കുറച്ചു കഴിഞ്ഞു ശ്രുതിയും വന്നു. പിന്നെ എല്ലാരും ഒപ്പം ഇരുന്നു കഴിച്ചു. അതിനുശേഷം എല്ലാരും ഒരുമിച്ച് തന്നെയായിരുന്നു കോളേജിലേക്ക് ഇറങ്ങിയത്.
ഇപ്പോൾ എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ഭയം ഉണ്ടായി. കാരണം വേറെ ഒന്നും അല്ലേ പിള്ളേരെ എങ്ങനെ ഫേസ് ചെയ്യും എന്ന് ആയിരുന്നു.
അങ്ങനെ കോളേജിന്റെ മുന്നിലെത്തി. എന്റെ നെഞ്ചു പട പട എന്ന് ഇടിക്കാൻ തുടങ്ങി. ഞാൻ ശ്രുതിയുടെ റിയാക്ഷൻ അറിയാൻ വേണ്ടി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ഒരു നിസ്സംഗഭാവം ആണ് ഞാൻ കണ്ടത്.
അതിൽ നിന്നു എനിക്ക് മനസ്സിലായി അവൾ എന്തിനും തയ്യാറായി ആണ് വന്നേ. അത് കൊണ്ടു തന്നെ അവളെ തോൽപ്പിക്കാനാവില്ല.
അങ്ങനെ ഞങ്ങളെ മൂന്നുപേരെയും ഇറക്കി സാറ് പാർക്കിംഗിലേക്ക് പോയി. സ്റ്റാഫ് റൂം യിൽ ലേക്ക് ടീച്ചർയും പോയി.
ഞാനും അവളും മാത്രം ആയി അവിടെ എന്ത് ചെയ്യാൻ അവളോട് ഞാൻ ചോദിച്ചു നമ്മക്ക് പോകണമോ.
എനിക്ക് പോകണം ഒപ്പം നീയും വരും . നാണക്കേട് എന്താണെന്ന് ഇന്ന് നീ അറിയണം. അവരെന്നെ കളിയാക്കൽ എനിക്കൊരു കുഴപ്പവുമില്ല.
നിന്നെ അവർ കളിയാക്കുമ്പോൾ കിട്ടുന്ന കിക്ക് മതി എനിക്ക്. അത് തന്നെ ആണ് എന്റെ പ്രതികാരം എന്നു പറഞ്ഞുകൊണ്ട് ശ്രുതി മുന്നോട്ടു നടന്നു.
വേറെ ഗതിയില്ലാതെ ഞാനും നടന്നു. അങ്ങനെ ക്ലാസ് റൂമിയിന്റെ അടുത്തെത്തിയപ്പോൾ എന്റെ ഹൃദയമിടിപ്പ് അനിയന്ത്രിതമായി കൂടി.
കണ്ണിൽ ഇരുട്ടു കയറുന്നു അവസ്ഥയായിരുന്നു.
എന്തും വരട്ടെ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു.
അവിടെ എത്തി അപ്പോൾ എല്ലാരും ഞങ്ങളെ തന്നെ നോക്കുന്നു.
ഒത്തിരി പേര് പുച്ഛത്തോടെയും ചിലർ അസൂയയോടെ കൂടിയും ഞങ്ങളെ നോക്കിക്കൊണ്ടിരുന്നു.
അവിടെ രാഹുൽ വിഷ്ണു അഖിലും, ഗ്ലാഡ്വിനും എല്ലാരും എന്നെ അസൂയയോടെ കൂടി നോക്കുന്നു.
അപ്പോൾ എന്ത് എന്ന് ഇല്ലാത്ത സന്തോഷം.
ശ്രുതി,
എന്തു ഉളുപ്പില്ലാത്ത അവൻ ആണ് ഇവൻ.
ഇത്രയൊക്കെ സംഭവിച്ചിട്ടും നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ. ഇവനെ അങ്ങനെ ഒന്നും വിടത്തില്ല.
അപ്പോൾ ആണ് ഞാൻ കാണുന്നെ രേഷ്മ എന്നെ തന്നെ നോക്കി ഇരിക്കുന്നു. റിച്ചു എല്ലാരും കേൾക്കേ എന്നോട് ചോദിച്ചു.
പുതു മണവാളനും മണവാട്ടിയും ഇന്നു തന്നെ കോളേജിലേക്ക് വന്നോ. അവിടെ പരിഹാസച്ചിരി മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
നമ്മക്ക് പിന്നെ ഇതു സ്ഥിരം പരിപാടി ആണല്ലോ. അതുകൊണ്ട് യാതൊരു ഉളുപ്പുമില്ലാതെ നിന്നു.