“”ഇന്ന് ബ്രേക്ക്ഫാസ്റ്റ് ഞാൻ ഉണ്ടാക്കാം… ഒന്നുമില്ലേലും നിന്നെ കെട്ടുന്നതിനു മുൻപ് ഡൽഹിയിലും ചെന്നൈയിലുമൊക്കെ ഒറ്റയ്ക്ക് താമസിച്ചു ജോലി ചെയ്തിരുന്നവനല്ലേ ഞാൻ….””
അതും പറഞ്ഞ് ഞാൻ ദോശ ചുടുന്നത് ഭദ്ര ഒരു ചെറുചിരിയോടെ നോക്കിയിരുന്നു….
“”ഇതിപ്പോ എല്ലാ മാസവും വരുന്നതല്ലേ…??
പക്ഷേ ഇത്തവണ എന്താ ഇത്രയും വേദനയും ബുദ്ധിമുട്ടും….””
ചുട്ടെടുത്ത ദോശ കാസ്സറോളിലേക്ക് മാറ്റവേ ഞാൻ ഭദ്രയെ നോക്കി….
“‘അറിയില്ല അനന്തേട്ടാ… ഇത്തവണ ബ്ലീഡിങ് കുറച്ചു കൂടുതലാണ്….അതാവും ഇത്രയും വേദന….””
ഭദ്ര ഞെരക്കത്തോടെ പറഞ്ഞു….
ദോശ ചുടുന്നതിനിടയിൽ ഞാൻ വേഗം ഒരു പാത്രത്തിൽ ഉലുവയിട്ട് വെള്ളമൊഴിച്ച് തിളപ്പിച്ചു…..
“”നീ ഇത് കുടിക്ക്… വയറ് വേദനയ്ക്കൊരു ആശ്വാസം ഉണ്ടാകും….””
ഉലുവ വെള്ളം ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ചൂടാറ്റി കൊണ്ട് ഞാൻ ഭദ്രയ്ക്ക് നേരെ നീട്ടി….
“”പെണ്ണുങ്ങൾക്കുള്ള ഈ മരുന്നൊക്കെ അനന്തേട്ടന് എങ്ങനെ അറിയാം….””
അത് ചോദിക്കുമ്പോൾ അതിശയം പൂണ്ട എന്റെ പെണ്ണിന്റെ കണ്ണുകൾ വിടർന്നു….
“”ഇവിടെ ഏട്ടത്തിക്ക് ഇത് പോലെ മാസമുറ വരുമ്പോൾ അമ്മ ഉണ്ടാക്കി കൊടുക്കുന്നത് കണ്ട് മനസ്സിലാക്കിയതാ….””
ഭദ്ര മെല്ലെ ഊതി ആ ചൂട് വെള്ളം കുടിച്ചു….
“”പിന്നെ ഏട്ടാ നാളെ സൺഡേ അല്ലേ,, നമുക്കൊന്ന് ടൗണിൽ പോകാം….എനിക്കും കുഞ്ഞിനുമുള്ള കുറച്ചു സാധനങ്ങൾ വേടിക്കാനുണ്ട്…..കഴിഞ്ഞ ആഴ്ചത്തെ പോലെ രാവിലെ തന്നെ ഓരോ തിരക്കൊക്കെ പറഞ്ഞ് മുങ്ങിയേക്കരുത്… കേട്ടോ….””
“”ഇല്ലടി അമ്മൂസേ,, നമുക്ക് നാളെ തന്നെ പോകാം….നാളത്തെ സൺഡേ ഫുൾ ടൈം എന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ….എന്താ പോരെ….””
“”മ്മ്… അത് മതി…..””
ഭദ്ര ആശ്വാസത്തോടെ ചിരിച്ചു…..
”’ഞാൻ പോയി മോള് എണീച്ചോന്ന് നോക്കട്ടെ….രാത്രി മുഴുവൻ കരഞ്ഞു വാശി പിടിച്ചിട്ടാ അവളുറങ്ങിയത്…..””
ഒഴിഞ്ഞ ഗ്ലാസ്സ് സിങ്കിൽ വച്ച് ഭദ്ര മുറിയിലേക്ക് നടന്നു….
ഒരു ചെറു ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്ന ഞാൻ പെട്ടെന്നാണത് കണ്ടത്….ഭദ്ര ധരിച്ചിരുന്ന ഇളംനീല ചുരിദാറിന് പുറകിലൊരു രക്തക്കറ….
ഞാൻ വേഗം ഗ്യാസ് ഓഫാക്കി ഭദ്രയുടെ കയ്യും പിടിച്ച് മുറിയിലേക്ക് നടന്നു….
“”എന്താ അനന്തേട്ടാ…?? എന്ത് പറ്റി…””
എന്റെ ധൃതിപിടിച്ചുള്ള പോക്ക് കണ്ട് ഭദ്ര പരിഭ്രമത്തോടെ ചോദിച്ചു….
“”നിന്റെ ഡ്രെസ്സിന്റെ ബാക്കില് രക്തം….””
“”ഓ അതായിരുന്നോ….അതൊക്കെ ഈ സമയത്ത് പതിവുള്ളതല്ലേ….ഏട്ടന്