മാമൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
‘ഇനിയെന്ന…ഏട്ടാ….ഇതുപോലെ’
‘അറിയില്ല മോളെ….’
‘എന്നെ ഇവ്ടെന്നു കൂട്ടികൊണ്ട് പൊയ്ക്കൂടേ….’
‘ഓരോ തവണ വരുമ്പോളും കൊണ്ട് പോകാം ന്ന് പറയും….പറ്റിക്കും’
അത് പറയുമ്പോ ചേച്ചി വിതുമ്പുന്നുണ്ടായിരുന്നു…..
‘ഇല്ലാമോളെ….എനിക്ക് നീയല്ലാതെ മറ്റൊരു പെണ്ണില്ല…’
‘അടുത്ത തവണ എന്തായാലും ഞാൻ കൂട്ടികൊണ്ട് പോകാം’

എനിക്കെന്തോ പോലെ തോന്നി…
ചേച്ചിയുടെ കരച്ചിൽ കാണാൻ കഴിയാതെ
ഞാൻ തിരിച്ചു നടന്നു….ഇരുട്ടിൽ നടക്കുമ്പോ എനിക്ക് തെല്ലും പേടി ഉണ്ടായിരുന്നില്ല. ഞാൻ അമ്മയുടെ അടുക്കലെത്തുമ്പോ പാഞ്ചാലി വസ്ത്രാക്ഷേപം കഴിഞ്ഞു ഉത്തര സ്വയംവരം തുടങ്ങിയിരുന്നു….
(മതി …എനിക്ക് വയ്യ ഇതുപോലെ ചിന്തിക്കാൻ !!!)
കുറച്ചു ഓർമ്മകൾ എവിടെയോ ഉള്ളത് പൊടി തട്ടിയെടുത്തതാണ്.
കുറച്ചു ഭാവനയും. ഇതിൽ കൂടുതൽ എഴുതിയാൽ അത് ബോറാവും.
ഈ ടൈറ്റിൽ അതിന്റെ മീനിങ് അല്ലെ….അതും കൂടെ പറഞ്ഞിട്ട് നിർത്താം.
pumpset – അതായത് വെള്ളം കിണറ്റിനു അടിച്ചു പുറത്തേക്ക് ഇടുന്ന യന്ത്രം.
ഒരു രസം.
വെറുതെ എഴുതിയതാണ്
ഇഷ്ടമായെങ്കിൽ ലൈക് ഒക്കെ തന്നോളൂ.
വേറെയും കഥകൾ വരുന്നുണ്ടേ…..
സ്വന്തം