കളി 💗അൻസിയ💗

Posted by

“Dysp ഇപ്പൊ ഇങ്ങു വരും…”

“ആര്… ആ സോമശേഖരനോ….??

“അതേ…”

“എന്നിട്ട് എന്ത് ഉണ്ടാക്കാനാണ്…. ലിൻസി മോളെ മയക്കി എടുത്ത ആ പട്ടിയെ അരിഞ്ഞു തള്ളണം… അതും വേറെ ജാതിയിൽ പെട്ട ഒരു നാലണക്ക് ഗതിയില്ലാത്ത ഒരു തെണ്ടി….”

“നീ ഒന്നടങ്ങു വർഗീസ്‌…. അവരിങ് വരട്ടെ….”

“സോമശേഖരൻ ഇച്ഛായന്റെ കാശ് കുറെ നക്കുമെന്നല്ലാതെ ഒരു കാര്യവും ഇല്ല…. ഇതെനിക്ക് വിട്ടേക്ക്…”

“അയാൾ ഒന്നും ചെയ്യില്ല… അത് നന്നായി എനിക്കറിയാം… പക്ഷേ ആ തെണ്ടി ചെക്കനെ ഞാൻ തരില്ല… ഒരാഴ്ചയായി ഞാൻ പുറത്ത് ഇറങ്ങിയിട്ട് നിനക്കറിയോ…. അവളുടെ കാരണം അപമാനം സഹിക്കാൻ വയ്യാതെ സ്നേഹ മോള് വെളിയിൽ ഇറങ്ങിയിട്ടില്ല ഇത് വരെ…. ”

അത് കേട്ടതും വർഗീസ് ഒന്നടങ്ങി… ആൻസി ചായ എടുക്കാൻ ആയി അകത്തേക്ക് നിറഞ്ഞ കണ്ണും തുടച്ചു പോകുന്നത് ജോസഫ് നോക്കിയിരുന്നു… എന്ത് സന്തോഷം നിറഞ്ഞ കുടുംബം ആയിരുന്നു തന്റേത്… ഈ നാട്ടിൽ ആർക്കും ഇല്ലാത്ത സൗഭാഗ്യങ്ങളോട് കൂടിയല്ലേ തന്റെ മക്കളെ വളർത്തിയത്… എന്നിട്ടും അവൾ ഇങ്ങനെ ചെയ്തല്ലോ…. രണ്ട് പെണ്മക്കൾ ആണ് ജോസഫിനും ആൻസിക്കും അതും ഇരട്ടകൾ മൂത്തവൾ ലിൻസി രണ്ടാമത്തേത് സ്നേഹ… അഞ്ചു മിനുട്ട് ഗ്യാപ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അവർ തമ്മിൽ… ഏത് കാര്യവും സംസാരിച്ചിരുന്ന അവളോട് ചേച്ചി തന്റെ പ്രേമത്തെ പറ്റിയോ ആളെ കുറിച്ചോ ഒരു സൂചന പോലും സ്നേഹക്ക് നൽകിയിരുന്നില്ല… അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ലിൻസി ഇന്ന് ഇവിടെ കാണുമായിരുന്നു ആ ചെറുക്കൻ വല്ല പുഴയിലോ തോട്ടിലോ ചത്തു പൊന്തുമായിരുന്നു…. തന്നോട് ചേച്ചി ചെയ്ത കൊടും ക്രൂരത ഒരിക്കലും മറക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല…

താഴെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് സ്നേഹ താഴേക്ക് ഇറങ്ങി വന്നത്….

“ഇച്ഛായ… അവനെ വെറുതെ വിടരുത്… നമ്മുടെ മോളെയാണ് ആ തെണ്ടി ചെക്കൻ ചവറ്റു കൊട്ടയിൽ കൊണ്ടിട്ടുള്ളത്… ”

“നീ എന്താ പറഞ്ഞു വരുന്നത്….??

വർഗീസ് അകത്തേക്ക് ഒന്ന് നോക്കി ശബ്ദം താഴ്ത്തി ജോസഫിനോട് പറഞ്ഞു…

“അരിഞ്ഞു തള്ളണം…. ഒരാളും അറിയില്ല….”

“എനിക്കും അതാ ആഗ്രഹം… അത് തന്നെ വേണം…”

ഉമ്മറത്തേക്ക് എത്തിയ സ്നേഹ അവരുടെ വാക്കുകൾ കേട്ടപ്പൊ ഭയക്കുക അല്ല ചെയ്തത് എന്തോ കുളിര് മേലാകെ പടർന്ന് കയറുന്നത് പോലെയാണ് അവൾക്ക് തോന്നിയത്….. തന്നെ കണ്ടാൽ അവരുടെ പ്ലാനിങ് അവിടെ മുടങ്ങുമെന്ന് തോന്നിയതിനാൽ തിരിച്ചു നടക്കാൻ ഒരുങ്ങിയ അവളെ വർഗീസ് വിളിച്ചു… അച്ഛന്റെ അനിയൻ ആയിരുന്നിട്ടും സ്നേഹയും ലിൻസിയും ചേട്ടായി എന്നാണ് വിളിച്ചിരുന്നത്…. വർഗീസിനെ ഒന്ന് നോക്കി അവൾ അടുത്തേക്ക് വന്നു… രണ്ടാളെയും മാറി മാറി നോക്കി സ്നേഹ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *