പ്രവർത്തി ദിവസമായതിന്നാലും നട്ടുച്ച നേരമായതു കൊണ്ടും തിരക്ക് തീരെ കുറവാണ് സ്റ്റേഷനിൽ…സ്പെഷ്യൽ ട്രെയിൻ അവിടുന്ന് തന്നെ തുടങ്ങുന്നത് കൊണ്ടും, അഞ്ചു പ്ലാറ്റ്ഫോം മാത്രമുള്ള ആ സ്റ്റേഷന്റെ അപ്പുറത്തെ തലക്കലാണ് ട്രെയിൻ നിറുത്തിയിട്ടിരിക്കുന്നത്.. അവർ നടപ്പാലം കേറിയിറങ്ങി തളർന്നു കിതച്ചു ട്രെയിനിനരികിലെത്തി..
സ്പെഷ്യൽ വണ്ടി ആയത് കൊണ്ട് കോച്ചുകൾ കുറവാണ്.. പിറകിലായിയാണ് 3 Tire AC..
എഞ്ചിനരികിലെ 3 ജനറൽ കമ്പാർട്മെന്റ് മറികടന്ന് പിന്നിലേക്ക് നടന്നവർ അതിശയിച്ചു..ആകെ വിരലിൽ എണ്ണാവുന്ന പോലെ കുറച്ചു പേർ മാത്രം.. 3-4 തമിഴന്മാർ പുറത്തു നിന്ന് സൊറ പറയുന്നു .. ഉള്ളിൽ കുറച്ചുപേർ സീറ്റുകളിൽ ഇരിപ്പുണ്ട് അതിൽ മലയാളികൾ ഉണ്ടാവാം…
“ഏട്ടോ.. ദന്നെയല്ലേ ട്രെയിൻ?” പിന്നിൽ നടക്കുന്ന അശ്വതി ചിരിച്ചുകൊണ്ട് തന്റെ സംശയം കളിയായി ചോദിച്ചു..
ആ ചോദ്യം കേട്ട് ഗോപുവും ഒന്ന് സംശയിച്ചു, എന്നാലും അത് പുറമെ കാട്ടാതെ അവൻ ഒളിക്കണ്ണിട്ടു ബോർഡ് വായിച്ചു “KR Puram – കണ്ണൂർ സ്പെഷ്യൽ”
“ഇതുതന്നെയാടീ.. ഇന്ന് Monday അല്ലെ, പിന്നെ വിഷുവിന് ഇനിയും ഒരാഴ്ച സമയമുണ്ടല്ലോ.. ഈ സ്പെഷ്യൽ ഇന്ന് ആദ്യത്തെ ഓട്ടമാ.. അധികം ആരും അറിഞ്ഞു കാണില്ല..”
രണ്ടു ദിവസമായി മൂടിയ കാലാവസ്‌തയാണ്.. അതുകൊണ്ട് വെയിൽ തീരെയില്ല.. നല്ല തണുത്ത കാറ്റും കാറ്റും വീശുന്നുണ്ട്.. ഏപ്രിൽ മാസത്തിൽ ഇത് പതിവില്ലാത്തതാണ്.. എന്നാലും ബാംഗ്ലൂരിയൻസ് പറയും പോലെ “Bangalore climate is unpredictable”..
അവസാനം അവർ 3 ടിയർ കോച്ചിനടുത്തു നടന്നെത്തി.. ബാഗ് ഒരു ഭാഗത്തൊതുക്കി വെച്ച് ഗോപു നെടുവീർപ്പിട്ട് അശ്വതിയുടെ കൈയിൽ നിന്നും വെള്ളം വാങ്ങി വെപ്രാളത്തിൽ മടമടാന്ന് കുടിച്ചു..
അശ്വതി കൗതുകത്തോടെ അത് നോക്കി നിന്നു.. കുടിക്കിടയിൽ ഒരു ഇടവേളയെടുത്ത് അവൻ രണ്ടു ഭാഗത്തേക്കും കണ്ണോടിച്ചു, കൂടെ അശ്വതിയും..
നന്നേ പിറകിൽ സ്ലീപ്പർ കോച്ചുകൾക്കും പിറകിലായിയാണ് അവളുടെ കോച്ച്.. അതിനു തൊട്ടു പിറകിൽ വികലാംഗർക്കുള്ള ഡിസ്സേബിൽഡ് കോച്ച് ആണ്.. അതും രണ്ടു വരി മാത്രം ഒഴിച്ച് ബാക്കി മുഴുവൻ മെയിൽ വാനായി കമ്പി വലയിട്ട് തിരിച്ചിരിക്കുന്നു.. ആ കോച്ചിന് പിറകിൽ പാർസൽ വാനും, ഗാർഡ് റൂമും..
വെള്ളം കുടിച്ച് കുപ്പി തിരികെ നൽകി ബാഗുമെടുത്തു ഗോപു കോച്ചിനുള്ളിൽ കയറി.. കേറി നോക്കിയപ്പോൾ അവർക്കു മനസിലായി അവരുടെ കോച്ച് പ്രത്യേകമാണെന്ന്, സ്ലീപ്പർ കോച്ചിലേക്കുള്ള വഴി ഷട്ടർ ഇട്ട് ലോക്ക് ചെയ്തിരിക്കുന്നു.. വാതിൽക്കൽ നിന്ന് അവർ ശീതീകരിച്ച അറിയിലേക്ക് കടക്കാനുള്ള വാതിൽ തള്ളി തുറന്നു..
ഗോപു സൈഡിലെ സീറ്റ് നമ്പർ നോക്കി 01..02..03…
“അശ്വതീ നമ്മൾ ഈ കോച്ചിന്റെ പിറകിലത്തെ ഡോറിലൂടെയായിരുന്നു കയറേണ്ടിയിരുന്നത്..”
“ദ് സാരില്യ ഏട്ടാ… ദിലെ ങ്ങു പോയാൽ പോരെ..” അവൾ അവനെ