ഫോളോ ചെയ്യുന്നുണ്ട് ഇപ്പോൾ ഫോട്ടോസ് എടുക്കാനും നോക്കുണ്ട്
പീറ്റർ :ഇതെന്താ നേരത്തേ പറയാത്തത് ഞാൻ പോയി ചോദിക്കാം ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ
ജൂലി :വേണ്ട പീറ്റർ നമുക്ക് തിരിച്ചു പോകാം അവരെ കണ്ടിട്ട് പ്രശ്നകാരാണെന്നാ തോന്നുന്നത്
പീറ്റർ :ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി സംസാരിച്ചിട്ടു വരാം
പീറ്റർ പുറകിലെ ഗ്യാങ്ങിനടുത്തെത്തി
പീറ്റർ :ചേട്ടന്മാർ കുറേ നേരമായല്ലോ ഞങ്ങളുടെ പുറകേ കൂടിയിട്ട് നിങ്ങൾ എന്തിനാ അവരുടെ ഫോട്ടോ എടുത്തത്
“എടാ ഫ്രെഡ്ഡി നീ ഇങ്ങ് വന്നേ ഇവിടെ ഒരു പാൽകുപ്പി ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു”
അവരുടെ കൂട്ടത്തിൽ ഒരുവൻ വിളിച്ചു പറഞ്ഞു പെട്ടെന്ന് കൂട്ടത്തിൽ നിന്ന് ഒരാൾ മുൻപോട്ട് വന്നു
“ഇനി മോന് എന്താ ചോദിക്കേണ്ടതെന്ന് വച്ചാൽ ഇങ്ങോട്ട് ചോദിച്ചോ ”
പീറ്റർ :നിങ്ങൾ എന്തിനാ അവരുടെ ഫോട്ടോസ് എടുത്തത് എന്താ നിങ്ങളുടെ ഉദ്ദേശം
ഫ്രെഡ്ഡി :എന്റെ ഉദ്ദേശം എന്താണെങ്കിലും നീ നടത്തിതരുവോ എന്നാൽ കേട്ടോ എനിക്ക് ആ രണ്ടെണ്ണത്തിനേയും വേണം നിന്റെ കൂട്ടുകാരികളല്ലേ നീ ഒന്ന് സെറ്റ് ആക്കി താ
അടുത്ത നിമിഷം തന്നെ പീറ്റർ ഫ്രെഡ്ഡിയുടെ കുത്തിനു പിടിച്ചു “ഒരിക്കൽ കൂടി ഇങ്ങനെ എന്തെങ്കിലും പറഞാൽ നീ ജീവനോടെ ഇവിടുന്ന് പോകില്ല ”
ജൂലി :അവിടെ പ്രശ്നമായേന്നാ തോന്നുന്നത് നീ വാ റോസ് നമുക്ക് ചെന്ന് നോക്കാം
ജൂലിയും റോസും വേഗം അവരുടെ അടുത്തേക്കെത്തി
ജൂലി :വേണ്ട പീറ്റർ വാ നമുക്ക് പോകാം
പീറ്റർ :ഇല്ല ജൂലി ഇവന്മാരെ ഒന്നും അങ്ങനെ വിട്ടാൽ ശെരിയാകില്ല
പെട്ടെന്ന് തന്നെ ഫ്രെഡ്ഡി പീറ്ററിനെ താഴേക്ക് തള്ളിയിട്ടു എന്നാൽ അടുത്ത നിമിഷം ഒട്ടും പ്രതീക്ഷിക്കാതെ ജൂലി ഫ്രെഡ്ഡിയുടെ കരണത്തടിച്ചു
ജൂലി :ഇവന്റെ ദേഹത്തെങ്ങാനും തൊട്ടാൽ നിന്നെയൊന്നും ഞാൻ വെറുതേ വിടില്ല
പെട്ടെന്ന് തന്നെ ഫ്രെഡ്ഡി ജൂലിയുടെ അടുത്തേക്ക് നടന്നു എന്നാൽ വേഗം തന്നെ പീറ്റർ എഴുനെല്കുകയും ഫ്രെഡ്ഡിയുടെ കയ്യിലെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു
പീറ്റർ :ഇതിലല്ലേ നീ ഇവരുടെ ഫോട്ടോ എടുത്തത് ഇനി നിനക്കിത് വേണ്ട
അതും പറഞ്ഞ് പീറ്റർ മൊബൈൽ ഫോൺ താഴെ എറിഞ്ഞു താഴെ വീണ മൊബൈൽ ചിന്നി ചിതറി
“എടാ ” ദേഷ്യത്തോടെ ഫ്രഡ്ഡി പീറ്ററിനു നേരെ നടുന്നു അതുപോലെ തന്നെ