കൂടി ഗിരിയെ വല്ലതും ചെയ്യുമോ എന്നായിരുന്നു അവളുടെ പേടി എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോ ആ പേടി ഇല്ലാതായിരിക്കുന്നു…. അമ്പലത്തിൽ കൊണ്ട് പോയി അവരുടെ വിശ്വാസ പ്രകാരം താലി കെട്ടി എന്നല്ലാതെ റെജിസ്ട്രർ ചെയ്യുന്നതും ശാരീരിക ബന്ധവും ലിൻസിയുടെ വീട്ടുകാരോട് ഒന്നായതിന് ശേഷം മാത്രം മതി എന്നാണ് ഗിരിയുടെ അഭിപ്രായം… അത്ര കണ്ട് ഈ കുടുംബം ലിൻസിയേയും ആ വീട്ടുകാരെയും സ്നേഹിച്ചിരുന്നു….. വന്ന് കയറിയ രണ്ടു ദിവസം ലിൻസിക്ക് ഈ വീട്ടിലെ സൗകര്യം ശ്വാസം മുട്ടുന്നത് പോലെ ആയിരുന്നു.. എന്ന ഇപ്പൊ ഈ രണ്ട് മുറി വീട് അവൾക്ക് സ്വർഗ്ഗം ആണ് ഇപ്പൊ…
എല്ലാം ശരിയായി എല്ലാവരും സ്നേഹത്തിൽ ആകുമെന്ന ആത്മവിശ്വാസത്തിൽ അവൾ നെടുവീർപ്പിട്ടു……
“മോളെ ഗിരിക്ക് വിളിച്ചോ….??
“ഇല്ലമ്മേ…”
“വരുന്ന സമയം ആയല്ലോ….”
അമ്മയുടെ പേടി അവൾക്ക് അറിയാം… ഗിരി പണിക്ക് പോകാൻ തുടങ്ങിയത് ഇന്നലെ മുതൽ ആണ്… തന്റെ വീട്ടുകാർ വല്ലതും ചെയ്യുമോ എന്ന ഭയമാണ് അവർക്ക്… അമ്മയ്ക്ക് മാത്രമല്ല തനിക്കും ഉണ്ടത്….
***********************
വർഗീസിന്റെ മനസ്സ് മുഴുവൻ സ്‌നേഹ പറഞ്ഞ വാക്കുകൾ ആയിരുന്നു… രണ്ടാമത്തെ പെഗ്ഗും ഒഴിച്ച് അയാൾ കസേരയിലേക്ക് ചാരിയിരുന്ന് ഒരു തിരക്കഥ തന്നെ തയ്യാറാക്കി… എടുത്തോ പിടിച്ചോന്ന് വെച്ച് ഒന്നും ചെയ്യാൻ പാടില്ല… ഒരു തെളിവും ഇല്ലാതെ വേണം കാര്യങ്ങൾ നീക്കാൻ… അല്ലങ്കിൽ ജീവിതത്തിന്റെ ബാക്കിയുള്ള സമയം ജയിലിൽ കിടക്കേണ്ടി വരും…. ടേബിളിൽ ഇരുന്ന തന്റെ ഫോൺ അടിക്കുന്നത് കേട്ട് അയാൾ അതിലേക്ക് നോക്കി… സ്നേഹ ആണല്ലോ…..
“എന്താ മോളെ….??
“എന്തായി ചേട്ടായി… ??
“എല്ലാം പ്ളാൻ ചെയ്യുന്നുണ്ട്…. ”
“ചേട്ടായി ഞാൻ ഉറങ്ങിയിട്ട് എത്ര ദിവസമായി എന്നറിയോ…. അവളുടെ ചിരിയാണ് കണ്ണടച്ചാൽ….”
“മോള് അതേ കുറിച്ച് ആലോചിക്കേണ്ട… എല്ലാം എങ്ങനെ ചെയ്യണമന്ന് ചേട്ടായിക്ക് അറിയാം…”
“മഹ്….”
“മോള് ഉറങ്ങിക്കോ….”
“ശരി…”
ഫോണ് വെച്ചിട്ടും അയാളുടെ മനസ്സ് നിറയെ സംശയങ്ങൾ ആയിരുന്നു… ഇനി ഒരുപക്ഷേ സ്നേഹ ചതിക്കുകയാണോ. അല്ലങ്കിൽ ഇത്രക്ക് ദേഷ്യം എന്തിനാ ലിൻസിയോട്… അടുത്ത പെഗ്ഗും കഴിച്ച് അയാൾ ഫോണെടുത്ത് സ്നേഹക്ക് വിളിച്ചു…
“മോളുറങ്ങിയോ….??
“ഉറക്കം ഇല്ലാതെ ആയിട്ട് ഒരാഴ്ചയായി….”
“ഞാനൊരു കാര്യം ചോദിച്ച സത്യം പറയുമോ…??
“പറയാം…”
“എന്താണ് മോൾക്ക് ഇത്രക്ക് ദേഷ്യം തോന്നാൻ കാരണം അവളോട്…”