………………….
…………………..
…………………..
“15 മിനിറ്റ് പിന്നിടുമ്പോൾ കേരത്തിന് അനുകൂലമായി ഒരു free kick ലഭിച്ചിരിക്കുവാണ്. ഒരിഞ്ച് കൂടെ അകത്തയിരുന്നുവെങ്കിൽ അതൊരു sure പെനാൽറ്റി ആയി മാറിയേനെ. Free kick എടുക്കാൻ വരുന്നത് കണ്ണനാണ്. ഈ അവസരത്തിൽ എനിക്ക് ചോദിക്കാൻ ഉള്ളത് ജോയോടാണ്. ജോ, കണ്ണൻ ഈ free kick ഗോൾ ആക്കുമോ??”
“അതില് ആലോചിക്കാൻ ഒന്നുമില്ല ഷൈജു. ഈ free kick കണ്ണനാണ് എടുക്കുന്നതെങ്കിൽ അത് 100% ഗോൾ ആണ്.”
“കണ്ണന്റെ free kick വരുന്നു, കണ്ണൻ……………………..”
“വാവേ മോനെ എത്രനേരമായടാ കിടക്കണ്?? എഴുന്നേറ്റേ.”
“ചേച്ചി ഒരു 10 മിനിറ്റ് കൂടി ഇത് ഗോൾ ആയോന്ന് ഒന്ന് നോക്കട്ടെ.”
“ഗോളോ പിച്ചും പേയും പറയാതെ എണീറ്റേ ചെക്കാ.”
അല്ലെങ്കിലും ഈ സ്വപ്നം പൂർത്തിയക്കാൻ ഇതുവരേം എന്നെക്കൊണ്ട് പറ്റിട്ടില്ല. ഇനി പറ്റൊന്നും തോന്നണില്ല. ഞാൻ എണീറ്റ് പോയി മുഖം കഴുകി.
“വാവേ ആരോ വിളിക്കുന്നു.”
“നീ എടുക്കെടി.”
ഞാൻ ഫ്രഷ് ആയി വെളിയിലേക്ക് വന്നു. അപ്പോഴേക്കും അവൾ ഫോൺ വച്ചിരുന്നു.
“ആരാടി വിളിച്ചേ??”
“നിന്റെ ആള് തന്നെയാ.”
“എഹ് മായയോ?? എന്താ പറഞ്ഞേ??”
“ഓഹ് എന്താ ആവേശം, നാളെ നമ്മടെ ലൈബ്രറിലോട്ട് ചെല്ലാൻ പറഞ്ഞു.”
“ഏത് ലൈബ്രറി??”
“എടാ പൊട്ടാ നമ്മടെ ബസ്സ് സ്റ്റാന്റിന്റെ അടുത്തുള്ള ലൈബ്രറി.”
“പുതിയതായിട്ട് തുടങ്ങിയതാ??”
“Mm. നീ ജനിക്കും മുൻപ് തുടങ്ങിയതാ. തുടങ്ങിയ സമയത്ത് അത് പുതിയതായിരുന്നു.”
“അല്ലെങ്കിൽ തന്നെ ഈ ലൈബ്രറിയൊക്കെ ആര് ശ്രദ്ധിക്കാൻ??”
“അത് ശെരിയാ. നിന്റെ പ്രായത്തിൽ ഞാൻ ഫുൾ ടൈമും ലൈബ്രറിയിൽ