ഭദ്രയുടേത് നോർമൽ ഡെലിവറി ആയിരുന്നു….അപ്പോൾ B-size മതിയാകും….
“”B-size മതി….””
ആ പെൺകുട്ടി മെൻസ്ട്രൽ കപ്പ് ബോക്സിലാക്കി ഭംഗിയായി പൊതിഞ്ഞു കൊണ്ട് എനിക്ക് എടുത്തു തന്നു….
“”ഭാര്യക്കാവും,, അല്ലേ സാറേ….??””
ആ പെൺകുട്ടി പുഞ്ചിരിയോടെ എന്നോട് ചോദിച്ചു….
“”അതെ…”’
”’നല്ല കാര്യമാ സാറേ…””
ബാലൻസ് പൈസ തരവേ ആ പെൺകുട്ടി പറഞ്ഞു….മറുപടിയായി ഒന്ന് കൂടെ ചിരിച്ചു കൊണ്ട് ഞാൻ തിരികെ പോന്നു….ഓഫീസ് ക്യാബിനിൽ എത്തി ബോക്സ് ബാഗിലേക്ക് എടുത്തു വയ്ക്കവേ ഞാൻ ഭദ്രയെക്കുറിച്ചോർത്തു….
അവളിതിനെപ്പറ്റി കേട്ടിട്ട് കൂടി ഉണ്ടാവില്ല….ഡാൻസ് അല്ലാതെ ആകെ ചെയ്യുന്നത് കുറെ പുസ്തകങ്ങൾ വായിക്കുന്നതും എന്തെങ്കിലും മനസ്സിൽ തോന്നുന്നത് കുത്തിക്കുറിക്കുന്നതും മാത്രം…..ഫേസ്ബുക്കോ മറ്റോ നോക്കാനും അവൾക്ക് വലിയ താല്പര്യമില്ല….ഒന്നോർത്താൽ അത് തന്നെയല്ലേ നല്ലത്….ഞാൻ ചിരിയോടെ ജോലികളിൽ മുഴുകി….
രാത്രി മോളെ ഉറക്കി തൊട്ടിലിൽ കിടത്തിയിട്ട് ബെഡിൽ വന്നു കിടന്ന ഭദ്രയെ ഞാൻ എഴുന്നേൽപ്പിച്ചിരുത്തി എന്നിലേക്ക് ചേർത്ത് പിടിച്ചു……
“”ഉറങ്ങല്ലേ അമ്മൂസേ….എന്റെ പെണ്ണിന് ഞാനൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്….അത് കണ്ടിട്ട് ഉറങ്ങിയാൽ പോരെ….”‘
“”എന്താ ഏട്ടാ.. പുതിയ സാരിയാണോ… അതോ പിന്നെയും പൊന്ന് വല്ലതും മേടിച്ച് പൈസ കളഞ്ഞോ… അങ്ങനെ വല്ലതും ചെയ്താലേ നല്ല തല്ലു കിട്ടൂട്ടോ മോന് എന്റേന്ന്….””
തെളിഞ്ഞ മുഖത്ത് ഞൊടിയിടയിൽ കപടഗൗരവം പടർന്നു….
“”അതൊന്നുമല്ല മോളെ….””
“”പിന്നെന്താ….””
“”പൊന്നിനേക്കാളും സാരിയേക്കാളും വില പിടിപ്പുള്ള ഒരു സാധനാ ഇത്….നിനക്ക് ഏറെ ഉപകരപ്പെടുന്ന ഒന്ന്….””
“”എന്നാ വേഗം തായോ ഏട്ടാ….””
പെണ്ണ് ചിണുങ്ങാൻ തുടങ്ങി….
ഞാൻ ബാഗിൽ നിന്നും ആ ബോക്സെടുത്ത് ഭദ്രയുടെ കയ്യിൽ കൊടുത്തു….അവൾ ബോക്സ് തുറന്ന് മെൻസ്ട്രൽ കപ്പ് എടുത്തു നോക്കി….
“”ഇതെന്താ ഏട്ടാ….””
ഭദ്ര എന്നെ നോക്കി കണ്ണ് മിഴിച്ചു….
ഞാൻ അവളെ ചേർത്ത് പിടിച്ച് ബെഡിലേക്ക് ചാരിയിരുന്നു….. എന്നിട്ട് ഇന്ന്