ഉണ്ണി എന്തിനാവും സുധിയോട് പോലും പറയാതെ രഹസ്യമായി ഇങ്ങോട്ട് വരാൻ പറഞ്ഞതെന്ന് ചിന്തിക്കുമ്പോഴൊക്കെ മോശമായ ചിന്തകളാണ് മനസ്സിലേക്ക് വരുന്നത്……… എന്തും ആവട്ടെ വരുന്നിടത് വെച്ച് കാണാം എന്ന് കരുതി ഞാൻ അങ്ങനെ ഇരുന്നു, ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കാണും, ഒരു കാൽ പെരുമാറ്റം അടുത്തടുത്ത് വരുന്ന ശബ്ദം കേട്ടു……പ്രതീക്ഷിച്ച ആള് തന്നെയാണ് വന്നത്, ഉണ്ണി……
കല്യാണ തലേന്നത്തെ പരിപാടിക്ക് ഉടുത്ത കരിംനീല സാരി തന്നെയാണ് പെണ്ണിന്റെ വേഷം…. അതിലവൾ പതിവിലും സുന്ദരിയായിട്ടുണ്ട്….
നാളെ അവളുടെ കല്യാണമാണ്, ഇപ്പോഴെങ്ങാനും അവളെ അവിടെ കണ്ടില്ലെങ്കിൽ വല്യ പ്രശ്നമാവും എന്ന ബോധോദയം ഇപ്പോ അവളെ ഇവിടെ വെച്ച് കണ്ട മാത്രയിലാണെനിക്ക് ഉണ്ടായത്…..
“”””കുറെ നേരായോടാ വന്നിട്ട്??””””
“””ഏയ് ഇല്ല…. നീ കാര്യം പറ””””
ഞാൻ എത്രയും പെട്ടെന്ന് പറയാനുള്ളത് പറഞ്ഞ് അവളെ തിരിച്ചയക്കാൻ വേണ്ടി ദൃതികൂട്ടി
“”””ഹാ…..അടങ്ങി നിക്ക് പൊട്ടാ, നീയെന്തിനാ ഇങ്ങനെ പേടിക്കണേ”””
അവൾ നിസ്സാരമായി പറഞ്ഞു
“”””ഡീ….. അവിടെ നിന്നെ കണ്ടില്ലെങ്കിൽ പ്രശ്നാവൂലേ??”””
“”””ഓ……. അതിന് എനിക്കില്ലാത്ത പേടി നിനക്കെന്തിനാ……. നീ അടങ്ങി നിന്നേ”””
അവളെന്റെ തോളിൽ പിടിച്ചോണ്ട് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ശാന്തനായി, ശരിയാണല്ലോ അവൾക്കില്ലാത്ത പേടി എനിക്കെന്തിനാ…..
“”””നീ കാര്യം പറ….””””
“””എടാ അത് പിന്നെ…… എന്താ പറയാ…… ശേ…. അല്ലെങ്കി വേണ്ട, നീ എനിക്കൊരു ഉമ്മ തരോ??”””
ഈ പെണ്ണിനെ കൊണ്ട് തോറ്റ്…..
“”””ഉമ്മയോ…… നീയെന്തൊക്കെയാ ഈ പറയണേ….. നിന്റെയീ സ്ഥിരം വട്ട് കാണിക്കാനാണോ ഈ പാതിരാത്രി ഇങ്ങോട്ട് വരാൻ പറഞ്ഞേ….””””
“”””വട്ടോ…… ഞാൻ എപ്പോ ഇങ്ങനെ ഓരോന്നും പറയുമ്പോഴും നീ അത് വെറും വട്ടായിട്ടാ ലേ കണ്ടേ……