ആകാംക്ഷ കൂടി വന്നു….. പക്ഷെ പനി മാറി കട്ടിലീന്ന് എഴുന്നേറ്റിട്ടും അതിനെ കാണാൻ പോവാൻ പറ്റിയില്ല
ഏട്ടൻ ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുകയാണ്, അവരെന്തായാലും രണ്ടാഴ്ച കഴിഞ്ഞാ ഇങ്ങോട്ട് തന്നെ വരും എന്നും പറഞ്ഞ് ഏട്ടൻ എന്നെ വിലക്കി…… ഇത്രയൊക്കെ അനുഭവിച്ചിട്ടും അങ്ങേരെ ധിക്കരിക്കാനുള്ള ധൈര്യം വന്നിട്ടില്ലാത്ത ഞാൻ കുഞ്ഞിനേം ഏട്ടത്തിയേം കാണാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി കൊണ്ട് പറമ്പിൽ പണിയെടുത്തു……
********
അങ്ങനെയാ ദിവസം വന്നു……..
ഏട്ടത്തിയേം കുഞ്ഞിനേം കൂട്ടികൊണ്ട് വരുന്ന ദിവസം
അമ്മയും കൃഷ്ണമാമ്മയും കൂടെയാണ് അവരെ കൂട്ടി കൊണ്ടുവരാൻ പോയത്…….രാവിലെ തൊട്ട് ഞാൻ ആവേശത്തിലായിരുന്നു, വൈകീട്ട് പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ എന്റെ ഗൗരിപെണ്ണും കുഞ്ഞാവയും വീട്ടിലുണ്ടാവും………
സമയം ഒച്ചിഴയുന്നത് പോലെ ഇഴയുകയായിരുന്നു…… എങ്ങനെയോ വൈകുന്നേരം വരെ തള്ളി നീക്കി, ഒടുക്കം വൈകീട്ട് ഒരുവിധം പണിയെല്ലാം ഒതുക്കി തൂമ്പയും കൈക്കോട്ടും എല്ലാം കൊട്ടിലിൽ കൊണ്ടുവെച്ച് വീട്ടിലേക്ക് ഓടാൻ തുനിയുമ്പോൾ ഏട്ടൻ എന്നെ നോക്കിയൊരു ചിരി ചിരിച്ചിട്ട് പണി തുടർന്നു…… ഇങ്ങേർക്ക് സ്വന്തം കുഞ്ഞിനെ കാണാൻ ആഗ്രഹം ഒന്നുമില്ലേ ആവോ…..
പറമ്പിൽ നിന്ന് വീട്ടിലെത്താൻ എനിക്ക് സാധാരണ എടുക്കുന്നതിന്റെ പകുതി സമയമേ വേണ്ടി വന്നുള്ളു……
“””ഇത് കാശിയുടെ തനി പകർപ്പ് തന്നെ”””
“””ശെരിയാ ദേവകി പറഞ്ഞത്….. എനിക്കും തോന്നിയിരുന്നു””””
“”””ആ ശെരിയാ….. ചെറുപ്പത്തിലെ കാശി തന്നെ””””
“”””ഹ…ഹ….ഹ…………””””
ദേവകിയമ്മയുടെ അഭിപ്രായവും അതിനുള്ള എന്റെ അമ്മയുടെയും അമ്മായിയുടെയും എല്ലാം പ്രതികരണവും അടക്കി ചിരിയും എല്ലാം