❤️അനന്തഭദ്രം 11❤️ [രാജാ]

Posted by

ഞാൻ വായിച്ച ഫേസ്ബുക് പോസ്റ്റിനെപ്പറ്റി ഭദ്രയോട് പറഞ്ഞു… യൂട്യൂബിൽ കണ്ട വീഡിയോകൾ അവൾക്കും കാണിച്ചു കൊടുത്തു….ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു… അവൾ സ്നേഹത്തോടെ എന്റെ കവിളിൽ അമർത്തി ചുംബിച്ചു….

“”എനിക്കറിയാം… അനന്തേട്ടന് എന്നെയും എന്റെ അവസ്ഥകളെയും മനസ്സിലാകുമെന്ന്…അതോണ്ടല്ലേ എനിക്ക് ഇത് വാങ്ങി തന്നത്…..””
ഭദ്ര വിതുമ്പി കൊണ്ട് എന്റെ തോളിലേക്ക് ചാരി കിടന്നു….

“”എനിക്കും എന്റെ മോൾക്കും വേണ്ടി എല്ലാ വേദനയും മറന്ന് ജീവിക്കുന്ന നിനക്ക് ഇതെല്ലാം ചെയ്ത് തരേണ്ടത് എന്റെ കടമയല്ലേ….ആർത്തവം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി അനുഭവിക്കാനൊന്നും പറ്റില്ലല്ലോ… അപ്പോൾ പിന്നെ ഞാൻ ഇങ്ങനെയെങ്കിലും നിന്നെ സഹായിക്കണ്ടേ….”””
ഞാൻ വാത്സല്യത്തോടെ ഭദ്രയുടെ നെറുകയിൽ ചുണ്ടുകളമർത്തി….പിന്നെ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു….
“”അതെ ഇങ്ങനെ ഇരുന്നാൽ മതിയോ… നാളെ സൺ‌ഡേ അല്ലേ….നമുക്ക് അടിച്ചു പൊളിക്കേണ്ടേ….ഞാനും താനും പിന്നെ നമ്മുടെ മോളും മാത്രമുള്ള നാളത്തെ പകൽ….””
ഭദ്ര എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് കെട്ടിപ്പിടിച്ചു…..

“”അമ്മൂസേ നമുക്കൊറങ്ങിയാലോ….”””
“”ഹ്മ്മ് ഉറങ്ങാം….””
മുറിയിലെ ലൈറ്റണഞ്ഞു….

“”ഭാര്യയെ മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ കിട്ടുക എന്നത് ഏതൊരു പെണ്ണിന്റെയും ഭാഗ്യമാണ്….എനിക്കാ ഭാഗ്യമുണ്ട്….””
എന്റെ നെഞ്ചിലേക്ക് തല വച്ചു കൊണ്ട് ഭദ്ര പതിയെ കണ്ണുകളടച്ചു….

അടുത്ത ദിവസം രാവിലെ ഞാൻ ഭദ്രയേയും കുഞ്ഞിനേയും കൊണ്ട് പുറത്ത് പോയി….കുറച്ച് നാള് കൂടിയാണ് ഞങ്ങൾ മൂന്ന് പേരും മാത്രമായി പുറത്ത് പോകുന്നത്….യാത്ര പുറപ്പെട്ടപ്പോൾ മുതൽ അനു മോള് ഭദ്രയുടെ നെഞ്ചിൽ കിടന്ന് കുറുമ്പ് കാണിക്കുന്നുണ്ട്….കുഞ്ഞികൈകൾ കൊണ്ട് ഡോർ ഗ്ലാസ്സിൽ തല്ലിയും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന എന്റെ മുഖത്ത് എത്തിപ്പിടിക്കാൻ നോക്കിയും ആള് നല്ല ബഹളമാണ്….കുഞ്ഞിന്റെ പരാക്രമം കണ്ട് ഭദ്ര അവളെ മടിയിൽ എഴുന്നേൽപ്പിച്ച് നിർത്തി…..ആ കുഞ്ഞിചുണ്ടുകൾ എന്റെ കവിളിൽ അമർന്നതും പല്ലില്ലാത്ത മോണ കാട്ടിയുള്ള അവളുടെ പുഞ്ചിരി തെളിഞ്ഞു….എന്തോ വലിയ കാര്യം ചെയ്ത ഗമയിൽ കുഞ്ഞ് ഭദ്രയുടെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു….ഇടം കൈ കൊണ്ട് ഞാൻ കുഞ്ഞിന്റെ പുറത്ത് തലോടവേ ഭദ്ര എന്റെ തോളിലേക്ക് ചാരിയിരുന്നു….ഞങ്ങൾ ആദ്യം പോയത് ഭദ്രയുടെ അമ്മയുടെ ചില ബന്ധു വീടുകളിലായിരുന്നു….വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും ഞങ്ങൾ അവിടെയൊന്നും പോയിട്ടില്ലായിരുന്നു….ഞാൻ ചോദിച്ചപ്പോഴും ഭദ്രയാണ് താല്പര്യം കാണിക്കാതെ ഒഴിഞ്ഞു മാറിയത്….. അമ്മമ്മയുടെ മരണത്തോടെ ഭദ്രയെ എങ്ങനെയെങ്കിലും ഒരു ബാധ്യതയാവാതെ ഒഴിവാക്കണമെന്നെ അമ്മയുടെ വീട്ടുകാർക്ക് ഉണ്ടായിരുന്നുള്ളൂ….. സുരേദ്രനങ്കിൾ കൂട്ടി കൊണ്ട് വന്നതിന് ശേഷം അവർ പേരിന് പോലും ഭദ്രയുടെ കാര്യങ്ങൾ തിരക്കുകയോ അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കുകയോ ചെയ്തിട്ടില്ല….ആവശ്യ സമയത്ത് സംരക്ഷിക്കാതെ കയ്യൊഴിഞ്ഞ ബന്ധുക്കളെപ്പറ്റി ഭദ്രയ്ക്കും വല്ല്യ മതിപ്പില്ലായിരുന്നു….കല്യാണത്തിന് പോലും

Leave a Reply

Your email address will not be published. Required fields are marked *