പോയ വഴിയേ 2 [Zindha]

Posted by

പ്രിൻസിപ്പാൾ: എന്ത് പിന്നെ താൻ മുൻപ് പഠിച്ച കോളേജിൽ കാട്ടിയ ചട്ടമ്പിത്തരം ഒന്നും ഇവിടെ വേണ്ട തന്റെ മാർക്ക്‌ കണ്ടിട്ടൊന്നുകൊണ്ട് മാത്രമാണ് ഇവിടെ സീറ്റ്‌ കിട്ടിയത്.

മനു : സർ സോറി, ടീച്ചർ ആണെന്ന് അറിഞ്ഞില്ല.

പ്രിൻസിപ്പാൾ : ശെരി അറിയാത്ത സ്ഥിതിക്ക് താൻ പുറത്ത് ഇറങ്ങിക്കോളു.

മായ : സർ സാരമില്ല സർ അറിയാതെ പറ്റിയതാവും.

പ്രിൻസിപ്പാൾ : സാരമില്ല അറിവില്ലായ്മക്കുള്ള ശിക്ഷ ഇതാണ് !!!!!

മടിച്ചു മടിച്ചാണെങ്കിലും ഞാൻ ക്ലാസിനു വെളിയിലേക്കിറങ്ങി  ഒപ്പം സാറും ഞാൻ ഒന്ന് നോക്കി അമ്മാവനാണ് പോലും അമ്മാവൻ, പുള്ളി എന്നെ മൈൻഡ് ചെയ്യാതെ തിരിഞ്ഞു നടന്നു. എന്തായാലും പുറത്തായി എവിടേലും കറങ്ങി നടക്കാം എന്ന് കരുതി പോവാൻ നിന്ന ഞാൻ കാണുന്നത് എന്റെ മുന്നിൽ മാറിൽ കൈ പിണച്ചു കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്ന ഉണ്ടക്കണ്ണിയെ ആണ്. ദേഷ്യം തോന്നി എന്നാലും ആ ഉണ്ടകണ്ണ് കാണുമ്പോൾ എന്തോ അതിൽ ലയിച്ചു പോവും പോലെ.

മായ : എടൊ ക്ലാസ്സിൽ കേറുമ്പോ ഒന്ന് ശ്രെധിച്ചു കൂടെ!!!!

ഒരു നേർത്ത ശബ്‍ദം പോലെ മാത്രമേ ഞാൻ അത് കേട്ടുള്ളു കാരണം അവളെയും കടന്നു എന്റെ നോട്ടം അവളുടെ പിന്നിലേക്ക് പോയി കഴിഞ്ഞിരുന്നു.

മായ : എടൊ തന്നോടാ ഞാൻ സംസാരിക്കുന്നെ ഇങ്ങോട്ട്.

വിരൽ ഞൊട്ടിയുള്ള അവളുടെ വിളിയെയും അവഗണിച്ചു ഞാൻ നടന്നു മുന്നിൽ ഒരു ആൾ കൂട്ടം എനിക്ക് വേണ്ടപ്പെട്ട ആരോ അവിടെ ഉള്ള പോലെ ഒരു തോന്നലിൽ ആണ് ഞാൻ അവിടേക്ക് ചെന്നത്. എന്റെ അപ്രതീക്ഷിത നീക്കത്തിൽ നെട്ടിയെങ്കിലും മായയും മുന്നിലുള്ള ആൾക്കൂട്ടത്തിന്റെ അടുത്തേക്ക് മനുവിന്റെ കൂടെ യന്ത്രികമായി നടന്നു. ക്ലാസ്സിലുള്ള മറ്റു കുട്ടികൾ രണ്ടുപേരുടെയും യന്ത്രികമായ ഈ പോകു കണ്ടു അവരും ക്ലാസിനു വെളിയിൽ ഇറങ്ങി ചെന്ന് നോക്കി.

എന്നാൽ അവിടെ കണ്ട കാഴ്ചയിൽ അക്ഷരാർത്ഥത്തിൽ ഞാൻ ഒന്ന് ഞെട്ടി കാരണം എട്ടോളം സീരിയർസ് ഉണ്ട് അതിൽ ഒരുവൻ അനുവിന്റെ കൈ പിടിച്ചു വെച്ചിരിക്കുന്നു ബാക്കി ഉള്ളവർ കാഴ്ചക്കാറായി മാറി നിന്ന് വെക്ഷിക്കുന്നു.

സീനിയർ : എടി നിന്നോടല്ലേ പറഞ്ഞെ എന്റെ കൂടെ വരാൻ. ഒന്ന് വന്നാ മതി

Leave a Reply

Your email address will not be published. Required fields are marked *