പെട്ടെന്ന് അകത്ത് നിന്ന് എന്തോ ശബ്ദം കേട്ടതും കിങ്ങിണി അകത്തേക്കൊരൊറ്റ ഓട്ടം……. ഏട്ടത്തി കുളിച്ചിറങ്ങിയെന്ന് തോന്നുന്നു…..
ഏട്ടത്തിയുടെ വരവും പ്രതീക്ഷിച്ച് ഞാനും സുധിയും അങ്ങനെ ആ തിണ്ണയിലിരുന്നു……
അല്പനേരം കഴിഞ്ഞതും കിങ്ങിണിയുടെ കയ്യും പിടിച്ചോണ്ട് എന്റെ ഗൗരിപെണ്ണ് പുറത്തേക്ക് വന്നു…. ഒരു ചുവപ്പ് നൈറ്റിയാണ് വേഷം, തലമുടി തോർത്തിനുള്ളിൽ കെട്ടി വച്ചിരിക്കുകയാണ്….. വേറെ കെട്ടിച്ചമയലുകൾ ഒന്നുമില്ല, വയറ് വീർത്ത് വീർത്ത് ഇപ്പോ പൊട്ടും എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്….
ആ കള്ളിമുണ്ടും ബ്ലൗസും ധരിക്കുമ്പോഴുള്ള അത്രയ്ക്ക് ഇല്ലെങ്കിലും ഈ നൈറ്റിയിലും പെണ്ണ് സുന്ദരി തന്നെ……. പക്ഷെ ഒന്ന് ക്ഷീണിച്ച പോലുണ്ട്…….
ഞങ്ങളെ കണ്ടതും സന്തോഷവും അത്ഭുതവും കൊണ്ടാ മുഖം വിടർന്നു….
‘”””നിങ്ങളെങ്ങനെ…….””””
പെട്ടെന്ന് ഞങ്ങളെ കണ്ടപ്പോഴുള്ള അത്ഭുതം വിട്ടുമാറാതെ ഏട്ടത്തി പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു……
ഇതെല്ലാം നോക്കി ആ കാന്താരി വാ പൊത്തി ചിരിക്കണുണ്ട്, ഞങ്ങൾ വന്ന കാര്യം അവള് ഏട്ടത്തിയോട് പറഞ്ഞിരുന്നില്ല എന്ന് തോന്നുന്നു
“”””എന്ത് പറയാനാ ഗൗരിയേച്ചീ….. ഇവിടൊരുത്തന് നിങ്ങളെ കാണാഞ്ഞിട്ട് ഉറക്കം പോലും ഇല്ലാണ്ടായില്ലേ…… പിന്നെ വരാണ്ടേ പറ്റോ….”””
സുധിയുടെ പറച്ചിൽ കേട്ട് ഞാൻ ശരിക്കും ചമ്മി….. അവനെയൊന്ന് കണ്ണുരുട്ടി നോക്കിയ ശേഷം ഏട്ടത്തിയെ നോക്കിയപ്പോൾ കക്ഷി എന്നെ തന്നെ നോക്കുന്നു, ആ മുഖത്ത് വല്ലാത്തൊരു ഭാവം…..
“””ഡാ…….മതിയെഡാ മതി…….??”””
പരിസരം മറന്ന് ഏട്ടത്തിയെ തന്നെ നോക്കി നിന്നുപ്പോയ എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് സുധിയുടെ കൊണച്ച ശബ്ദമാണ്….
“””അമ്മയ്ക്ക് കുഴപ്പൊന്നും ഇല്ലല്ലോ??”””
“””ഏയ് അമ്മായി അവടെ ഓടി നടന്ന് പണിയെടുക്കണിണ്ട്…… ഒരു കൊഴപ്പോം ഇല്ല””””
സുധിയാണ് ഏട്ടത്തിയുടെ ചോദ്യത്തിന് മറുപടി കൊടുത്തത്……
“””ഏട്ടത്തിക്ക് അസ്വസ്ഥതയെന്തെങ്കിലുണ്ടോ ഇപ്പോ??”””