ഒളിച്ചോട്ടം 5 [KAVIN P.S]

Posted by

ഫോണിൽ കുറേ പിക്ചേഴ്‌സെടുത്തു. അവളങ്ങനെ അടുത്ത് നിൽക്കുമ്പോ അവളടിച്ചിരിക്കുന്ന പെർഫ്യൂമിന്റെയും വിയർപ്പിന്റെയും കൂടി കലർന്ന ഒരു പ്രത്യേക ഗന്ധം മൂക്കിലേയ്ക്ക് തുളഞ്ഞ് കയറി എന്റെ ശ്വാസഗതി ഉയരാൻ തുടങ്ങി. ഫോട്ടേയെടുത്ത് കഴിഞ്ഞപ്പോ അവളെന്നിൽ നിന്ന് വിട്ട് മാറി നിന്ന് ഫോണിൽ എടുത്ത പിക്ചേഴ്സ് നോക്കാൻ തുടങ്ങി.

അവൾ ഫോണിൽ പിക്ചേഴ്സ് നോക്കി കൊണ്ടിരുന്ന സമയം ഞാനവളുടെ മുഖത്തേയ്ക്ക് മതി മറന്ന് നിന്ന് നോക്കാൻ തുടങ്ങി.
അവളുടെ വിടർന്ന കണ്ണുകളും ചുവന്ന ചോര ചുണ്ടും ചെറിയ നീളൻ മൂക്കും നല്ല വെളുത്ത വട്ട മുഖവും ഒക്കെ നോക്കി ഞാനങ്ങനെ നിന്നു. ഞാനവളെ നോക്കി നിൽക്കുന്നത് കണ്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് എന്റെ മുഖത്തേയ്ക്ക് കൈ വീശി നോക്കി എന്നിട്ടും ഞാൻ ചിന്തയിൽ നിന്ന് ഉണരാത്തത് കണ്ട് അവളെന്റ തോളിൽ നന്നായൊന്ന് പിച്ചിയപ്പോഴാണ് ഞാൻ ഞെട്ടി കൊണ്ട് ചിന്തയിൽ നിന്നുണർന്നത്.

“ആദി, ഇത്ര നേരം എവിടെയായിരുന്നു
വലിയ എന്തോ ആലോചനയിലായിരുന്നൂലോ എന്താ അത്?”
അവള് കുലുങ്ങി ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു.

“ഏയ്, ഒന്നൂല” ഞാൻ ചുമലു കുലുക്കി കൊണ്ട് പറഞ്ഞു.

” അതൊന്നുമല്ല എന്തോ കാര്യമായിട്ട് ആലോചിച്ചതാ പറയ് ആദി ഞാനും കൂടെ കേൾക്കട്ടെന്നെ”
അവള് വന്നെന്റ തോളിൽ കൈ വച്ച് കൊണ്ടാണിത് ചോദിച്ചത്.

“ഇന്ന് അനു ഈ ഡ്രസ്സില് കൂടുതല് സുന്ദരിയായിട്ടുണ്ട്”
ഞാനവളെ നോക്കി പറഞ്ഞു.

അത് കേട്ടതോടെ അനൂന്റെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു.
അവളെന്റ തോളിൽ നിന്നുള്ള കൈ എടുത്തിട്ട് എന്നെ നോക്കി പുഞ്ചിരിച്ചിട്ട്: “താങ്ക്സ് ആദി,
നമ്മുക്ക് ഇവിടെ നിന്ന് നീങ്ങിയാലോ” അവളൊരു നാണം കലർന്ന നോട്ടത്തോടെ എന്നോട് പറഞ്ഞു.

അനുവിന്റെ നാണം കലർന്ന നോട്ടം എനിക്ക് ഒരു കുളിര് കോരിയ ഫീലാണ് ഉണ്ടാക്കിയത്. ഞാനവൾ പതിയെ നടന്ന് നീങ്ങിയതിനു പിന്നാലെ തന്നെ ചെന്നു. കക്ഷി വേറെ ഇൻസ്റ്റ്ലേഷനുകൾ കാണാനായിട്ട് അവ ഒരുക്കിയിരിക്കുന്ന പഴയ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു. കുറച്ച് നടന്നപ്പോഴാണ് അവൾ ഞാൻ പിറകിലുണ്ടോന്ന് തിരിഞ്ഞ് നോക്കിയത് എന്നെ കണ്ടതോടെ അവൾ ചിരിച്ചിട്ട് എന്റെയൊപ്പം നടക്കാൻ തുടങ്ങി. കുറച്ച് നേരമായിട്ട് ഞങ്ങൾ തമ്മിലൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങളുടെ സംസാരം മൊത്തം മിഴികൾ കൊണ്ടായിരുന്നു.

അങ്ങനെ നടന്ന് ഒരു ഇൻസ്റ്റലേഷൻ കാണാനായി ഞങ്ങളൊരു ഇരുട്ട് നിറഞ്ഞ റൂമിലെത്തി അവിടെ വലിയൊരു പ്രൊജക്ടർ വച്ച് അതിൽ 3D കാഴ്ചകളായി കടലിനടിയിലുള്ള പവിഴ പുറ്റുകളും വലിയ മീനകളെയും ഒക്കെ കാണിക്കുന്നുണ്ടായിരുന്നു. ഞങളത് കാണാനായി അവിട്ടെ ഇട്ടിരുന്ന ഇരുപ്പിടത്തിൽ ഒരുമിച്ചിരുന്നു. കുറേ സമയം ഞങ്ങളൊന്നും മിണ്ടാതെ ഇരുന്ന് ആ കാഴ്ചകൾ കണ്ടു. കുറേ സമയമയായി അവളെന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് എനിക്കൊരു വീർപ്പ് മുട്ടൽ തോന്നിയപ്പോ അനൂന്റെ കൈയ്യിൽ തോണ്ടി കൊണ്ട് ഞാൻ ചോദിച്ചു:

Leave a Reply

Your email address will not be published. Required fields are marked *