“””വിടെടാ പട്ടി…….”””
അവളെന്റെ കയ്യിൽ കിടന്ന് പിടഞ്ഞെങ്കിലും ഞാൻ അത് കാര്യമാക്കാതെ അവളെ ഇറുക്കെ പിടിച്ചു വെച്ചു…..
“”””കഴിഞ്ഞോ നിന്റെ പിണക്കം??””””
അവളൊന്ന് അടങ്ങിപ്പോൾ ഞാൻ ചോദിച്ചെങ്കിലും പെണ്ണ് ഒന്നും മിണ്ടിയില്ല…
“””ഡീ…. മതി……””””
“””എന്ത് മതീന്ന്….ഏഹ്?? പറയെടാ…..”””””
പെട്ടെന്ന് തിരിഞ്ഞ് എന്റെ കുപ്പായത്തിൽ പിടിച്ച് വലിച്ചുകൊണ്ടവൾ ഉറക്കെ ചോദിച്ചു….
“”””ഞാനാണോടാ കൊരങ്ങാ മിണ്ടാണ്ടെ നിന്നേ….. നീയല്ലേ ആരോടും മിണ്ടാതെ ഒഴിഞ്ഞ് മാറി നടന്നത്…… രാവിലെ കോഴി കൂവുന്നെന്റെ മുന്നെ പറമ്പിലേക്ക് പോവും, എന്നിട്ട് പാതിരാത്രി നാല് കാലിൽ കയറി വരേം ചെയ്യും…… എന്നിട്ട് ഇപ്പോ കിനാരം പറയാൻ വന്നേക്കണു… കഴുത………….
അല്ല ഇന്നെന്ത് പറ്റി മോന്… മുഖം ഒക്കെ ഒന്ന് തെളിഞ്ഞിട്ടുണ്ടല്ലോ, എന്തേ ശിവേട്ടൻ ഗൗരിയേച്ചിയേ ഒഴുവാക്കിയോ??”””””
അവളങ്ങനെ പരിഭവപ്പെട്ടി അവളുടേതായ രീതിയിൽ തുറന്നു….
“”””നിനക്ക് അറിയാലോടി എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യമാ നടന്നേ….. ഞാൻ ആകെ തളർന്ന് പോയി””””
“”””അതിന്?? ഇങ്ങനെ ആരോടും മിണ്ടാതെ നടന്നാ എല്ലാം ശരിയാവോ?? ഏഹ്… ആവോ ന്ന്??””””
അതിന് ഞാൻ ഇല്ലെന്ന് തലയാട്ടി….
“”””എന്റെ കാശി…. നീയിങ്ങനെ ഒരു കിഴങ്ങനായി പോയല്ലോ….. എടാ നീയിങ്ങനെ നിന്ന് കഴിഞ്ഞാ എന്നും ഇങ്ങനെ ഒരു മണ്ടനായി ജീവിക്കേണ്ടി വരും….. നീ ധൈര്യായിട്ട് ഒരു തീരുമാനം എടുക്ക്””””