നമ്മടെ നാട്ടാരല്ലേ…. ഇതും ഇതിനപ്പുറോ പറയും”””
അവനെന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു….
യാത്ര തുടർന്നു…..
ഒടുക്കം മീനാക്ഷിപ്പുരം താണ്ടി ശ്രീകൃഷ്ണപുരത്തുള്ള ഏട്ടത്തിയുടെ വീട്ടിന് മുന്നിൽ എത്തുമ്പോഴേക്കും ഞങ്ങൾ രണ്ടും തളർന്നിരുന്നു…….
പക്ഷെ ഏട്ടത്തിയോട് സ്വസ്ഥമായിട്ട് എല്ലാം തുറന്നുപറയാൻ പോയ എനിക്ക് വീട്ടിന്റെ മുറ്റത്തേക്ക് കയറിയപ്പോ തന്നെ വന്ന സമയം ശരിയായില്ലെന്ന കാര്യം ബോധ്യമായി….
ഓലകൊണ്ട് മേഞ്ഞ അവരുടെ കൊച്ചു വീട്ടില് മൊത്തം ആളായിരുന്നു, അത് കണ്ടപ്പോ തന്നെ സംഭരിച്ച് വെച്ച ധൈര്യമെല്ലാം വിയർപ്പിന്റെ കൂടെ ഒലിച്ചിറങ്ങി പോയി….
“””ആഹ്….. കാശിമോനോ….. വാ വാ കേറി വാ…..”””
ഭാണ്ടവും തൂക്കി കയറി ചെന്ന ഞങ്ങളെ കണ്ട് ഉമ്മറത്ത് നിന്നും മുറ്റത്തേക്ക് ഇറങ്ങിവന്നുകൊണ്ട് ഏട്ടത്തിയുടെ അച്ഛൻ കേളപ്പൻ പറഞ്ഞു….
ഏട്ടത്തിയുടെ അച്ഛന് പുറമേ വേറെയും കുറെ കിളവന്മാർ അവിടെ കൂടിയിരുന്നു, അവർക്കെല്ലാം ഒരു നല്ല പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞങ്ങൾ തിണ്ണയിലേക്ക് ഇരുന്നു…..
“””””മോളേ……. മോളേ ഗൗരീ……. ഇതാരൊക്യാ വന്നെന്ന് നോക്കിയേ
…….അല്ല മക്കളെന്താ പെട്ടെന്നൊരു മുന്നറിയിപ്പും ഇല്ലാണ്ടെ”””
അകത്തേക്ക് നോക്കി വിളിച്ച ശേഷം അങ്ങേര് ഞങ്ങളോടായി ചോദിച്ചു…
“””അത് പിന്നെ……. ആ…… അമ്മ പറഞ്ഞതാ….. ഇതൊക്കെ ഏട്ടത്തിയ്ക്ക് കൊടുക്കാൻ”””
കയ്യിലിരുന്ന പലഹാരങ്ങളും പഴങ്ങളും അടങ്ങിയ സഞ്ചികൾ കാണിച്ചുകൊണ്ട് ആ ചോദ്യത്തിൽ നിന്നും ഞാൻ തന്ത്രപരമായി രക്ഷപ്പെട്ടു….
“””അല്ല മാമ്മാ….. എന്താ ഇവിടെ എന്തേലും പരിപാടി നടക്കായിരുന്നോ??”””
സുധിയാണത് ചോദിച്ചത്……
“””അത് ഞങ്ങളെ കർഷക സംഘത്തിന്റെ യോഗം നടക്കായിരുന്നു….””””
“””അയ്യോ…..എന്നാ അത് നടക്കട്ടെ….. ഞങ്ങൾ ഏട്ടത്തിയെ ഒന്ന് കണ്ടിട്ട് വേഗമിറങ്ങും”””
“””ഏയ് അതൊന്നും ശരിയാവൂല്ല….. വന്ന സ്ഥിതിക്ക് ഊണൊക്കെ കഴിച്ചിട്ട്