നമ്മക്ക് ബൈക്കിൽ ഒരു കറക്കോമൊക്കെ കറങ്ങി വൈകിട്ട് വരാം. അതോ ഇനി നീ അവന്റെ കൂടെ മാത്രമേ ബൈക്കിൽ മുട്ടി ഉരുമ്മി പോവുകയുള്ളു.
സംഭവത്തിന്റെ കിടപ്പു മനസ്സിലാക്കി അവനെ എടുത്തിട്ട് അലക്കാൻ തുനിഞ്ഞ മനു അവിടെ തന്നെ നിന്ന് പോയി കാരണം ഠപ്പേ!!!! എന്നുള്ള ഒരു ഒച്ചയും ഒരു അലർച്ചെയും.
അനു : നിന്റെ അമ്മേനെ വിളിക്കെടാ നാറി….
ആഹാ നല്ല ഒന്നാന്തരം അടി അതും അവന്റെ ചെഖിടത് തന്നെ. പക്ഷെ ഒട്ടും സമയം പഴക്കാതെ അവൻ അനുവിനെ തല്ലാൻ കൈ ഓങ്ങിയതും ഇനി നോക്കി നിന്ന പ്രശ്നം ആവും എന്ന് മനസ്സിലാക്കിയ ഞാൻ കേറി.
മനു : എന്താ എന്താ പ്രശ്നം അനു.
സീനിയർ : “അത് ചോദിക്കാൻ നീ ആരാടാ” എന്ന് പറഞ്ഞു തിരിഞ്ഞ അവൻ അവളുടെ കൈ വിട്ടു എന്റെ നേർക്കു വന്നു. എന്നാൽ അത് വരെ നോക്കി നിന്ന കാണികളിൽ ഒരുവൻ പെട്ടന്ന് കേറി വന്നു ഞങ്ങളുടെ ഇടയിൽ കേറി നിന്ന് അവനെ പിന്തിരിപ്പിച്ചു എന്തൊക്കയോ കുശു കുശുക്കുന്നു. കേറി വന്നവന്റെ മുഖമോ സംസാരമോ ശ്രെദ്ധിക്കാൻ പറ്റിയില്ല അതിനുള്ളിൽ അനു വന്നു എന്നെ കെട്ടി വരിഞ്ഞിരുന്നു. നന്നായി പേടിച്ചിട്ടുണ്ട് കക്ഷി അവളെ സമാധാനിപ്പിക്കുന്നതിന്റെ ഇടയിൽ ഞാൻ കണ്ടു അവർ ഒരു അക്ഷരം മിണ്ടാതെ തിരിന്നു നടക്കുന്നത്.
മായ : എന്തെങ്കിലും പറ്റിയോ കുട്ടി എന്താ ഉണ്ടായത് അവരെന്തിനാ തന്നെ പിടിച്ചു വച്ചേ.
അനു : ഏട്ടാ ഞാൻ ക്ലാസ്സിൽ കേറി ടീച്ചർ ഇല്ലാത്തോണ്ട് പുറത്ത് ഇറങ്ങിയതായിരുന്നു ഞാനും എന്റെ ഫ്രണ്ടും അപ്പോള അവര് വന്നത്. അതില് ആ പട്ടി എന്നെ പ്രൊപ്പോസ് ചെയ്തു. ഇഷ്ടമല്ല എന്ന് തിരിച്ചു പറഞ്ഞതിനാ അവൻ എന്റെ കൈക്കു കേറി പിടിച്ചേ. പിന്നെ എന്നേം ഏട്ടനേം ചേർത്ത മോശമായി കൊറേ എന്തൊക്കെയോ പറഞ്ഞു.
അതും പറഞ്ഞു അവൾ വീണ്ടും വിതുമ്പി അവളെ സമാധാനിപ്പിക്കുന്നതിന്റെ ഇടക്ക് മായ കണ്ണുകൊണ്ട് ചോദിച്ചു ആരാ എന്ന്.