വീട്ടിറങ്ങിയതാണ്…
പിറകിൽ നിന്നും ആഞ്ഞു വീശിയ വടിവാൾ വന്നു ഞാൻ അറിയാതെ തുറന്ന കാറിന്റെ ഡോറിൽ ആയിരുന്നു. ഒരു നിമിഷം കൊണ്ട് മനസ്സിലായി, നടന്നത് ആക്സിഡന്റ് ആയിരുന്നില്ല കരുതിക്കൂട്ടിയുള്ള അറ്റാക്ക് ആണെന്ന്. പിന്നെയൊരു ചെറുയത് നിൽപ്പായിരുന്നു. കൂട്ടത്തിലെ ഒരുത്തന്റെ കഴുത്ത് കുത്തിക്കീറി മറ്റൊരുത്തനെ ഇടവഴിയിൽ ഇട്ടു തീർത്തു ഓടി മറഞ്ഞതാണ് ഇടയ്ക്കു എവിടെയോ തട്ടി വീണതും പിന്നേ ആശുപത്രി കിടക്കയിൽ ആണ് കൺ തുറക്കുന്നത്….
മനസ്സിലാക്കി വന്നപ്പോഴേക്കും സമയം വൈകിയിരുന്നു. മൂന്ന് ദിവസമായി ഞാൻ ഈ കിടപ്പ് തുടങ്ങിയിട്ട്. ബോധം വന്നതും ആദ്യം മനസ്സിലേക്ക് വന്നത് ആരാധനയുടെ മുഖമാണ്. ചെറിയ പല്ലുകൾ കാട്ടിയുള്ള നിറഞ്ഞ ചിരിയാണ്. എനിക്കവളെ കാണണം…കണ്ടേ പറ്റു….
ഞാൻ ഇത്തയെ വിളിച്ചു.
“എന്താടാ….”
ഞാൻ : ഇത്ത സാറാ മാമിനെ ഒന്ന് വിളിക്കാമോ??? പ്ലീസ്…
ഇത്ത എന്റെ അരികിൽ ഇരുന്നു.
“സാറാ മാം എന്നെ കുറച്ചു മുന്നേ വിളിച്ചിരുന്നു. രാത്രി നിന്നെ കാണാൻ വരുന്നുണ്ട്. അപ്പൊ കണ്ടാൽ പോരെ. “
എന്റെ തലക്കകത്തു ഒരു മൂളക്കം മാത്രമേ ഒള്ളു. കണ്ണിൽ ഇരുട്ട് കയറുന്നുണ്ട്. എനിക്കിങ്ങനെ ഒക്കെ പറ്റിയിട്ടും അനുവിനെയോ ആരാധനായെയോ ഞാൻ എന്റെ പരിസരത്ത് കാണുന്നില്ല. കാണുന്നത് കണ്ണുകളിൽ വിശാദം കലർന്ന ഭാവത്തോടെ ഇത്തയെ മാത്രമാണ്. ഉപ്പ എപ്പോഴും ഫോൺ വിളികളും…. ആരും ഒന്നും പറയുന്നില്ല…
രാത്രി സാറാ മാം വന്നു. സാധാരണ കാണുന്ന പ്രസന്ന ഭാവം അവരുടെ മുഖത്തില്ല. പകരം ഒരു മൂകതയാണ്. ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു. ഉപ്പയും ഇത്താത്തയും നിൽക്കുന്നുണ്ട്. വാതിലിൽ നിന്നും ആരോ കടന്നു വരുന്നുണ്ട്.
പ്രിൻസിയും ശിവ സാറും…..
സാറാ മാം ഡ്രിപ്റ്റ് ഇട്ട കയ്യിലെ വിരലുകളിൽ കൈകൾ ചേർത്തു മാമിന്റെ കൈകൾ വിറക്കുന്നുണ്ട്. കണ്ണ് ചുവന്നിട്ടുണ്ട്. അവ നിറഞ്ഞൊഴുകാതിരിക്കാൻ പാടുപെടുന്നുണ്ട്. വാക്കുകൾ വരാതെ വിറകൊള്ളുന്ന ചുണ്ടുകളിൽ എന്തോ ഭീതിയുണ്ട്….
“ഇല്ല, മാം…. No…. പ്ലീസ്…… പ്ലീസ്………”
എന്റെ കണ്ണുകൾ നിറഞ്ഞു. ചുറ്റിനും ഇരുട്ട് പടർന്നു. സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടമായി…. ഉമ്മയെ ഞാൻ കണ്ടു. ഉമ്മ പറഞ്ഞ വാക്കുകൾ ഞാൻ കാതിൽ കെട്ടു. വ്യക്തമായും കെട്ടു….
“മരണത്തിനു തൊട്ടു മുൻപുള്ള നിമിഷം.”
ദേഷ്യവും സങ്കടവും കൊണ്ട് പരിസരം മറന്നു കട്ടിലിൽ നിന്നും എഴുന്നേറ്റ് കയ്യിൽ കുത്തിയിരുന്ന സൂചി ഞാൻ പറിച്ചു കളഞ്ഞു. എന്റെ സിരയിൽ നിന്നും ചുടു ചോര ചീറ്റി തെറിച്ചു. പൊടുന്നനെ എന്റെ കോളറിൽ ശിവ സാറിന്റെ കൈകൾ വന്നു വീണു….
“ നിന്നോട് ഞാൻ പല തവണ പറഞ്ഞതല്ലേ, കൂട്ടിയാൽ കൂടാത്തത് ചെയ്യരുതെന്ന്.. എന്നിട്ടിപ്പോ ജീവിതം കൊണ്ടുപോയി തൊലച്ചിട്ട്, ഊറ്റം കൊള്ളുന്നോ അടങ്ങിയിരിക്ക് അവിടെ….. “
തുടരും
ഫ്ലോക്കി കട്ടേക്കാട്
(Psycho boat builder )