ചെയ്തിരിക്കും…. പോരെ…??
സ്നേഹയുടെ കണ്ണുകൾ വെട്ടി തിളങ്ങുന്നത് അയാൾ കണ്ടു…. കനൽ ആയിരുന്നു ആ മുഖത്ത്…
“‘അമ്മ പറഞ്ഞു നീ പുറത്ത് ഇറങ്ങാർ ഇല്ല… കളിയില്ല ചിരിയില്ല എന്നൊക്കെ അതൊക്കെ മാറ്റണം…”
“എല്ലാം മാറും അതിനവൾ കരയട്ടെ….”
അവളുടെ നെറുകയിൽ തഴുകി കൊണ്ട് വർഗീസ് അവിടെ നിന്നും ഇറങ്ങി…..
******************************
“നീ എന്താ ലിൻസി ഇങ്ങനെ ഇരിക്കുന്നത്….??
അമ്മയുടെ ചോദ്യം കെട്ടാണ് ലിൻസി സ്വബോധത്തിലേക്ക് വന്നത്… ഒന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു..
“ഒന്നുല്ല അമ്മേ…”
“മോൾക്ക് ഇവിടുത്തെ സൗകര്യം ഒന്നും പിടിക്കുന്നില്ലായിരിക്കും അല്ലെ…??
“ഞാനങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല അമ്മേ…”
“എനിക്ക് തോന്നിയത് പറഞ്ഞുന്ന് മാത്രം മോള് സങ്കട പെടണ്ട….”
“എനിക്ക് സ്നേഹയെ ഓർത്ത് ആണ്. അവളെ ഞാൻ പറ്റിച്ചു അതാ… അവളത് ഒരിക്കലും പൊറുക്കില്ല….”
“അതൊക്കെ മറക്കും മക്കൾ പഴയ പോലെ ആവും എന്റെ മനസ്സ് അങ്ങനെ പറയുന്നു….”
വല്ലാത്തൊരു ഇഷ്ട്ടം ആയിരുന്നു ഗിരിയുടെ അമ്മയ്ക്കും അച്ഛനും ലിൻസിയോട്…. ഗിരിയുടെ അച്ഛൻ മോഹനൻ ചുമട്ടു തൊഴിലാളി ആണ് ഇപ്പോഴും നല്ല ആരോഗ്യമുള്ള മനുഷ്യൻ… വീട്ടിൽ അച്ഛനും മോനും കൂട്ടുകാരെ പോലെ എല്ലാം പറഞ്ഞും വല്ലപ്പോഴും രണ്ടെണ്ണം അടിച്ചും ആണ് അവർ… ആ സ്നേഹമാണ് ലിൻസിയെ ഗിരിയോട് അടുപ്പിച്ചത്…. അപ്പച്ചനും ചേട്ടായിയും