ഞാൻ അദ്ദേഹത്തിനെ തിരിച്ചു വിളിച്ച് കാര്യമന്വേഷിച്ചു…….ജസ്റ്റിന് കോടതി ജാമ്യം അനുവദിച്ചു എന്ന വാർത്തയായിരുന്നു അദ്ദേഹത്തിന് എന്നെ അറിയിക്കാനുണ്ടായിരുന്നത്….പണകൊഴു പ്പിന്റെയും അധികാരകേന്ദ്രങ്ങളിലെ സ്വാധീനത്തിന്റെയും ഉടമകളാണ് പ്രതികൾ എന്നതിനാൽ ഈ വാർത്ത ഞങ്ങൾ കുറച്ച് കൂടി നേരത്തെ പ്രതീക്ഷിച്ചിരുന്നു എന്ന് മാത്രം…..ശേഖർ സാറുമായി കുറച്ച് നേരം സംസാരിച്ച് ഞാൻ ഫോൺ വച്ചു….. എന്റെ നെഞ്ചിൽ കിടന്നിറങ്ങുന്ന കുഞ്ഞിനെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ തലോടി…..പതിയെ കണ്ണടച്ചപ്പോൾ
ഒന്നരവർഷം മുൻപുള്ള ആ രാത്രിയിലെ ഓർമ്മകൾ എന്റെ മനസ്സിലേക്ക് വീണ്ടും ഓടിയെത്തി…..
****************************
അന്ന് ഭദ്രയെ ഹോസ്പിറ്റലിൽ എത്തിച്ച ശേഷം അരമണിക്കൂറോളം കാഷ്വാലിറ്റിയിൽ കിടത്തി… Conscious ആകാൻ ലേറ്റ് ആകുന്നത് കണ്ടപ്പോൾ ഡോക്ടർ ഭദ്രയെ ഐസിയുവിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു….
ഒരു മുൻകരുതൽ എന്ന രീതിയിൽ മാറ്റുന്നതാണെന്നും കൂടുതൽ ടെൻഷനടിക്കേണ്ടെന്നും പറഞ്ഞ് ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു….. ബെറ്റർ ഒബ്സെർവഷന് വേണ്ടിയല്ലേന്ന് പറഞ്ഞ് ശേഖർ സാറും ശരതും എനിക്ക് ധൈര്യം നൽകി….
ഭദ്രയുടെ പ്രഷർ ലെവൽ താഴ്ന്നിട്ടുണ്ട്… ഇന്നത്തെ ഭയവും ടെൻഷനും കാരണം സംഭവിച്ചതാണ്… പിന്നെ രാവിലെ കഴിഞ്ഞ് അവൾ ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടാവാൻ സാധ്യതയുമില്ല….ഗർഭിണിയായിരിക്കുന്ന സമയത്ത് ഇത് പോലെയൊരു അവസ്ഥ നേരിടേണ്ടി വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കുക സ്വാഭാവികം….ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു……
ഞാൻ ഏട്ടനേയും ഏട്ടത്തിയെയും വിളിച്ച് സംഭവിച്ച കാര്യങ്ങളെല്ലാം അറിയിച്ചു…..
എന്റെ ഭദ്രയ്ക്കും കുഞ്ഞിനും ആപത്തൊന്നും വരുത്തരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ ഇരുന്നു….
ഐസിയുവിലേക്ക് മാറ്റി ഏകദേശം ഒരു മണിക്കൂറെങ്കിലുമായി കാണും സിസ്റ്റർ പുറത്ത് വന്ന് ഭദ്രയ്ക്ക് ബോധം തെളിഞ്ഞുവെന്ന് പറഞ്ഞു….
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് വിങ്ങിപ്പൊട്ടിയ എന്നെ ശരത് ആശ്വസിപ്പിച്ചു….ഈ സമയം ശേഖർ സാർ പോയി സെലിനോട് കാര്യങ്ങളെല്ലാം പറഞ്ഞ് അങ്ങോട്ടേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു….
“സിസ്റ്റർ… എനിക്ക് ഭദ്രയെ ഒന്ന് കാണണമായിരുന്നു….””
“ഡോക്ടർ ഇപ്പോൾ വരും… അദ്ദേഹത്തോട് ചോദിച്ചോളൂ… ഡോക്ടർ അനുവദിച്ചാൽ കാണാം….””
അത്രയും പറഞ്ഞ് സിസ്റ്റർ അകത്തേക്ക് പോയി….കുറച്ച് സമയം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു….