“ടാ… ആരോ വരുന്നു… കളഞ്ഞിട്ട് പോ….”
ബിജു അവൻ മരിച്ചെന്ന് ഉറപ്പ് വരുത്തി അവനെ സൈഡിലേക്ക് തള്ളി മാറ്റി അവിടെ നിന്നും ഓടി….. പാട വരമ്പത്ത് കൂടി വരുന്ന ടോർച്ചിന്റെ വെളിച്ചം തങ്ങളുടെ നേരെ എത്താൻ ആയി എന്ന് കണ്ടതും വർഗീസ് സ്നേഹയെ പിടിച്ച് വേറെ വഴിക്ക് കാർ ലക്ഷ്യമാക്കി നീങ്ങി… തങ്ങളെ കാണാതെ കടന്നു പോയ ആ രണ്ട് പേരിൽ ഒരാളെ സ്നേഹ തിരിച്ചറിഞ്ഞു…. ലിൻസി… ലിൻസിയും കൂടെ ഒരാളും ഉണ്ട്… ഗിരിയുടെ അച്ഛൻ ആയിരിക്കും… ഗിരിയുടെ ബോഡി കാണുമ്പോ ഉറക്കെ സ്വപ്ന കരയുമെന്ന് കരുതിയ സ്നേഹക്ക് തെറ്റി… അവൾ കേട്ടത് ഗിരിയുടെ അച്ഛന്റെ കരച്ചിൽ ആയിരുന്നു…
( തുടരും )
അഭിപ്രായങ്ങൾ എല്ലാം അറിയിക്കണം….
❤️അൻസിയ❤️