കട്ടിലിൽ കയറി കിടന്നു…..
ഏട്ടത്തി കട്ടിലിൽ ചെരിഞ്ഞ് എന്നെ നോക്കി കിടന്നു, ഞാൻ അവരെയും….
“””കാശി……”””
ഏട്ടത്തി പതിയെ വിളിച്ചപ്പോൾ ഞാൻ “”മ്മ്…”” എന്ന് മൂളി വിളികേട്ടു
“””എന്താ നിന്റെ മനസ്സിൽ??”””
“””എന്ത്??”””
ഞാൻ ഏട്ടത്തി ഉദ്ദേശിച്ചത് മനസിലാവാതെ ചോദിച്ചു…
“”””ശിവേട്ടനോടും അമ്മയോടും എല്ലാം തുറന്ന് പറഞ്ഞിട്ട് നിനക്ക് വേറൊരു കല്യാണം കഴിച്ചൂടെ””””
“”””ഹ്മ്…… പോയി പറഞ്ഞാ മതി, ഇപ്പോ തന്നെ വേറെ കെട്ടിച്ച് തരും……””””
ഞാനൊരു പുച്ഛഭാവത്തിൽ പറഞ്ഞു…
ഏട്ടത്തി പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും ചോദിച്ചില്ല….. അവരോട് പറഞ്ഞിട്ടൊന്നും കാര്യമില്ലെന്ന് അറിയുന്നത് കൊണ്ടാവും….. കക്ഷി കാര്യമായ ചിന്തയിലാണ്….
“”””ഏട്ടത്തീ……. ഏട്ടത്തി വിഷമിക്കണ്ട…. എന്തേലും വഴി തെളിയും…. അത് വരെ ഇങ്ങനെ പോട്ടെ””””
അതിന് ഏട്ടത്തി ഒന്ന് മൂളുക മാത്രം ചെയ്തു…..ഏട്ടത്തിയെ ആശ്വസിപ്പിക്കാൻ പറഞ്ഞെങ്കിലും എനിക്കിപ്പോ അങ്ങനെ ഒരു പ്രതീക്ഷയില്ല…
“”””ഡാ….. നീയെന്തിനാ താഴെ കിടക്കണേ, കട്ടിലിൽ സ്ഥലണ്ട്….. ഇവിടെ കിടന്നൂടെ””””
“”””വേണ്ട…. ഒറ്റയ്ക്ക് കിടന്ന് ശീലായത്ത് കൊണ്ട് ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും ഒക്കെ കളിക്കും, ഈ അവസ്ഥയിൽ ആയോണ്ടാ അല്ലേ രണ്ട് ചവിട്ട് തരാൻ എനിക്കി വിരോധോന്നൂല്ല്യ”””
ഞാൻ പറഞ്ഞത് കേട്ട് ഏട്ടത്തി അടക്കി പിടിച്ച് ചിരിച്ചു…. പിന്നെ എപ്പോഴോ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു….
**********
അടുത്ത ദിവസം തൊട്ട് ഞാൻ പറമ്പിൽ ആത്മാർത്ഥമായി പണിയെടുത്തെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പോലെ ആരോടും മിണ്ടാതെ നടന്നില്ല…. സൂര്യാസ്തമയത്തിന് ശേഷമുള്ള ചാത്തൻ സേവയും കുറച്ചു….. പ്രധാന കാരണം ഏട്ടത്തിയും ഞാനും പഴയത് പോലെ കൂട്ടായത് തന്നെയാണ്…….