നൽകി……
അവളങ്ങനെയൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഒരിക്കലും നടക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്…..ഏട്ടത്തി ഇപ്പോ ഗർഭിണിയാണ്…. ശിവേട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ പോവുന്നവൾ……. ഇങ്ങനെ ഒരു സാഹചര്യത്തിൽ എങ്ങനെയാണ് പോയി ഇഷ്ടം പറയുക….. ഏയ് അതൊന്നും ശരിയാവില്ല….. ഏട്ടനോട് ഇഷ്ടമില്ലാതെ ഏട്ടന്റെ കുഞ്ഞ് അവരുടെ വയറ്റിൽ വളരുമോ?? അപ്പോ ഞാൻ പോയി ചോദിച്ചാൽ ഏട്ടനെ ഇട്ടിട്ട് അവരെന്റെ കൂടെ വരുമോ?? ഏയ് ഒരിക്കലുമില്ല……..
പക്ഷെ അതൊന്നുമല്ല…… ഉണ്ണിക്ക് എന്നോട് ഇങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് സ്വപ്നത്തീ പോലും കരുതിയിരുന്നില്ല……
ഞാൻ അങ്ങനെ ഓരോന്നും ചിന്തിച്ച് കൂട്ടുമ്പോൾ ഉണ്ണി എന്റെ ഹൃദയത്തിന്റെ താളം ആസ്വദിച്ചുകൊണ്ട് എന്റെ നെഞ്ചിൽ തലവെച്ച് കിടന്നു……
“”””ഡീ….. നിനക്കീ കല്യാണത്തിന് പൂർണ സമ്മതാണോ??”””
അല്പനേരം മുറിയിലാകെ തളംകെട്ടി നിന്ന മൗനത്തെ ഭഞ്ജിച്ച്കൊണ്ട് ഞാൻ ചോദിച്ചു…..
അതിന് മറുപടിയായി അതേ എന്ന മട്ടിൽ അവൾ തല കുലുക്കി….
എന്തിനായിരുന്നു ഇപ്പോ ആ ചോദ്യം?? അവൾ അല്ലെന്ന് പറഞ്ഞിരുന്നെങ്കിൽ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഞാൻ മുതിരുമായിരുന്നോ??
എന്തായാലും അവൾക്ക് കല്യാണത്തിന് പൂർണ്ണ സമ്മതമാണെന്ന് കേട്ടപ്പോ ഒരു ആശ്വാസമാണ് തോന്നിയത്….
“””രമേശേട്ടൻ ഒരു പാവാ ന്നാ തോന്നണേ”””
ഉണ്ണി എന്റെ നെഞ്ചിൽ തലവെച്ച് കിടന്നുകൊണ്ട് പറഞ്ഞു….
“””രമേശേട്ടനോ??”””
ഞാൻ സംശയത്തോടെ ചോദിച്ചു…
“””എടാ പൊട്ടാ നാളെ എന്നെ കെട്ടാൻ പോണ ആള്”””
“””അമ്പോ…… ഒറ്റവട്ടം കണ്ടപ്പേക്യും പാവാ ന്നൊക്കെ മനസ്സിലായോ…… ഏഹ്…….ഏഹ്……..”””