പീറ്റർ :അത് നടക്കുമെന്ന് തോന്നുന്നില്ല അവരുടെ കയ്യിൽ ജീപ്പുണ്ട് എന്തായാലും നമുക്ക് മുൻപോട്ട് തന്നെ നടക്കാം
ജൂലിയും പീറ്ററും മുൻപോട്ട് നടന്നു
ഫ്രെഡ്ഡി :എന്റെ ഒരു ഭാഗ്യം നോക്കണേ നിങ്ങളെ ഇത്ര പെട്ടന്ന് കയ്യിൽ കിട്ടുമെന്ന് ഞാൻ ഒട്ടും വിചാരിച്ചേയില്ല അപ്പോൾ ഇനി എങ്ങനെയാ കാര്യങ്ങൾ
പീറ്റർ :നിനക്കൊക്കെ എന്തിന്റെ കേടാ മര്യാദക്ക് വഴിയിൽനിന്ന് മാറി നിൽക്ക് ഞങ്ങൾക്ക് വീട്ടിൽ പോകണം
ഫ്രെഡ്ഡി :അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാകും എന്നെ ഇനി കണ്ടാൽ എന്തൊ ഉണ്ടാക്കുമെന്നല്ലേ നീ പറഞ്ഞത് ഇനി നീ എന്താന്നു വച്ചാൽ ചെയ്തു കാണിക്ക്
ജൂലി :അതിവൻ അറിയാതെ പറഞ്ഞതാ ചേട്ടാ ക്ഷെമിചേക്ക്
ഫ്രെഡ്ഡി :ശെരി അവൻ പൊക്കോട്ടെ പക്ഷെ നീ ഇവിടെ നിൽക്ക്
പെട്ടെന്ന് പീറ്റർ ജൂലിയെയും കൊണ്ട് പുറകോട്ടു മാറി സംസാരിക്കാൻ തുടങ്ങി
പീറ്റർ :മിസ്സ് ജൂലി ഇവന്മാർ വിടുന്ന ലക്ഷണമില്ല എന്തായാലും ഞാൻ ഒരു ബുദ്ധി പ്രയോഗിക്കാം
ജൂലി :നീ എന്താ പീറ്റർ നീ ചെയ്യാൻ പോകുന്നത്
ഫ്രെഡ്ഡി :എന്താടാ അവളോട് പിറുപിറുക്കുന്നത് നിന്റെ ധൈര്യമൊക്കെ ഇപ്പോൾ ഇവിടെ പോയി
പീറ്റർ :എന്റെ ധൈര്യത്തിനോന്നും ഒരു കുറവുമില്ല ഞാൻ നിന്റെ അവസ്ഥയെ പറ്റി ഇവളോട് പറഞ്ഞതാ
ഫ്രെഡ്ഡി :എന്റെ അവസ്ഥയോ?
പീറ്റർ :അതേ നിന്റെ അവസ്ഥ തന്നെ നീ ഇത്രക്ക് പേടി തൊണ്ടൻ ആയിപോയല്ലോ എന്നെ ഇടിക്കാൻ എന്തിനാ ഇത്രയും പേർ എന്താ നിനക്ക് എന്നെ ഒറ്റക്ക് നേറിടാൻ പേടിയാണോ ധൈര്യ മുണ്ടെങ്കിൽ വാ നമുക്ക് ഒറ്റക്ക് ഒറ്റക്ക് ഒരു കൈ നോക്കാം
ഫ്രെഡ്ഡി :ഹ ഹ നിന്നെ എനിക്ക് പേടിയോ ശെരി എങ്കിൽ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ നീയും ഞാനും മാത്രം ജയിച്ചാൽ നിനക്ക് ഇവളെയും കൊണ്ട് പോകാം
പീറ്റർ :എനിക്കും സമ്മതം
ജൂലി :പീറ്റർ നീ എന്തൊക്കെയാ ഈ പറയുന്നത് നീ അവനുമായി തല്ലോന്നും കൂടണ്ട
പീറ്റർ :ഇല്ല മിസ്സ് ജൂലി ഇതല്ലാതെ വേറേ വഴി ഇല്ല ഇവന്റെ കാര്യം ഞാൻ നോക്കി കൊള്ളാം എപ്പോഴെങ്കിലും ഞാൻ തോൽക്കുമെന്ന് തോന്നിയാൽ മിസ്സ് ജൂലി ഇവിടുന്ന് രക്ഷപ്പെട്ടൊണം എന്നാൽ ശെരി മിസ്സ് ജൂലി മാറി നിന്നോ
ഫ്രെഡ്ഡിയുടെ കൂട്ടുകാരും ജൂലിയും റോഡിന്റെ വശങ്ങളിലേക്ക് മാറി നിന്നു
ഇപ്പോൾ ഫ്രെഡ്ഡിയും പീറ്ററും മാത്രം നേർക്കുനേർ പരസ്പരം ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് ഇരുവരും കണ്ണുകളിൽ നോക്കി നിന്നു
ഒട്ടും പ്രതീക്ഷിക്കാതെ ആദ്യ ആക്രമണം ഫ്രെഡ്ഡിയുടെ ഭാഗത്തു