അങ്ങനെ കുളിയും കഴിഞ്ഞു ഹാളിൽ ചെന്നപ്പോൾ സർ യും മിസ്സ് യും പാക്കിങ് ആയിരുന്നു.
അവർക്ക് ഇന്ന് രാത്രി തന്നെ പോണം എന്ന് പറഞ്ഞു. കാരണം നാളെ അവർക്കു നേരത്തെ എത്താൻ. ടീച്ചറിന് പാലക്കാട് യും സാറിന് കോഴിക്കോട് യും ആയിരുന്നു.
അങ്ങനെ പത്തു മണി ഓടെ അവരെയും കൊണ്ടു റെയിൽവേ സ്റ്റേഷനിൽ കയറ്റിവിട്ടു.
അപ്പോഴും ശ്രുതി ഒപ്പമുണ്ടായിരുന്നു. എന്നാലും അവളെ എന്തോ അലട്ടുന്നത് പോലെ എനിക്ക് തോന്നി. തിരിച്ചു വരുന്ന വഴിയിൽ ചോദിക്കണം എന്ന് ഉണ്ടാരുന്നു.
എന്നാലും ഇന്നലെ നടന്ന കാര്യം ഓർത്തുകൊണ്ട്,അ ശ്രമം ഞാൻ വേണ്ടെന്നുവച്ചു. അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി കഴിഞ്ഞ ഉടനെ എനിക്ക് കണ്ണിൽ ഇരുട്ട് കേറാൻ തുടങ്ങി.ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം ഉണ്ടായിരുന്നു .
അപ്പുറത്ത് റൂമിൽ പോയിരുന്നു എങ്കിൽ സുഖമായിട്ട് കിടക്കാം ആയിരുന്നു. എന്നാൽ ശ്രുതി ഒറ്റയ്ക്ക് അല്ലേ അത് കൊണ്ടു അവളുടെ റൂമിന്റെ നിലത്ത് കിടക്കാൻ തന്നെ തീരുമാനിച്ചു.അങ്ങനെ തലയണയും എടുത്ത് ഞാൻ നിലത്തിൽ പാ വിരിച്ചു.
കുറച്ചു കഴിഞ്ഞു അവൾ വെള്ളംവും ജഗ്ഗുയും കൊണ്ടു വന്നു. അങ്ങനെ ഇന്നത്തെ സംഭവബഹുലമായ ദിവസത്തെക്കുറിച്ച് ഓർത്തു കിടന്നു. കുറച്ചുകഴിഞ്ഞ് ആരുടെയോ മുക്കലും മൂളലും കേട്ടുകൊണ്ടാണ് ഞാൻ ഉണർന്നു.
എഴുന്നേറ്റു നോക്കിയപ്പോൾ ശ്രുതി ബെഡിൽ കിടന്ന് പുളയുകയായിരുന്നു. ഞാൻ നേരെ അവളുടെ അടുത്ത് ചെന്നു. എന്തുപറ്റി ശ്രുതി. ശ്രുതി, എനിക്ക് വല്ലാതെ വയർ വേദന എടുക്കുന്നു.
ഞാൻ : ഡോക്ടർ വല്ലോം വിളിക്കണം മോ.
വേണ്ട ഇത് എല്ലാ മാസവും വരാറുള്ളതാണ്. അപ്പോ എനിക്ക് കാര്യം എന്താണെന്ന് മനസ്സിലായി.
അവൾ വല്ലാതെ തളർന്ന അവസ്ഥയിലായിരുന്നു. ഡോ തന്റെ കൈയിൽ പാട് ഉണ്ടോ. അവൾക്ക് എന്നോട് അത് പറയാൻ നാണക്കേട് ഉള്ളതുപോലെ എനിക്ക് തോന്നി.
ഡോ നാണിക്കുക ഒന്നും വേണ്ട. ഇ മെൻസ്‌ട്രുക്ഷൻ എന്ന പ്രതിഭാസം അല്ലേ സ്ത്രീയെ സ്ത്രീ ആകുന്നത്. അതിന് താൻ അഭിമാനിക്കുകയല്ലേ വേണ്ടത് അല്ലാതെ നാണിക്കുക യാണോ.
അവളുടെ മുഖത്തിൽ നിന്ന് എനിക്ക് മനസ്സിലായി ഇല്ലായെന്ന്. എന്നാൽ താൻ ഇവിടെ കിടന്നു ഞാൻ പോയി മേടിച്ചിട്ട് വരാം.
അവളുടെ വിഷമം കണ്ടാൽ തനിക്ക് സഹിക്കാനാവില്ല എന്ന കാര്യം അവൻ മനസ്സിലാക്കുകയായിരുന്നു ഈ സന്ദർഭത്തിൽ.