എന്നെ കണ്ടപാടെ അവള് ഒരു കളിയാക്കൽ ട്യൂണിൽ ചോദിച്ചു.
“ഇന്ന് അവളെ കാണാൻ പോവേണ്ടതല്ലേ??”
ഞാനൊരു ചിരിയോടെ പറഞ്ഞു.
“Mm mm”
അവളാക്കി മൂളി.
“അല്ല നീയും നേരത്തെയാണല്ലോ??”
സാധാരണ ഞാനും അവളും 10 മണി കഴിഞ്ഞാലേ എഴുന്നേക്കു. മായയെ കാണാനുള്ള ആക്രാന്തത്തിൽ ഞാൻ നേരത്തെ എഴുന്നേറ്റു. പക്ഷെ ഇവള്??
“അഹ് അതെനിക്ക് അറിയായിരുന്നു. നീ ഇന്ന് ഉറങ്ങാണ്ട് നേരം വെളിപ്പിക്കൂന്ന്. നീ രാവിലെ എണിച്ച് വരുമ്പോ ഞാനും എണിച്ചിരുന്ന അത് നിനക്ക് എളുപ്പം ആവൂലോ?? അതുകൊണ്ട് ഇന്നലേ അലാറം വച്ചിട്ടാ കിടന്നെ.”
അവള് പറഞ്ഞത് ശെരിക്കും അങ്ങോട്ട് മനസ്സിലായില്ല. പക്ഷെ ആ പറഞ്ഞതിന്റെ അർത്ഥം നന്നായി മനസ്സിലായി. എന്റെ മനസ്സറിഞ്ഞ് എന്നെ എങ്ങനെ സ്നേഹിക്കുന്ന ചേച്ചിയെ കിട്ടിയത് എന്റെ ഏറ്റവും വല്യ ഭാഗ്യമാ. പിന്നെ ഇടക്കിടക്ക് ചെറുതായി ഓരോ പണിയും തരും.
“ഇന്നലെ മായാ വിളിച്ചപ്പോ നീ വേറെ എന്തേലും പറഞ്ഞോ??”
ഞാനവൾടെ മുഖത്ത് നോക്കി ചോദിച്ചു.
“ഞാനൊന്നും പറഞ്ഞില്ല.”
അവളെങ്ങോട്ടോ നോക്കി മറുപടി പറഞ്ഞു.
“എടി കള്ളി സത്യം പറ, നീ പറഞ്ഞില്ലേ അവന് എല്ലാ പാട്ടും കാണാണ്ട് അറിയാന്ന്!”
“എല്ലാ പാട്ടും എന്ന് പറഞ്ഞില്ല, ചില പാട്ടൊക്കെ എന്നേ പറഞ്ഞുളൂ.”
അത് പറയുമ്പോ അവൾടെ മുഖത്ത് ഒരു കള്ളച്ചിരി വ്യക്തമായിരുന്നു.
“ഇങ്ങനെ പണി തരരുത്!”
“എന്റെ വാവേ നിനക്കൊരു പാട്ട് പാടുന്നതിൽ ഇപ്പൊ എന്താ കുഴപ്പം??”
“എനിക്ക് പേടിയാ!”
“അയ്യട ഒരു പേടി. നീ നന്നായി പാടൂന്ന് എനിക്കറിയാം. അത് ഞാൻ മാത്രം അറിഞ്ഞാൽ പോരല്ലോ. മായയും അവൾടെ ഫ്രണ്ട്സും ഒക്കെ അറിയട്ടെ. നീ അതും ഇതും പറയാതെ എന്നെ ബാത്റൂമിൽ കൊണ്ട് പോ.”
പിന്നെ ഞാനും കൂടുതലൊന്നും പറയാൻ പോയില്ല. നേരെ ക്ലോസെറ്റിൽ കൊണ്ടിരുത്തി മുഖം കഴുകി ബ്രഷില് പേസ്റ്റ് തേച്ച് കൊടുത്തു. 10 മിനിറ്റ് വരെ ഒരേ തേപ്പയിരുന്നു. ഇങ്ങനെ തേച്ച പല്ല് തേയും ബ്രഷിന്റെ. പിന്നെ അവിടുന്ന് പൊക്കി നേരെ താഴേക്ക്. നേരത്തെ എഴുന്നേറ്റ് വരുന്ന മക്കളെ കണ്ട് അമ്മേടേം അച്ഛന്റേം മുഖം കാണണോയിരുന്ന്. ഞെട്ടലാണോ അത്ഭുതമാണോ സന്തോഷമാണോ എന്താണോ ആവോ??
“ആഹാ രണ്ടും നേരത്തെ ആണല്ലോ?? രാമേട്ടാ പുറത്തോട്ട് ഒന്നിറങ്ങി നോക്കിയേ, കാക്ക എങ്ങാനും മലന്ന് പറക്കണുണ്ടോന്ന് അറിയാലോ??”