“”She is perfectly alright now… Don’t worry….വയറ്റിലുള്ള കുഞ്ഞിനും ആപത്തൊന്നുമില്ല….അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നു….””
ഡോക്ടറുടെ ആ വാക്കുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു….ഗ്ലാസ്സ് ഡോറിന്റെ വെളിയിൽ നിന്ന് ഞാൻ എന്റെ ഭദ്രയെ കണ്ടു… എന്നെ കണ്ടതും സന്തോഷം കൊണ്ടായിരിക്കണം പാവം കരഞ്ഞു പോയി….എനിക്ക് പിന്നാലെ സെലിനും അകത്ത് കയറി ഭദ്രയെ കണ്ടു…ഭദ്രയെ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും ഏട്ടനും ഏട്ടത്തിയും എത്തിയിരുന്നു….. ശേഖർ സാർ തന്നെ സംഭവിച്ച കാര്യങ്ങളെല്ലാം അവരെ ബോധ്യപ്പെടുത്തി….സെലിൻ ഏട്ടത്തിയെ കെട്ടിപ്പിടിച്ചു കരഞ്ഞു…..
തന്റെ തോളിൽ തലയമർത്തി ഇരുന്നിരുന്ന സെലിനെ ചേർത്ത് പിടിച്ചു കൊണ്ട് ഏട്ടത്തി അവളെ അശ്വസിപ്പിക്കുന്നുണ്ടായിരുന്നു…..
അരമണിക്കൂർ കഴിഞ്ഞപ്പോൾ ഭദ്രയെ റൂമിലേക്ക് മാറ്റി….ഡ്രിപ്പ് ഇട്ടിട്ടുണ്ട്….റൂമിലേക്ക് മാറ്റി കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ സിസ്റ്റർ വന്ന് ഒരു ഇൻജെക്ഷൻ കൂടി എടുത്തു….. ഡിസ്ചാർജ്ജിനെപ്പറ്റി ഞാനും ഏട്ടനും ഡോക്ടറോട് പോയി തിരക്കി… പിറ്റേ ദിവസം തന്നെ പോയ്ക്കോളാൻ ഡോക്ടർ അനുവദിച്ചു……
കഴിഞ്ഞ കുറെ മണിക്കൂറുകൾ സമ്മാനിച്ച ഭയത്തിന്റെയും ടെൻഷന്റെയും അലയൊലികൾ ക്രമേണ ഭദ്രയുടെ ശരീരഭാക്ഷയിൽ നിന്നും ഇല്ലാതായിരുന്നു ഹോസ്പിറ്റലിൽ നിന്നും മടങ്ങുമ്പോഴേക്കും….. വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും വിവരങ്ങൾ പറഞ്ഞു…. ശേഖർ സാറും വീട്ടിൽ വന്ന് സംസാരിച്ചതിനാൽ അച്ഛന്റെയും അമ്മയുടെയും ആശങ്കകൾ ഒഴിഞ്ഞു….ഭദ്രയ്ക്കും സെലിനും ഒന്നും സംഭവിക്കാതിരുന്നത് തന്നെയായിരുന്നു എല്ലാവരുടെയും ആശ്വാസം……പിറ്റേന്ന് തന്നെ ഭദ്രയെ കൺസൾട്ട് ചെയ്യാറുള്ള ഗൈനക്കോളജിസ്റ്റനെ കണ്ട് ഞങ്ങൾ കുഞ്ഞിനും ഭദ്രയ്ക്കും വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തി….നടേശന്റെ മരണത്തേക്കാൾ അയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചത് അങ്ങേരുടെ യഥാർത്ഥ പശ്ചാത്തലത്തെപ്പറ്റി അറിഞ്ഞ കാര്യങ്ങളായിരുന്നു…… സുരേന്ദ്രനങ്കിളും ഭാനുമതി ആന്റിയും ഭദ്രയെ വീട്ടിൽ വന്നു കണ്ടു….ആന്റിക്ക് ഭദ്രയോടുള്ള പെരുമാറ്റത്തിൽ ഇപ്പോൾ നല്ല മാറ്റമുണ്ട്….. നടേശനെപ്പറ്റിയുള്ള സത്യങ്ങൾ കൂടി അറിഞ്ഞപ്പോളുള്ള കുറ്റബോധവും പുള്ളിക്കാരിത്തിയെ അലട്ടുന്നുണ്ടാകാം….രേഷ്മയും ദിനേഷേട്ടനും മീനാക്ഷിയും ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി….സെലിന്റെ മമ്മി വിവരങ്ങൾ അറിഞ്ഞപ്പോൾ ഇവിടേക്ക് വന്നു….. സെലിന് മാനസികമായി ഒരു ബ്രേക്ക് ആവശ്യമായിരുന്നു… അത് കൊണ്ട് അവൾ ഓഫീസിൽ നിന്നും കുറച്ച് നാൾ ലീവ് എടുത്ത് മമ്മിയോടൊപ്പം നാട്ടിലേക്ക് മടങ്ങി….ഇപ്പോഴത്തെ മാനസികാവസ്ഥയിൽ മമ്മിയുടെ പ്രെസെൻസ്സും കെയറും സെലിന് ഗുണം ചെയ്യുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു….
ദിവസങ്ങൾ കടന്ന് പോയി….. ഞാനും ഭദ്രയും സംഭവിച്ചതെല്ലാം പതിയെ മറന്ന് തുടങ്ങി…..
അവൾക്കു മാസം 6 കഴിഞ്ഞു….ഒരു ദിവസം ഉച്ചക്ക് ഫോൺ വന്നു…
“”അനന്തേട്ടാ കുഞ്ഞനങ്ങി….”’