ഒളിച്ചോട്ടം 5 [KAVIN P.S]

Posted by

കൊണ്ടിരിക്കുന്നതിനിടെ അമ്മ എനിക്കായി ചായ കൊണ്ട് വച്ചിട്ട് ചോദിച്ചു:
“നീയിന്ന് ക്ലാസ്സിൽ കയറില്ലേ ആദി?
അച്ഛന്റ ഫോണിലേയ്ക്ക് നീ അബ്സെന്റായിരുന്നൂന്ന് പറഞ്ഞ് മെസ്സേജ് വന്നെന്ന് പറഞ്ഞല്ലോ അച്ഛൻ”

അമ്മ ചോദിച്ചത് കേട്ട് ഞാനൊന്ന് ഞെട്ടി. ഇന്ന് രാവിലെയുണ്ടായ സംഭവങ്ങളൊന്നും തുറന്ന് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ അമ്മയോടൊരു കള്ളം പറഞ്ഞു:
“ഓ അതാണോ കാര്യം, ഞങ്ങളുടെ ക്ലാസ്സിലെ ബോയ്സെല്ലാം കൂടി ആർട്ട്സ് ഡേയ്ക്ക് ഡാൻസ് ചെയ്യുന്നുണ്ട്. അതിന്റെ ഡ്രസ്സ് സെലക്ട് ചെയ്യാൻ പോയത് ഞാനാ അമ്മാ, തിരിച്ചെത്തീപ്പോ ഉച്ചയായി അതാ അബ്സന്റ് മെസ്സേജ് വന്നേ”

” ഇന്നുച്ഛയ്ക്ക് അച്ഛൻ കമ്പനിയിലായിരുന്നപ്പോഴാ നീ അബ്സെന്റാണെന്ന് പറഞ്ഞ് കോളേജീന്നുള്ള മെസ്സേജ് കിട്ടീന്നും പറഞ്ഞെന്നെ വിളിച്ചത്. ഞാനപ്പോ തന്നെ അച്ഛനോട് പറഞ്ഞു നീ ക്ലാസ്സിൽ പോണില്ലെങ്കി ആദ്യമേ എന്നോട് പറയുമായിരുന്നെന്ന്. അത് കേട്ടപ്പോഴാ അച്ഛനൊന്ന് സമാധാനമായേ” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

കുറച്ച് നേരം അമ്മയോട് ഓരോന്നൊക്കെ സംസാരിച്ചിരുന്നിട്ട് ഞങ്ങളുടെ ക്ലബിന്റെ ഗ്രൗണ്ടിലേയ്ക്ക് ഞാൻ ബൈക്കുമെടുത്ത് നീങ്ങി. വൈകുന്നേരങ്ങളിൽ ഞാൻ മിക്കപോഴും ഗ്രൗണ്ടിലേയ്ക്ക് പോകാറുണ്ട്. ഗ്രൗണ്ടിൽ ആ സമയം ക്രിക്കറ്റ് കളി നടക്കുന്നുണ്ടാകും. ഞാനും അവരോടൊപ്പം കളിക്കാനായി കൂടും. നമ്മുക്ക് പിന്നെ ഇഷ്ടം ബാറ്റിംഗും ഫീൽഡിംഗും ആയത് കൊണ്ട് അത് വിട്ടൊരു കളിക്ക് നിൽക്കാറുമില്ല. ഗ്രൗണ്ടിലേയ്ക്ക് പോകുന്ന പോക്കിൽ എന്റെ സുന്ദരി കുട്ടി പുറത്തെങ്ങാനും നിൽക്കുന്നുണ്ടോന്ന് അവളുടെ വീട്ടിലേയ്ക്കൊന്ന് പാളി നോക്കി പക്ഷേ അവളാ സമയം പുറത്തുണ്ടായിരുന്നില്ല.

ഗ്രൗണ്ടിൽ എത്തിയപ്പോൾ അവിടെ നിയാസും അമൃതും ബൈക്കിലിരുന്ന് കൊണ്ട് കളി കാണുന്നുണ്ടായിരുന്നു.
എന്നെ കണ്ടതോടെ അവന്മാർ വന്നെന്റ ബൈക്കിനടുത്തേക്ക് വന്നിട്ട്:
“മോനെ ഇന്ന് അനുവിനെ കൊണ്ടാക്കാൻ പോയ വിശേഷങൾ പറ”
അമൃത് എന്റെ തോളിൽ പിച്ചി കൊണ്ട് ചോദിച്ചു.

“എന്റെളിയാ അത് കുറേയുണ്ട് പറയാൻ”
ഞാൻ അവനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.

“നീയത് മെഗാ സീരിയല് പോലെ പറയണ്ടാ ചുരുക്കി പറഞ്ഞാ മതി”
നിയാസെന്റ തോളിൽ അടിച്ചു കൊണ്ടാണിത് പറഞ്ഞത്.

ഗ്രൗണ്ടിൽ ആ സമയമുണ്ടായിരുന്നവരെല്ലാം ക്രിക്കറ്റ് കളി കാണുന്നതിൽ ശ്രദ്ധ കൊടുത്ത് കൊണ്ടിരുന്നതിനാൽ ഞങ്ങളെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ബൈക്കിൽ നിന്നിറങ്ങി ഗ്രൗണ്ടിന്റെ ഒരു മൂലയിൽ നിൽക്കുന്ന മുള കൂട്ടത്തിന്റെ അടുത്തേയ്ക്കു നടന്നു.
അവിടെ മുള കൊണ്ട് തന്നെ ഇരിക്കാനുള്ള ഇരുപ്പിടം ഒക്കെ ഉണ്ട്. ഞാനവിടെ പോയി ഇരുന്നു. അവിടെ ഇരുന്നാൽ നല്ല കാറ്റും കൊള്ളാം, ക്രിക്കറ്റ് കളി നടക്കുന്ന സ്ഥലത്ത് നിന്ന് അൽപ്പം അകലെയായത് കൊണ്ട് അധികം ശബ്ദവും കേൾക്കില്ല. എന്നോടൊപ്പം നിയാസും അമൃതും വന്നിരുന്നിട്ട് അനുവുമായി ബൈക്കിൽ പോയ വിശേഷങൾ പറയാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *