സ്നേഹയുടെ കണ്ണുകൾ ചുവന്നു കാലങ്ങാൻ തുടങ്ങിയിരുന്നു…. തന്റെ ചുവന്ന ചുണ്ട് ഒന്ന് വിടർത്തി അവൾ അയാളെ നോക്കി ഇരുന്നു…. തന്റെ വീട് ലക്ഷ്യമാക്കി വർഗീസിന്റെ ബെൻസ് കുതിച്ചു……
“ചേട്ടായി ഇത് വഴി പോയാൽ അല്ലെ അവരുടെ വീട്…??
മെയിൻ റോഡിൽ നിന്നും ഇടത്തോട്ട് കണ്ട ഇടവഴിയിലേക്ക് ചൂണ്ടി അവൾ ചോദിച്ചു…
“അതേ…”
“കാർ പോകുമോ അങ്ങോട്ട്…??
“കച്ചറ റോഡാണ് എന്നാലും പോകും എന്തേ പോകണോ…??
“വേണം…”
വർഗീസ് ഉടനെ കാർ പിറകോട്ട് എടുത്ത് പതുക്കെ കല്ല് നിറഞ്ഞ വഴിയിലേക്ക് വണ്ടി എടുത്തു… കുലുങ്ങി കുലുങ്ങി കൊണ്ട് ആ ആഡംബര വാഹനം മുന്നോട്ട് നീങ്ങി…..
“ആ കാണുന്നതാണ് വീട്…”
സ്നേഹ ഇരുന്ന സൈഡിലെ വിന്ഡോ താഴ്ത്തി അയാൾ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു…. ചേട്ടായി നീട്ടിയ ഭാഗത്തേക്ക് നോക്കി അവൾ പറഞ്ഞു…
“കൊട്ടാരം ആണല്ലോ….”
“അതേ….”
പുച്ഛത്തോടെ അങ്ങോട്ട് നോക്കിയിരുന്ന സ്നേഹ അലക്കിയ തുണികളുമായി പറമ്പിലേക്ക് വരുന്ന ലിൻസിയെ കണ്ടു…
“ചേട്ടായി അവൾ… നോക്ക്…”
വണ്ടി ബ്രെക്ക് ഇട്ട് വർഗീസ് പുറത്തേക്ക് നോക്കുമ്പോ തങ്ങളെയും നോക്കി നിൽക്കുന്ന ലിൻസിയെ ആണ് കണ്ടത്…
ഇന്നത്തെ രാത്രിയോടെ എല്ല രീതിയിലും തന്റേത് ആകുമെന്ന് പറഞ്ഞ ഗിരിയുടെ വാക്കുകൾ തന്ന സന്തോഷത്തിൽ ആയിരുന്നു ലിൻസി… പൊടുന്നനെ ആണ് ചേട്ടായിയുടെ കാർ കണ്ടത് നിന്നിടത്ത് നിന്ന് ഇളകാൻ ആവാതെ അവൾ അവിടെ തന്നെ നിന്നു…. മുന്നിലിരിക്കുന്ന സ്നേഹയെ കണ്ടപ്പോ അവൾക്ക് കരച്ചിൽ ആണ് വന്നത്… തന്നെ തന്നെ നോക്കി വണ്ടിയിൽ ഇരിക്കുന്ന അവരെ നോക്കുമ്പോ പേടിയും ഉള്ളിലേക്ക് ഇരച്ചു കയറി….
“പോകാം ചേട്ടായി…”
ലിൻസിയെ നോക്കി തന്നെ സ്നേഹ വണ്ടി എടുക്കാൻ പറഞ്ഞതും അയാൾ അവിടെ ഇട്ട് തന്നെ കാർ തിരിച്ചു…. അവർ പോയി കഴിഞ്ഞും ലിൻസി അതേ നിൽപ്പ് തന്നെ ആയിരുന്നു കുറെ നേരം….
തന്റെ കൊട്ടാരം പോലുള്ള വീടിന്റെ ഗേറ്റ് കടന്നതും ബിജുവിന്റെ ഫോൺ വന്നു…
“പറയട….”
“മുതലാളി ഞങ്ങൾ എത്തി ട്ടോ…”
“ഇപ്പൊ എവിടെയാ ഉള്ളത്…??
“ടൗണിൽ….”