മനു : താനൊന്നു മാറിയേ ടീച്ചർ വരും ഇപ്പൊ.
എന്നും പറഞ്ഞു അവളുടെ കൈമേൽ തള്ളി മെല്ലെ സൈഡിലോട്ട് മാറ്റി ഞൻ എന്റെ സീറ്റിലേക്ക് പോയി
ഡോ..
ഒരു അലർച്ച കേട്ടു തിരിഞ്ഞു നോക്കുമ്പോ ദേ നിക്കുന്നു ഭദ്രകാളി. മുഖമോക്ക് ചുവന്നു തുടുത്തിട്ടുണ്ട് മുക്കിന്മേൽ ചെറിയ വിയർപ്പുകണം ഉഫ് മനു കണ്ട്രോൾ. സൗമ്യമായി ഞാൻ ചോദിച്ചു
മനു : എന്താടോ.
താനെന്ത് ധൈര്യത്തില എന്റെ കൈക്കു കേറി പിടിച്ചേ
മനു : താൻ എനിക്ക് പോവാൻ വഴി തന്നില്ല അതുകൊണ്ട്.
എന്ന് കരുതി ദേഹത്തു കൈ വെക്കണോ
അവള് നിന്ന് വിറക്യ നന്നായി വിയർകുന്നും ഉണ്ട് ശബ്ദം നല്ല രീതിക്കു പൊങ്ങി.
എന്താ അവിടെ…
ഒരു അശരീരി കേട്ടു ഡോറിന്റെ അടുത്തേക്ക് നോട്ടം പായിച്ചപ്പോ ഉണ്ട് പ്രിൻസിപ്പൽ.
രാഘവൻ : എന്ത് പറ്റി മായ മിസ്സ് എന്താ പ്രശ്നം.
അത് തന്നെ ധാരാളം എന്റെ സഖല കിളിയും എങ്ങോട്ടോ പറന്നടിച്ചു പോയി. ദൈവമേ ഇത് ടീച്ചർ ആയിരുന്നോ ഇപ്പൊ ഇവിടെ വടി ആയ മതിയായിരുന്നേ എന്നായി എന്റെ ചിന്ത. നാവു ഒന്ന് അനങ്ങുന്നു പോലും ഇല്ല.
മായ : സർ പ്രശ്നം ഒന്നുമില്ല ഇയാള് അനുവാദമില്ലാതെ ക്ലാസ്സിൽ കേറി.
പ്രിൻസിപ്പാൾ : എന്താടോ നിനക്ക് അധ്യാപകരെ ഒന്നും അത്ര ബഹുമാനം പോരെ?.
മനു : സ.. സർ അത് അത് പിന്നെ
ഞാൻ നിന്ന് വിക്കി