“””ബൗ ബൗ ബൗ…….. ബൗ……””””
പക്ഷെ ഈ തവണ അവൻ ഒറ്റയ്ക്കായിരുന്നില്ല, കുറെ ആളുകളുടെ ഒച്ചയും നിലവിളിയും എല്ലാം കേൾക്കാൻ സാധിക്കുന്നുണ്ട്….. കുമാരൻ പോയി ആളെ കൂട്ടി വന്നതാണ്……… ഞങ്ങളാൽ ആവുന്നത് പോലെ മുകളിലേക്ക് കേൾക്കുന്ന വിധത്തിൽ ശബ്ദം ഉണ്ടാക്കി….
ഞാൻ ഏട്ടത്തിയെ ഇറുക്കി കെട്ടിപ്പിടിച്ചു, ഏട്ടത്തി തിരിച്ച് എന്നെയും……
മുകളിൽ നിന്നും അവർ ഒരു കയറ് താഴെക്കിട്ട് തന്നു, ആദ്യം ഏട്ടത്തിയെ കയറ്റി വിട്ട ശേഷം ഞാനും മുകളിലേക്ക് കയറി…… മുകളിലെത്തിയപ്പോൾ നിറയെ രക്ഷാപ്രവർത്തനത്തിനും കാഴ്ച കാണാനുമായി എത്തിയ നാട്ടുകാരുടെ കൂട്ടമായിരുന്നു…. അമ്മയും ശിവേട്ടനും അമ്മാവന്മാരും അമ്മായിയും എല്ലാമുണ്ട്……. കൃഷ്ണമാമൻ എനിക്ക് തലയ്ക്ക് മുറിവിൽ എന്തോ പച്ചമരുന്ന് വെച്ച് കെട്ടി തന്നു, പക്ഷെ എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് കയറാൻ നിൽക്കുമ്പോൾ കിങ്ങിണി കൂട്ടിന് മുന്നിൽ ഒരു കൂസലുമില്ലാതെ നിൽക്കുന്നത് കണ്ടപ്പോ ആ സാധനത്തിനെ ചവിട്ടി കൂട്ടാനാണ് ആദ്യം തോന്നിയത്, പിന്നെ ഓർത്തപ്പോൾ അതുകൊണ്ട് എനിക്ക് ഏട്ടത്തിയോടും അവർക്ക് എന്നോടും ഉണ്ടായിരുന്ന ഇഷ്ടം തുറന്ന് കാണിക്കാൻ അവസരം ഒരുക്കി തന്ന കിങ്ങിണിയോട് നന്ദി പറയുകയല്ലേ വേണ്ടതെന്ന് തോന്നി….. ഞാൻ അല്പം നന്ദിയോട് അതിനെ നോക്കിയപ്പോൾ “” ഏയ് അതൊന്നും വേണ്ടടാ വ്വേ…”” എന്നൊരു മട്ടിൽ കിങ്ങിണി എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു…….
എങ്കിലും ഞാൻ തിരഞ്ഞോണ്ടിരുന്ന ആളെ എവിടെയും കണ്ടില്ല….. ഇത്രയും നാൾ ഒരു ശത്രുവായി മാത്രം ഞാൻ കണ്ടിരുന്ന “കുമാരൻ”….
രക്ഷാപ്രവർത്തനത്തിനും കാഴ്ച കാണാനും എല്ലാമായി വന്ന നാട്ടുകാരെല്ലാം തിരികെ പോയതിന് ശേഷമാണ് കുമാരനെ കണ്ടത്…. ഉണ്ണിയുടെ വീടിന്റെയും എന്റെ വീടിന്റെയും നടുക്കുള്ള വേലിയിൽ കെട്ടിയിരുന്ന അവനെ ഞാൻ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു….. അവനോട് പറയാനുള്ളത് ഒരിക്കലും ഒരു നന്ദിയിൽ ഒതുക്കാൻ സാധിക്കില്ല
“”ഇതൊക്കെയെന്ത്….. ദിവസോം ഒരാളെയെങ്കിലും രക്ഷിച്ചില്ലേൽ എനിക്ക് ഉറക്കം വരില്ല”” എന്നൊരു ഭാവമായിരുന്ന അവന്റെ മുഖത്ത്….. എല്ലാം കഴിഞ്ഞ് ഇനി നമ്മൾ എന്നും നല്ല സുഹൃത്തുക്കളായിരിക്കും എന്ന ഉറപ്പ് കൊടുത്തിട്ടാണ് ഞാൻ അവനെ വിട്ട് വന്നത്…..
നല്ല ക്ഷീണമുണ്ടായിരുന്നു, ഒപ്പം തല അനക്കാതെ കിടക്കണം എന്ന കൃഷ്ണമാമയുടെ ഉപദേശം കൂടി കിട്ടിയത് കൊണ്ട് പോയി കിടന്ന് നല്ല പോലെ ഉറങ്ങി…. രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വന്ന് വിളിച്ചപ്പോൾ പോലും എഴുന്നേറ്റില്ല…. കുറെ കഴിഞ്ഞ് കട്ടിലിൽ ഒരു അനക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാനാ ഗാഢനിദ്രയിൽ നിന്നും ഉണർന്നത്, നോക്കുമ്പോൾ കട്ടിലിൽ എനിക്കരികിൽ ഏട്ടത്തി കണ്ണും തുറന്ന് അട്ടത്ത് നോക്കി കിടക്കുന്നു….
ആ അവസ്ഥയിൽ എവിടെനിന്നോ കിട്ടിയ ഒരു ധൈര്യത്തിന്റെ പുറത്ത് തുറന്നു പറഞ്ഞെങ്കിലും ഇപ്പോ ഏട്ടത്തിയെ അഭിമുഖീകരിക്കാൻ ഒരു ചെറിയ ചമ്മല്ലോ മടിയോ ഒക്കെ പോലെ….. പക്ഷെ ആ കുഴിയിൽ വെച്ച് നടന്നതൊക്കെ ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയപ്പോൾ വീണ്ടും അല്പം ധൈര്യം ലഭിച്ചു…..