ഭദ്ര അലറി നിലവിളിച്ചു….അല്പസമയം കഴിയുമ്പോൾ ഞാൻ കാണുന്നത് ഡോക്ടർ എന്റെ കുഞ്ഞിനെ പിടിച്ചു വലിച്ചെടുക്കുന്നതാണ്…..പിന്നെ നടന്നതൊന്നും എനിക്ക് ഓർമയില്ല,,കാരണം ആ കാഴ്ച കണ്ട് ഞാൻ ബോധം കെട്ട് വീണിരുന്നു…..
ബോധം തിരിച്ചു കിട്ടിയപ്പോ ഞാൻ അറിഞ്ഞു എന്റെ ഭദ്ര എനിക്ക് ഒരു പെൺകുഞ്ഞിനെ തന്നിരിക്കുന്നു…ഈശ്വരാ ഞാൻ ഒരച്ഛൻ ആയിരിക്കുന്നു…അവിടെ നിന്നും കുഞ്ഞിനെ പോലും കാണാതെ എണീറ്റോരോട്ടമായിരുന്നു …ലേബർറൂമിന്റെ ഫ്രണ്ടിൽ ചെന്നപ്പോ വീട്ടുകാർ എല്ലാം അവിടെ ഉണ്ട്…അവരും സിസ്റ്റർമാരുമൊക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…എന്നാൽ എന്റെ മനസ്സ് മുഴുവൻ അവളായിരുന്നു…. എന്റെ ഭദ്ര….
“”പേടിക്കണ്ടട്ടോ,,,തന്റെ ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നു..””
ഡോക്ടർ ഒരു ചെറുചിരിയോടെ എന്നോട് പറഞ്ഞിട്ട് പോയി…..
“”എനിക്കൊന്നു അവളെ കാണണം…””
“”മ്മ് ശരി വേഗം കണ്ടിട്ട് ഇറങ്ങണം…”” സിസ്റ്റർ പറഞ്ഞു…ശരി എന്ന് തലയാട്ടി ഞാൻ അകത്തേക്ക് കയറി…എന്നെ കണ്ടതും ഭദ്ര കരച്ചിൽ തുടങ്ങി….ഞാൻ ബോധം കെട്ട് വീഴണത് കണ്ട് ശരിക്കും പേടിച്ചു പോയിരുന്നു പാവം…
“””അമ്മൂസേ നിനക്ക് വേദനയുണ്ടോടി മോളെ….””
എന്റെ ചോദ്യത്തിന് ഇല്ല എന്നവൾ തലയാട്ടി….ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു…..അത്രയും വേദന സഹിച്ചു കിടന്നിട്ടും ഇല്ല എന്നവൾ മറുപടി പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി……
ശരിക്കും ആ ഒരു ദിവസം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല…ഒരു പെണ്ണ് എത്ര വേദനിച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത്…എന്നിട്ടു ഈ സമൂഹം അവളോട് ചെയ്യുന്നതോ…..
എല്ലാ പുരുഷന്മാരും അവരുടെ ഭാര്യ പ്രസവിക്കുന്നത് നേരിട്ടു കാണണം…. അത് കണ്ടു നിൽക്കുന്ന ഒരു പുരുഷനും അവളെയോ സ്വന്തം അമ്മയെയോ മറ്റൊരു പെണ്ണിനെയോ ഒരിക്കലും വേദനിപ്പിക്കില്ല….
സ്നേഹത്തോടെ ഞാൻ ഭദ്രയുടെ നെറുകയിൽ തലോടി…
“”നമുക്ക് മോളാ ഏട്ടാ….””
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു…..
“”മോളെ കണ്ടോ…?”’
അവൾ ചോദിച്ചു….ഇല്ല എന്ന് ഞാൻ തലയാട്ടി…
“”കാണണ്ടേ….?””
“”ഉം വേണം…”’
ഞാൻ മറുപടി പറഞ്ഞു….
എന്റെ മോളെ കാണാൻ വേണ്ടി തൊട്ടടുത്ത മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ ജീവിതത്തിൽ വിലമതിക്കാനാവാത്തതെന്തോ നേടിയ സന്തോഷമായിരുന്നെന്റെ മനസ്സ് നിറയെ…..
എന്റെ ഭദ്രയുടെയും മോളുടെയും ഒപ്പമുള്ള സന്തോഷകരമായ നാളുകളായിരുന്നു പിന്നെ എന്നെ കാത്തിരുന്നത്….ദേവൂട്ടിക്ക് ശേഷം എന്റെ അനുമോളുടെ കളിചിരികളും കരച്ചിലും ബഹളവുമെല്ലാം വീട്ടിൽ നിറഞ്ഞു…..ഭർത്താവിൽ നിന്നും ഒരു അച്ഛനിലേക്കുള്ള ദൂരം ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു….എന്റെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ഓരോ നിമിഷവും ഞാൻ മനസ്സറിഞ്ഞു ആസ്വദിച്ചു…..