അതിനു ഒരു ഉത്തരം കൊടുക്കാൻ പറ്റിയ ഒരു സാഹചര്യത്തിലല്ലാത്ത കൊണ്ട് ഞൻ ഒന്നും പറഞ്ഞില്ല അജ്മൽ അതിനുത്തരം കൊടുക്കുന്നത് കണ്ടു പക്ഷെ എന്റെ മനസ്സിലെ ചിന്ത അതൊന്നും അല്ല ആരാ നടുക്ക് കേറി നിന്ന ആളെന്നായിരുന്നു. അപ്പോളേക്കും മായ മിസ്സ്ന്റെ ആക്ഞ്ഞ പ്രകാരം എല്ലാരും പിരിഞ്ഞു പോയി.
മനു : മിസ്സ് ഞാൻ ഇവളെ ഒന്ന് ക്ലാസ്സിലാക്കിട്ട് വരാം.
ഞാൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു മനസ്സിലായതോടെ അവൾ ഒന്ന് മൂളി തിരിഞ്ഞു ബാക്കി ഉള്ള കുട്ടികളെയും കൂട്ടി ക്ലാസ്സിലേക്കും പോയി.
അനുവിനെ നോക്കുമ്പോ എങ്ങലഡി മാത്രമേ ഉള്ളു ഞാൻ അവളെയും കൂട്ടി നേരെ കാന്റീൻ വെച്ചു പിടിച്ചു രണ്ടു ചായ പറഞ്ഞു കുറച്ചു സംസാരിച്ച ശേഷം അവൾ ഓക്കേ ആയി എന്ന് തോന്നിയപ്പോൾ ഞാൻ അവളെ ക്ലാസ്സിലാക്കി എന്റെ ക്ലാസ്സിലേക്ക് പോയി.
കേറണോ വേണ്ടയോ എന്നുള്ള സംശയം ഉള്ളതിനാൽ ഞാൻ കയറാതെ വാതിൽക്കൽ നിന്നു. എന്തോ എന്റെ മനസ്സ് വായിച്ചെന്നോണം പിന്നെ അവൾ തന്നെ കേറിക്കോളാൻ പറഞ്ഞു. ഞാൻ പോയി സീറ്റിൽ ഇരുന്നു പ്രത്യേകിച്ചു ഒന്നും സംഭവിച്ചില്ല പക്ഷെ എന്റെ മനസ്സ് മുഴുവൻ ആ പയ്യൻ ആരായിരുന്നു എന്നായിരുന്നു. മിസ്സിന്റെ വക ഉള്ള കമന്റും പ്രണവിന്റെ തോണ്ടി വിളിയും ആണ് എന്നെ യാഥാർഥ്യത്തിൽ കൊണ്ട് വന്നത്.
മായ : ഇങ്ങനെ ഇരുന്നു ആലോചിക്കാൻ ആയിരുന്നെങ്കി ക്ലാസ്സിൽ കേറണം എന്നില്ലായിരുന്നല്ലോ തനിക്ക്.
മനു : ” സോറി മിസ്സ് ” ഒന്ന് ചമ്മിയെങ്കിലും അത് പുറത്തു കാണിക്കാതെ ഒരു സോറിയും പറഞ്ഞു ഞാൻ ക്ലാസ്സിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.
അജ്മൽ : എന്താടാ മോനെ ഒരു ആലോചന. അഞ്ജലി ടീച്ചറെ ആണോ.
അവന്റെ ചോദ്യം കേട്ട് ഇവനെതാ എന്നുള്ള രീതിയിൽ അവനെ നോക്കി തിരിഞ്ഞപ്പോ കാണുന്നത് രണ്ടു ഉണ്ട കണ്ണുകളാണ്. ദൈവമേ ഇത് ഇപ്പൊ പുറത്ത് എത്തുമല്ലോ. എന്തായാലും കൊള്ളാം മായ നല്ല പേര് നല്ല കണ്ണുകൾ ആ മൂക്കിൽ തിളങ്ങി നിൽക്കുന്ന കുഞ്ഞു പൊട്ടു പോലെ ഉള്ള മൂക്കുത്തി ആണ് സഖല കണ്ട്രോളും കളയുന്നത്. ചിന്തിച്ചു ചിന്തിച്ചു സമയം പോയി ക്ലാസും കഴിഞ്ഞു ദിവസങ്ങളും കൊഴിഞ്ഞു വീണു.
ഇപ്പോൾ ക്ലാസ്സിലുള്ള എല്ലാവരുമായി നല്ല കമ്പനി ആയി പെൺകുട്ടികൾ ആയും ആൺകുട്ടികളായും,