ്രാളം കണ്ടതും അഞ്ജലിക്ക് ആകാംക്ഷയേറി.
“തെക്കിനിയിലെ നിലവറയിൽ”
“ഞാൻ താമസിക്കുന്നതിന്റെ അവിടെയോ?”
“അതു തന്നെ.. പണ്ടൊരിക്കൽ ഞങ്ങൾ സാറ്റ് കളിക്കുമ്പോ ഒളിക്കാനായി ആ നിലവറയിലേക്കാ ഞാൻ ഓടിക്കയറിയെ.
അപ്പൊ അബദ്ധവശാൽ ആ ഫോട്ടോ ഞാൻ കണ്ടിരുന്നു.പിന്നെ അന്ന് ആ ചിത്രം വരച്ചു കഴിഞ്ഞപ്പോഴാ എനിക്കിതൊക്കെ ഓർമ വന്നേ”
“എന്റെ മുത്തേ നീ അന്യയമാണ് ”
അനന്തു അത്യാഹ്ലാദത്തോടെ അഞ്ജലിയെ ഇറുകെ പുണർന്നു.
അവന്റെ ചുണ്ടുകൾ അവളുടെ കവിളിണയിൽ ഇറക്കി വയ്ക്കാനും അവൻ മറന്നില്ല.
അഞ്ജലി സേതുരാമായ്യർ CBI യെ പോലെ അന്യായ ജാഡയൊക്കെ മുഖത്തേക്ക് വലിച്ചു കേറ്റി എന്തോ വല്യ കാര്യം കണ്ടുപിടിച്ചു എന്ന മട്ടിൽ ഇരുന്നു.
അനന്തു ഒരു കള്ള ചിരിയോടെ അഞ്‌ജലിയേയും കൊണ്ട് തെക്കിനി ഭാഗത്തേക്ക് നടന്നു.
അവിടെ ഓട്ടു പത്രങ്ങളും വാർപ്പും ചെമ്പും അങ്ങനെ കുറെ സ്ഥാപകജംഗമ വസ്തുക്കൾ കൂട്ടിയിട്ടയിടത്തേക്ക് അവർ എത്തി.
ഒരു കുഞ്ഞിനെ പോലെ അഞ്ജലിയെ തന്റെ ഒക്കത്ത് അനന്തു വച്ചിട്ടുണ്ടായിരുന്നു.
“അതു നോക്ക് നന്ദുവേട്ടാ”
അഞ്ജലി കൈ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് അനന്തുവിൻറെ കണ്ണുകൾ പാഞ്ഞു.
അവിടെ തറയുടെ മുകളിൽ നിവർത്തിയിട്ടിരിക്കുന്ന പൊടി പിടിച്ച ചുവന്ന പരവതാനിയാണ് കാണാൻ സാധിച്ചത്.
“അതു ചുരുട്ടി വയ്ക്ക് നന്ദുവേട്ടാ ”
അഞ്ജലി ആവേശത്തോടെ ആക്രോശിച്ചു.