കളി
Kali | Author : Ansiya

അറക്കൽ തറവാടിന്റെ മുറ്റത്തേക്ക് വർഗീസിന്റെ ബെൻസ് അതിവേഗത്തിൽ വന്ന് പുല്ലുകൾ മേഞ്ഞ ആ മുറ്റത്ത് സഡൻ ബ്രെക്കിട്ടു നിന്നു… അനിയന്റെ വരവ് കണ്ട ഉടനെ ആൻസി എണീറ്റ് അകത്തേക്ക് പോയി… ഓടുക ആയിരുന്നു അവൾ… വർഗീസിന്റെ മുഖം കണ്ടാൽ തന്നെ അറിയാം ആ ദേഷ്യം…. ആൻസി വേഗം ചെന്ന് വാതിലിൽ മുട്ടി ഉറക്കെ വിളിച്ചു…
“ഇച്ഛായ … ഇച്ഛായ…..??
“എന്താടി കിടന്ന് കാറുന്നത്…??
“ദേ വർഗീസ് വന്നിരിക്കുന്നു….”
“അവനോട് ഇരിക്കാൻ പറയ്… ഞാനിതാ വരുന്നു…”
ആൻസി മടിയോടെ അതിലേറെ പേടിയോടെ കോലായിലേക്ക് ചെന്നു… ചേച്ചിയെ കണ്ടതും വർഗീസ് മുഖത്തെ ഭാവമൊന്നും മാറ്റാതെ ചോദിച്ചു…
“ഇച്ഛായൻ എവിടെ…??
“ബാത്.. ബാത്റൂമിലാണ്… ഇപ്പൊ വരും…”
“ഹും….”
“ചായ എടുക്കട്ടേ….??
“ഞാൻ സൽക്കാരം കൂടാൻ വന്നതല്ല…. ”
ആ മുഖത്തെ തീ തുപ്പുന്ന ശൗര്യം കണ്ടപ്പോ ആൻസി പേടിച്ചു പിറകോട്ട് മാറി….
“പൈസയും വലിയ തറവാടും ഉണ്ടായാൽ പോര മക്കളെ നോക്കി വളർത്താനും പഠിക്കണം… അവർ എന്താ ചെയ്യുന്നത് എങ്ങോട്ടാ പോണേ എന്നൊക്കെ നോക്കാൻ നേരമില്ലങ്കിലെ ഇങ്ങനെ നാട്ടുകാരുടെ മുന്നിൽ നാണം കെടും…..”
ആൻസി പേടിയോടെ നോക്കി നിന്നതല്ലാതെ അവനോടൊന്നും പറഞ്ഞില്ല… അല്ലങ്കിലും എന്ത് പറയും… നാണം കെടുത്തിയില്ലേ ആ ഒരുമ്പെട്ടവൾ … അകത്ത് നിന്ന് ഇച്ഛായൻ വരുന്നത് കണ്ടപ്പോ ആന്സിക്ക് കുറച്ചു സമാധാനമായി…
ആൻസിയെ ഒന്ന് നോക്കി ജോസഫ് വർഗീസിന്റെ അടുത്ത് ഇരുന്നു… ഇച്ഛായൻ വന്നാലെങ്കിലും വർഗീസ് അടങ്ങുമെന്ന് തോന്നിയ ആന്സിക്ക് തെറ്റി നേരത്തെ തന്നോട് സസാരിച്ചതിലും ഉച്ചത്തിൽ ആയിരുന്നു വർഗീസ് ഇച്ഛായനോട് സംസാരിച്ചു തുടങ്ങിയത്…..
“ഇച്ഛായ എന്താണ് ഉദ്ദേശം…??