“””ഏയ് ഇല്ല…. ഛർദ്ദിയൊക്കെ നിന്നു…… ഇപ്പോ ചെറിയ ക്ഷീണണ്ട്, അത്രേള്ളൂ”””
“””അത്‌ന്താ കാച്ചി കുഞ്ഞമ്മേനെ ഏട്ടത്തീ വിക്കണേ??”””
ഞാൻ ഏട്ടത്തി എന്ന് വിളിച്ചത് കേട്ട് കിങ്ങിണി ഏട്ടത്തിയോട് സംശയം ചോദിച്ചു…..
ഏട്ടത്തി അതിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു….
“””ഭാ….ര്യേനെ ഏട്ടത്തീ വിക്കോ?”””
സംശയം മാറാതെ കിങ്ങിണി വീണ്ടും ചോദിച്ചു…… ഏട്ടത്തി കണ്ണ് ഇറുക്കി ചിമ്മിക്കൊണ്ട് കിങ്ങിണിയുടെ കയ്യിൽ മുറുക്കെ പിടിച്ചു……
“”””ഏട്ടത്തീ പഞ്ഞ…….””””
കിങ്ങിണി വീണ്ടും എന്തോ പറയാൻ പോയതും ഏട്ടത്തി അതിന്റെ വാ പൊത്തി കളഞ്ഞു
“””ശ്യോ ഈ പെണ്ണ്………
ചായ എടുക്കാ ട്ടോ…..””””
കിങ്ങിണിയേം പൊക്കി ചായ എടുക്കാമെന്നും പറഞ്ഞ് ഏട്ടത്തി അകത്തേക്ക് വലിഞ്ഞു…..
“””ഡാ….. ഞാനൊരു സംശയം ചോയ്ക്കട്ടെ…….നീ ഗൗരിയേച്ചിനെ കെട്ടിയ കാര്യം നിങ്ങള് രണ്ടാളും അറിഞ്ഞില്ലേ??”””
അവൻ ഉദ്ദേശിച്ചത് മനസിലാവാതെ ഞാൻ സംശയ ഭാവത്തിൽ അവനെ നോക്കി….
“”””അല്ല…… പലപ്പോഴും ഞാൻ ശ്രദ്ധിച്ചിണ്ട്, കല്യാണം കഴിഞ്ഞ ശേഷം ഗൗരിയേച്ചിന്റെ കാര്യം പറഞ്ഞ നിനക്കൊരു തപ്പികളിയാ………. ഇപ്പോതന്നെ ആ കൊച്ചൊരു സംശയം ചോയ്ച്ചപ്പേക്കും എന്തോ അവിഹിതം കയ്യോടെ പൊക്കിയ ഭാവെര്ന്ന് രണ്ടിനും………..
ഒന്നെങ്കിൽ ഈ അവസ്ഥയായിട്ട് പൊരുത്തപ്പെട്ട് ജീവിക്കാ, ഇല്ലേ ഇട്ടിട്ട് പോവാ………… ഇതൊരുമാതിരി……… പറയിൻല്യ ഞാൻ……. കൂടിപ്പോവും””””
അപ്പോഴേക്കും ഞങ്ങക്കുള്ള ചായേം പലഹാരോം ആയിട്ട് ഏട്ടത്തീം കിങ്ങിണീം എത്തി…..
പിന്നെയും കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു….. എന്തായാലും വന്ന