“അച്ചോടാ പോട്ടേട്ടോ ചേച്ചിക്ക് വേണ്ടിട്ടല്ലേ സാരല്ല. തൊലിയല്ലേ പിന്നും വന്നോളും.”
എന്ത് സ്നേഹമുള്ള ചേച്ചി.
“ചേച്ചി….”
“ഓ..”
“എനിക്കിപ്പോ ഒരൈഡിയ തോന്നുന്നു. നമ്മക്ക് ഇവിടെ ഒരു ഫാം ഉണ്ടാക്കിയാലോ?? പട്ടിയും പൂച്ചയും മുയലും പ്രാവും മീനും ഒക്കെയായിട്ട്.”
“അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നേ! പണ്ട് മോൻ ഇവിടൊരു ഫാം തുടങ്ങിയത് ഓർമയുണ്ടോ??”
“അന്ന് പ്രാവ് മാത്രോല്ലേ ഉണ്ടായിരുന്നുള്ളൂ??”
“മതിലോ. നിന്റെ പ്രാവുകള് പോയി എവിടുന്നൊക്കെ വേറെ പ്രാവുകളേം വിളിച്ചോണ്ട് വന്ന് അവരുടെ ഒടമസ്ഥര് ഇവിടെ വന്ന് വഴക്കിട്ട് എന്റെ പൊന്നേ എന്തൊക്കെ ബഹളം ആയിരുന്നു?? മോൻ വീണ്ടും അതൊക്കെ ആവർത്തിക്കാൻ പോവാ??”
“അപ്പൊ പ്രാവ് വേണ്ട. ബാക്കി ആവലോ??”
“Mm ഇനി നിന്റെ ഐഡിയ പരിഗണിച്ചില്ലെന്ന് വേണ്ട നമ്മക്ക് ആലോചിക്കാം.”
“എന്റെ പുന്നാര ചേച്ചി.”
അവൾടെ കവിളിൽ ഞാൻ എന്റെ ചുണ്ടമർത്തി.
“എന്റെ പുന്നാര അനിയൻ.”
അതേ നാണയത്തിൽ തന്നെ തിരിച്ച് പറഞ്ഞ് അവൾ എന്റെ കവിളിലും ചുണ്ടമർത്തി. നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അതിന്റെ സൂചകമായി ഞാനറിയാതെ തന്നെ എന്റെ ഉള്ളിൽ നിന്നും കോട്ടുവാ പുറത്തേക്ക് വന്നു.
“ഇനി എന്റെ വാവ സംസാരിക്കണ്ട. ഉറങ്ങിക്കോ.”
ഞാനെണിയിക്കാൻ പോയി.
“എങ്ങോട്ടാ?? ഇവിടെ കിടന്ന മതി.”.
അവൾ വീണ്ടും എന്നെ അവളുടെ മടിയിലേക്ക് പിടിച്ച് കിടത്തി. അവളുടെ വിരലുകൾ എന്റെ തലമുടിയൂടെ ഇഴഞ്ഞ് നടന്നപ്പോ എന്റെ കണ്ണുകൾ താനെ അടഞ്ഞു. ഒരു നല്ല സ്വപ്നത്തെ തേടി ഞാനലഞ്ഞു.
“അങ്ങനെ സെമിഫൈനലിന്റെ അവസാന പാദമത്സരം. കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നു fc ഗോവയെ. ഈ ആവേശകരമായ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ കമന്ററി ബോക്സിൽ ഞാൻ ഷൈജു ദാമോദരൻ എന്നോടൊപ്പം എന്റെ പ്രിയ സുഹൃത്ത് മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരം ജോപ്പോൾ അഞ്ചേരി.”
“Thanku ഷൈജു. ഈ മാച്ചില് എടുത്ത് പറയേണ്ട സാന്നിധ്യം നമ്മുടെ കണ്ണൻ തിരിച്ച് വന്നിരിക്കുന്നു എന്നതാണ്. ഇതേ ടീമിനോട് മുൻപ് കളിച്ചപ്പോളാണ് കണ്ണന് പേശി വലിവ് അനുഭവപ്പെട്ട് കളിയിൽ നിന്നും പോകുന്നത്. വീണ്ടും സെമിഫൈനൽ വേദിയിൽ കണ്ണൻ എത്തിയിരിക്കുകയാണ്.”
“അപ്പ്സല്യൂട്ടിലി ജോ. കണ്ണനെ നമ്മുക്ക് അറിയാം. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ player കൂടിയാണ് കണ്ണൻ. ഗോൾഡൻ ബൂട്ട് race ൽ ഒന്നാം സ്ഥാനത്താണ് ഈ മലയാളി ചൂണകുട്ടി. 19 ഗോളുകളാണ് കണ്ണൻ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സംഭാവന ചെയ്തിട്ടുള്ളത്.”