“””വേണ്ട കാശി….. നീ ഇത്രേം നാളും നിന്റെ മനസാക്ഷിയെ തന്നെ പറ്റിക്കാനാ നോക്കിയെ………. ചെറുപ്പം തൊട്ട് നമ്മടെ ഈ ആചാരത്തെ വെറുത്തിട്ട് ഒടുക്കം ഏട്ടൻ കെട്ടികൊണ്ട് വന്ന പെണ്ണിനോട് തന്നെ പ്രണയം തോന്നിയ ആ നിമിഷം തൊട്ട് നിന്റെ മനസ്സ് പിടക്കണത് ഞാൻ അറിഞ്ഞിട്ടുണ്ട്……… നീ എത്രമാത്രം അവരെ പ്രണയിക്കുന്നുണ്ടെന്നും എങ്ങനെയൊക്കെ അവരെ മറക്കാൻ ശ്രമിക്കിണ്ടെന്നും ഒക്കെ എനിക്ക് നന്നായിട്ടറിയാ…….. നീ എത്രയൊക്കെ ശ്രമിച്ചാലും ഗൗരിയെച്ചിയോട് നിനക്ക് തോന്നിപ്പോയ ആ ഇഷ്ടം മാറില്ലെന്നും എനിക്ക് മനസ്സിലായതാ………. അതോണ്ടല്ലേ എന്റെ ഇഷ്ടം ഞാൻ വേണ്ടെന്ന് വെച്ചേ…..”””
അവൾ പറഞ്ഞോണ്ടിരുന്ന ഓരോ വാക്കും എന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു, എന്റെ ഉള്ളിൽ ഏട്ടത്തിയോട് തോന്നിപ്പോയ….. ഇല്ലെന്ന് സ്വയം മനസ്സിനെ ഞാൻ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഇഷ്ടത്തെ കുറിച്ച് അവൾക്കറിയാമെന്ന്……
പക്ഷെ അവസാനം അവൾ പറഞ്ഞതെന്താ?? അവൾടെ ഇഷ്ടം വേണ്ടെന്ന് വെക്യെ??
“””ഇങ്ങനെ മിഴിച്ച് നോക്കണ്ട…… നിന്നെനിക്ക് ഇഷ്ടായിരുന്നു…….. പക്ഷെ അത് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയെഡാ
എന്താ ചെയ്യാ, അപ്പഴേക്കും ആ മൊലച്ചി നിന്റെ ഉള്ളിൽ കയറി കൂടീല്ലേ…… “””
അല്പം വിഷമത്തോടെയാണത് പറഞ്ഞ് തുടങ്ങിയതെങ്കിലും അവസാനം അവളുടെ സ്ഥിരം ശൈലിയിൽ തമാശ പോലെ പറഞ്ഞു നിർത്തി…… എനിക്കൊട്ടും മനസ്സിലാകുന്നില്ല ഈ പെണ്ണിനെ…
“””സാരല്യ……, എന്തൊക്കെയായാലും നിന്റെ കൂടെ ഇങ്ങനെ ഒരു രാത്രി ആദ്യമായി കഴിഞ്ഞത് ഞാനല്ലേ, അത് മതി ജീവിതകാലം മുഴുവൻ ഓർക്കുമ്പോൾ എനിക്ക് ഒരു ആശ്വാസത്തിന്”””
എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് അവൾ തുടർന്നു…
“””ഗൗരിയേച്ചിയുമായി നിന്റെ കല്യാണം നടത്താൻ പോവാന്ന് പറഞ്ഞ അന്ന് നീ നാട് വിടുമെന്ന് പറഞ്ഞില്ലേ, അന്ന് എല്ലാം നിന്നോട് പറയണന്ന് ണ്ടായിരുന്നു… പക്ഷെ പറ്റീല……….. പിന്നെ അപ്രതീക്ഷിതമായിട്ടാണേലും നീ ഗൗരിയേച്ചിയെ കെട്ടിയപ്പോ നിങ്ങള് തമ്മീ അടുക്കൂന്ന് കരുതി……..……………. ഹ്മ്മ് ഇനിയും സമയണ്ട്, നീ നിന്റെ ഇഷ്ടം ഗൗരിയേച്ചിയോട് തുറന്ന് പറയണം…… എന്റെ ചെക്കന് അവൻ ആഗ്രഹിച്ച പെണ്ണിന്റെ കൂടെ തന്നെ ജീവിക്കാൻ സാധിക്കണം… അതാ എനിക്ക് വേണ്ടത്,………… “”
എന്നും പറഞ്ഞു കൊണ്ട് അവളൊരു ദീർഘശ്വാസം എടുത്തു…
എന്നിട്ടെന്റെ കവിളിൽ തഴുകിയിട്ട് നെറുകയിൽ ഒരു ചുടുചുംബനം കൂടെ