വൈകീട്ട് പോവാ……
മോളേ ഗൗരീ……………….””””
“””കുഞ്ഞമ്മ കുളിക്യാ കേളു…..”””
അങ്ങേരുടെ ശബ്ദം കേട്ട് ഒരു കൊച്ചു കാന്താരി പുറത്തേക്കിറങ്ങി വന്ന് പറഞ്ഞു……
നേരിട്ട് കണ്ടിട്ടില്ലേലും ഏട്ടത്തി പറയുന്ന കഥകളൊക്കെ സ്ഥിരം കേൾക്കുന്നത് കൊണ്ട് അത് ഏട്ടത്തിയുടെ ചേച്ചി ഗീതയുടെ മകൾ കിങ്ങിണിയാണെന്ന് മനസ്സിലായി…..
കല്യാണം കഴിഞ്ഞ് വന്ന സമയത്ത് ഏട്ടത്തിയെ ഏറ്റവുമധികം വിഷമിപ്പിച്ചിരുന്നത് ഈ കിങ്ങിണിയെ പിരിങ്ങിരിക്കുന്നതാണെന്നൊക്കെ എപ്പോഴും പറയുമായിരുന്നു…..
“””കിങ്ങിണീ…… ഇതാണ് കാശിമാമ്മൻ ട്ടോ…….. മോള് ഇവരെ കൂടെ നിക്കണേ
എന്നാ മക്കളിരിക്ക്…… ഞാനൊന്ന് അങ്ങോട്ട്……”””
“””ആ ശരി മാമ്മ…… ഞങ്ങളിവിടെ ഇരുന്നോളാ”””
സുധിയുടെ സമ്മതം കിട്ടിയതോടെ മൂപ്പര് സംഘത്തിലെ മറ്റ് അംഗങ്ങൾ യോഗം കൂടുന്നിടത്തേക്ക് പോയി…..
“”””കിങ്ങിണിക്ക് ഏട്ടനെ
മനസ്സിലായോ??”””
ഞങ്ങളെ തന്നെ നോക്കി വാതികൽ നിൽക്കുന്ന കിങ്ങിണിയോട് ഞാൻ ചോദിച്ചു……
“””ഓ…… കാച്ചി അല്ലേ…… കുഞ്ഞമ്മേന്റെ ഭത്താവ്”””
“””ഡാ….. നിന്നെ എല്ലാരൂടെ എടുത്ത് കാച്ചിയ കഥയൊക്കെ ഈ കൊച്ച് വരെ അറിഞ്ഞെടാ……”””
എന്നും പറഞ്ഞ് സുധി ഒന്ന് ആക്കി ചിരിച്ചു…..
“””മിണ്ടാതിരി മൈരേ വളിപ്പടിക്കാതെ”””
എന്തായാലും കുഞ്ഞമ്മേടെ ഭർത്താവെന്ന് ചെറുതിന്റെ വായീന്ന് കേട്ടപ്പോ എന്തോ ഒരു സുഖം…… ഞാൻ കാശിയാണെന്ന് ഏട്ടത്തിയുടെ അച്ഛൻ പറഞ്ഞപ്പോഴായിരിക്കും അതിന് മനസ്സിലായത്…… പക്ഷെ കാശി കുഞ്ഞമ്മേടെ ഭർത്താവാണെന്ന് അതിനെങ്ങനെ അറിയാ………ആ……….