ചേച്ചി എന്റെ കാലിൽ പിച്ചി വിളിച്ചു. ഞെട്ടല് മാറി മനസ്സിൽ മഞ്ഞു പെയ്യുന്ന സുഖം തോന്നി.
“സത്യാണോടി??”
“അഹ് സത്യം തന്നെയാ. ഇനി പോവാതിരിക്കാൻ എന്തെങ്കിലും എസ്ക്യൂസ് പറയോ??”
“എന്തിന്?? എനിക്ക് പോവാൻ നൂറല്ല ആയിരം വട്ടം സമ്മതാ.”
ഞാനതും പറഞ്ഞ് നല്ലൊരു ചിരി അങ്ങ് പാസ്സാക്കി. അവളോടൊത്തുള്ള വരും ദിനങ്ങൾ സ്വപ്നം കാണാമെന്ന് വിചാരിച്ച് ഞാനിരുന്നു. പക്ഷെ അത് തടസ്സപ്പെടുത്തി അച്ഛനും അമ്മയും വന്നു.
“വാവേ വാ കാന്റീനിൽ പോവാം.”
അവരെ കണ്ടപാടെ ചേച്ചി പറഞ്ഞത് ഇതാണ്.
“എന്താ മോനെ അവൾക്കൊന്നും വേടിച്ച് കൊടുത്തില്ലേ??”
അത് കേട്ട പാതി കേക്കാത്ത പാതി അമ്മ ചോദിച്ചു.
“എങ്ങനെ വേടിച്ച് കൊടുക്കും. 8 മണി ആയപ്പോഴേക്കും കൈയിലിരുന്ന പൈസ മുഴുവൻ തീർന്നു.”
“ഇവളെ കൊണ്ട് വല്യ കഷ്ട്ടയല്ലോ ഭഗവതി.”
അമ്മ തലയിൽ കൈ വച്ച് പറഞ്ഞു.
“മക്കളെ ഇനിയിപ്പോ ഡോക്ടർ കുറച്ച് കഴിഞ്ഞ് വരും ഡിസ്സ്‌ചാർജ് തരും. അത് കഴിഞ്ഞ് നമ്മക്ക് കാന്റീനിൽ പോയി വല്ലതും കഴിക്കാം. മരുന്നൊന്നും ഇല്ലല്ലോ??”
“മരുന്നൊന്നും ഇല്ലായിരുന്നച്ഛാ. വെളുക്കവെളുക്ക ട്രിപ്പ് ആയിരുന്നു.”
ഞാൻ മറുപടി കൊടുത്തു. ഏതായാലും അച്ഛൻ വായിട്ടലച്ചതിന് ഉപകാരം ഉണ്ടായി പെണ്ണൊന്ന് പൊടിക്ക അടങ്ങി. 11 മണിയോടെ ഡോക്ടർ വന്നു. ഡിസ്സ്‌ചാർജ് തന്നു. പുറകെ ഒരു നേഴ്‌സ് വന്നു, ട്രിപ്പ് ഇട്ടിരുന്ന കൈയിലെ സൂചിയൂരാൻ. ഞാൻ പതിയെ അവിടുന്ന് മാറി. ഒന്നാത്തെ കാര്യം ആ സമയത്തെ അവൾടെ മുഖം കാണാൻ എനിക്കാവില്ല. രണ്ടാമത്തേത് അവിടെ നിന്ന എന്റെ തൊലി എളവും. നെറ്റിയിലെ മുറിവ് ചെറുതായി കരിഞ്ഞ് തുടങ്ങി. എന്നിരുന്നാലും പൊടിയടിച്ചാലോ എന്ന് പേടിച്ച് ഒന്നൂടെ ഡ്രെസ്സ് ചെയ്തു. പിന്നെ അവിടെയുള്ള ബില്ല് എല്ലാം pay ചെയ്ത് നേരെ ഉണ്ണിവയർ നിറക്കാൻ കാന്റീനിലേക്ക്. 11 മണി കഴിഞ്ഞത് കൊണ്ട് ലൈറ്റ് ആയിട്ട് എന്തെങ്കിലും ആവന്ന് വിചാരിച്ച കേറിയെ. അമ്മേം അച്ഛനും മസാല ദോശ. ഞാൻ 2 ബറോട്ട. പക്ഷെ എല്ലാം തെറ്റിച്ച് കൊണ്ട് ചേച്ചി 4 ബറോട്ട. ഞങ്ങളെല്ലാരും അതിശയിച്ചു. ചേച്ചിയുടെ ബറോട്ടമേലുള്ള ആക്രമണം കണ്ടപ്പോ ഞാൻ കസിൻസ് സിനിമയിലെ ആ രംഗം ഒന്നോർത്തുപ്പോയി.
“ചേച്ചി ഒന്ന് പതിയെ തിന്നെടി. അതെല്ലാം നിനക്കുള്ളത് തന്നാ. ആൾക്കാരൊക്കെ ശ്രദ്ധിക്കുവാ.”
അവൾ കേൾക്കെ രീതിയിൽ ഞാൻ പറഞ്ഞു.
“ഒന്ന് പോയെടാ ചെർക്കാ മനുഷ്യന് ഇവിടെ വിശന്നിട്ട് അണ്ഡം കത്തുവാ.”
അതായിരുന്നു മറുപടി.