തെളിയിച്ചിരിക്കുന്നു എന്ന് ഓർത്തുകൊണ്ട് ഞാനൊന്ന് നെടുവീർപ്പിട്ടു… 😌
ഉച്ചഭക്ഷണത്തിനു ശേഷം അവൾ കാർത്തിക്കിനുള്ള ഭക്ഷണവുമായി റൂമിലേക്ക് പോയി. എനിക്ക് പിന്നെ ആ ദിവസം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. എന്തായാലും ഞാൻ ഒരു സലൂൺ ഷോപ്പ് കണ്ടെത്തി. അവിടെ ചെന്ന് നന്നായൊന്നു ഷേവ് ചെയ്ത് മുഖം വീണ്ടും ക്ലീൻ ആക്കി.. നല്ലൊരു ഹെഡ് മസാജും കൂടി എനിക്ക് അവിടെ നിന്ന് ലഭിച്ചു..
വൈകുന്നേരമായപ്പോൾ ഞാൻ വീണ്ടും ദീപികയെ കാണാനായി ആശുപത്രിയിൽ എത്തി. ഞങ്ങൾ നേരത്തെ കണ്ടുമുട്ടിയ അതേ ഇടനാഴിയിൽ തന്നെ ഞാൻ കുറച്ച് സമയം ഇരുന്നു.. അല്പം കഴിഞ്ഞപ്പോൾ ദീപിക പുറത്തേക്ക് ഇറങ്ങി വന്നു..
അപ്പോൾ ഞാൻ അവളോട് എന്തെങ്കിലും ഷോപ്പിംഗിനായി പുറത്ത് പോകാമോ എന്ന് കാർത്തിക്കിനോട് സമ്മതം ചോദിക്കാൻ അവളോട് പറഞ്ഞു.. കാരണം അവൾക്ക് നാളെ ഇടാനുള്ള വസ്ത്രങ്ങൾ ഒന്നും ഇല്ലായിരുന്നു.. പക്ഷെ അവനോടത് ചോദിക്കാൻ ധൈര്യമില്ല എന്ന് ദീപിക പറഞ്ഞു.. അത് കേട്ടതും എനിക്ക് അല്പം ദേഷ്യം വന്നു തുടങ്ങി.. അറിയാതെ പ്രതികരിച്ചു പോയതാണ് ഞാൻ..
പക്ഷെ എന്റെ മുഖഭാവം കണ്ടതും ദീപിക ഉടനെ അവനോട് ചോദിച്ചുനോക്കാം എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കാർത്തിക്കിന്റെ മുറിയിലേയ്ക്ക് പോയി..
ഒരു 6 മണിയോടെ എനിക്ക് അവളുടെ ഫോൺ കോൾ വന്നു.. അവൾക്ക് ഒരു സാരി വാങ്ങാൻ കാർത്തിക് അനുവാദം കൊടുത്തു എന്ന് പറഞ്ഞു.. ഞാൻ ഉള്ളു കൊണ്ട് വല്ലാതെ സന്തോഷിച്ചു എന്നു തന്നെ പറയാം..
ഞാൻ ഉടനെ തന്നെ ഒരു ടാക്സി വാടകയ്‌ക്കെടുത്തു കൊണ്ടു വന്ന് അവളെയും കൂട്ടി ഞങ്ങൾ യാത്രയായി..
“നമ്മൾ എവിടെ പോകുന്നു ക്രിഷ്?..”
“നിനക്ക് എവിടെ പോകണം..?”
“അത്.. എനിക്കറിയില്ല..”
ഞാൻ ആദ്യം അവളെ അവിടെയുള്ള മക്ടോണാൾസ്ന്റെ ഒരു കോഫി ഷോപ്പിലേക്ക് കൊണ്ടുപോയി.. അവൾ അത്ഭുതപ്പെട്ടു..
“കോഫി?.. ഞാൻ ഒരു ഷോപ്പിംഗ് സെന്റർ ആണ് പ്രതീക്ഷിച്ചിരുന്നത്..”
അവൾ അന്തം വിട്ടുകൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു..
“ലേഡീസ് എപ്പോഴും ലേഡീസ് ആയിരിക്കും.. ഷോപ്പിംഗ്! ഷോപ്പിംഗ്! ഷോപ്പിംഗ്!.. ജോർജ്കുട്ടിയുടെ ഭാര്യ റാണിയെ പോലെ എപ്പഴും അത് തന്നെ വിചാരം..”